ട്രെയിൻ യാത്രക്കാർക്ക് ഇനി ബിരിയാണിയും സാധാരണ ഭക്ഷണം, പുതിയ മെനു ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ബിരിയാണി കൂടി സാധാരണ ഭക്ഷണ ഇനമായി നൽകാൻ ഇന്ത്യൻ റെയിൽ‌വേ തീരുമാനിച്ചു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാർക്ക് വെജ് ബിരിയാണി, മുട്ട ബിരിയാണി, ചിക്കൻ ബിരിയാണി എന്നിവയിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. വെജ് ബിരിയാണിക്ക് 80 രൂപ (ജിഎസ്ടി ഉൾപ്പെടെ), മുട്ട, ചിക്കൻ ബിരിയാണി എന്നിവയ്ക്ക് യഥാക്രമം 90 രൂപ 110 രൂപ എന്നിങ്ങനെയാണ് വില.

 

എക്സ്പ്രസ്, മെയിൽ ട്രെയിനുകളിൽ പ്രാദേശിക വിഭവങ്ങളുമായി റെയിൽവേ ലഘുഭക്ഷണവും ഉടൻ നൽകി തുടങ്ങും. അറിയിപ്പ് അനുസരിച്ച്, 350 ഗ്രാം ലഘുഭക്ഷണത്തിന് 50 രൂപ (ജിഎസ്ടി ഉൾപ്പെടെ) ആയിരിക്കും നിരക്ക്. ഐ‌ആർ‌സി‌ടി‌സിയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളും മെനു, താരിഫ് കമ്മിറ്റിയുടെ ശുപാർശയും കണക്കിലെടുത്ത് റെയിൽവേ കാറ്ററിംഗ് സേവനങ്ങളുടെ വില വർധിപ്പിച്ചതായി റെയിൽ‌വേ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

ഈ ട്രെയിനിൽ യാത്ര ചെയ്യുന്നവർ ഇനി മോഷ്ടാക്കളെ പേടിക്കേണ്ട

ട്രെയിൻ യാത്രക്കാർക്ക് ഇനി ബിരിയാണിയും സാധാരണ ഭക്ഷണം, പുതിയ മെനു ഇങ്ങനെ

പുതിയ നിരക്കുകൾ അനുസരിച്ച് രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് എസിയിൽ ഒരു കപ്പ് ചായയ്ക്ക് 35 രൂപയാണ് നിരക്ക്. സ്ലീപ്പർ ക്ലാസിൽ ഒരു കപ്പ് ചായയ്ക്ക് 15 രൂപ വില വരും. സെക്കൻഡ് ക്ലാസ് എസിയിൽ 20 രൂപയാണ് നിരക്ക്.

മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ സാധാരണ നോൺ-വെജ് ഭക്ഷണങ്ങളിൽ ചിക്കൻ കറി ഒരു ഓപ്ഷനായി ചേർക്കാനും തീരുമാനിച്ചു. ടിക്കറ്റിംഗ് സംവിധാനത്തിലെ പുതിയ മെനുവും ചാർജുകളും 15 ദിവസത്തിനുള്ളിൽ അപ്‌ഡേറ്റ് ചെയ്യും. 120 ദിവസത്തിന് ശേഷം ഇത് നടപ്പിലാക്കും.

റെയിൽവേ സ്റ്റേഷനിൽ ഇനി ടിക്കറ്റ് എടുക്കാൻ ക്യൂ നിൽക്കേണ്ട, ഈ മെഷീനിൽ തൊട്ടാൽ ടിക്കറ്റ് ഉടൻ കൈയിൽ

English summary

ട്രെയിൻ യാത്രക്കാർക്ക് ഇനി ബിരിയാണിയും സാധാരണ ഭക്ഷണം, പുതിയ മെനു ഇങ്ങനെ

Indian Railways has decided to serve biryani as a common food item. Passengers on mail and express trains can choose from any type of veg biryani, egg biryani and chicken biryani. Read in malayalam.
Story first published: Saturday, November 16, 2019, 15:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X