ബർത്ത്ഡേ പാർട്ടികളും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളും ഇനി മെട്രോ കോച്ചുകളിൽ, ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്മദിന പാർട്ടികളും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളും നടത്താൻ വ്യത്യസ്തമായ സ്ഥലങ്ങളാണോ നിങ്ങൾ തിരയുന്നത് എങ്കിൽ ഇതാ ഈ പുതിയ അവസരം ഒന്ന് പരീക്ഷിച്ച് നോക്കൂ. നോയിഡ മെട്രോ റെയിൽ കോർപ്പറേഷനാണ് (എൻ‌എം‌ആർ‌സി) പൊതു ജനങ്ങൾക്ക് ജന്മദിനം അല്ലെങ്കിൽ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ നടത്താൻ മെട്രോ കോച്ചുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്ന രീതി ആരംഭിച്ചിരിക്കുന്നത്. ബുക്കിംഗിന് മണിക്കൂറിന് 5,000 രൂപ മുതൽ 10,000 രൂപ വരെയാണ് നിരക്ക്.

 

ആഘോഷങ്ങൾ സംഘടിപ്പിക്കാം

ആഘോഷങ്ങൾ സംഘടിപ്പിക്കാം

പ്രവർത്തന സമയത്തും പ്രവർത്തനരഹിതമായ സമയത്തും ആഘോഷങ്ങൾ സംഘടിപ്പിക്കാൻ കഴിയും. പരിപാടിക്ക് മുതിർന്നവരും കുട്ടികളും ഉൾപ്പെടെ പരമാവധി 50 പേരെ ഒരു കോച്ചിൽ അനുവദിക്കുമെന്ന് എൻ‌എം‌ആർ‌സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എൻ‌എം‌ആർ‌സി നാല് വിഭാഗങ്ങളിലായാണ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ ആവശ്യകതയെയും അതിഥികളുടെ എണ്ണത്തെയും അടിസ്ഥാനമാക്കി, നിങ്ങൾക്ക് അവയിലേതെങ്കിലും തിരഞ്ഞെടുക്കാം.

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസി മലയാളികൾക്ക് കൊച്ചി മെട്രോ സ്റ്റേഷനിൽ ജോലി നേടാം

നാല് വിഭാഗങ്ങൾ

നാല് വിഭാഗങ്ങൾ

  • മുൻ‌കൂട്ടി അലങ്കരിക്കാത്ത കോച്ചും ഓടുന്ന മെട്രോയും - 8,000 രൂപ
  • മുൻ‌കൂട്ടി അലങ്കരിക്കാത്ത കോച്ചും നിർത്തിയിട്ടിരിക്കുന്ന മെട്രോയും - 5,000 രൂപ
  • അലങ്കരിച്ച കോച്ചും ഓടുന്ന മെട്രോയും - 10,000 രൂപ
  • അലങ്കരിച്ച കോച്ചും നിർത്തിയിട്ടിരിക്കുന്ന മെട്രോയും- 7,000 രൂപ
അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

നിലവിലെ പോളിസി അനുസരിച്ച്, മെട്രോ പരിസരം വാടകയ്ക്ക് എടുക്കാൻ ആഗ്രഹിക്കുന്നവർ കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും അപേക്ഷാ സമർപ്പിക്കണം. ഓടുന്ന കോച്ചുകൾ പ്രവർത്തന സമയങ്ങളിൽ നൽകും, രാത്രി 11 മുതൽ പുലർച്ചെ 2 വരെ പ്രവർത്തനരഹിതമായ സമയങ്ങളിൽ ഓടാത്ത കോച്ചുകളും ലഭിക്കും. ഒരു ട്രെയിനിൽ നാല് കോച്ചുകൾ വരെ ബുക്ക് ചെയ്യാമെന്നും എൻ‌എം‌ആർ‌സി അറിയിച്ചു.

സ്ത്രീകൾക്ക് ഇനി ബസിലും മെട്രോയിലും സൗജന്യ യാത്ര; കാശുള്ളവർക്ക് വേണമെങ്കിൽ ടിക്കറ്റ് വാങ്ങാം

സെക്യൂരിറ്റി നിക്ഷേപം

സെക്യൂരിറ്റി നിക്ഷേപം

ആഘോഷങ്ങൾക്കായി മെട്രോ കോച്ചുകൾ ബുക്ക് ചെയ്യുന്നതിന്, അപേക്ഷകർ 20,000 രൂപ സെക്യൂരിറ്റി നിക്ഷേപമായി നൽകേണ്ടതാണ്. ഈ തുക തിരികെ ലഭിക്കുന്നതാണ്. ആഘോഷങ്ങൾക്കായി ടേബിൾ, ഡസ്റ്റ്ബിൻ തുടങ്ങിയ സൌകര്യങ്ങളും ഒരു ഹൌസ്കീപ്പിംഗ് ജീവനക്കാരൻ, സൂപ്പർവൈസറി സ്റ്റാഫ് എന്നിവരുടെ സേവനങ്ങളും ലഭ്യമാക്കും. എൻ‌എം‌ആർ‌സിക്ക് മുമ്പ്, സമാനമായ ഓഫർ ഇതിനകം തന്നെ റാപ്പിഡ് മെട്രോ ഗുഡ്ഗാവ്, ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ, ജയ്പൂർ മെട്രോ റെയിൽ കോർപ്പറേഷൻ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ബാംഗ്ലൂർ മെട്രോ കുതിക്കുന്നു ; വാർഷിക യാത്രക്കാരുടെ എണ്ണത്തിൽ നാലു കോടിയുടെ വര്‍ദ്ധന

English summary

Birthday parties and pre-wedding celebrations at Metro Coaches, how to book now | ബർത്ത്ഡേ പാർട്ടികളും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളും ഇനി മെട്രോ കോച്ചുകളിൽ, ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

If you're looking for different places to celebrate birthday parties and pre-wedding celebrations, try this new opportunity. Noida Metro Rail Corporation (NMRC) has begun allowing the public to book Metro Coaches to celebrate birthdays or pre-wedding celebrations. Read in malayalam.
Story first published: Thursday, February 13, 2020, 17:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X