കൊച്ചിയിലെ പ്ലൈവുഡ് ഫാക്ടറികളില്‍ വന്‍ തട്ടിപ്പ്: വ്യാജ ബ്രാൻഡ് നാമവും ഐ‌എസ്‌ഐ ലോഗയും പിടിച്ചെടുത്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കൊച്ചിയിലെ പ്ലൈവുഡ് ഫാക്ടറികളില്‍ വലിയ തട്ടിപ്പ് കണ്ടെത്തി ബിഐഎസ്. കൊച്ചിയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് പ്ലൈവുഡിൽ ഐ‌എസ്‌ഐ അടയാളം ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കാൻ വുഡ് പ്ലാനറ്റ് ഇൻഡസ്ട്രീസ്, മേത്തല, അസമന്നൂർ, എറണാകുളം എന്ന ഫാക്ടറിയിൽ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ, മറൈൻ പ്ലൈവുഡിലെ ബിഐഎസ് സർട്ടിഫിക്കേഷൻ മാർക്ക് (ഐ‌എസ്‌ഐ മാർക്ക്), വുഡ് പ്ലാനറ്റ് ഇൻഡസ്ട്രീസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി.

 

"ടസ്‌ക്കർ" ബ്രാൻഡ് നാമവും വ്യാജ ഐ‌എസ്‌ഐ അടയാളവുമുള്ള വലിയ അളവിലുള്ള മറൈൻ പ്ലൈവുഡും പ്ലൈവുഡിൽ അടയാളപ്പെടുത്താൻ ഉപയോഗിച്ച വ്യാജ ഐ‌എസ്‌ഐ അടയാളവും ലൈസൻസ് നമ്പറും ഉള്ള നിരവധി സ്റ്റെൻസിലുകളും റെയ്ഡിനിടെ പിടിച്ചെടുത്തു. ബിഐഎസ് ലൈസൻസില്ലാതെ ബിഐഎസ് സ്റ്റാൻഡേർഡ് മാർക്ക് ഉള്ള ഏതെങ്കിലും ഉൽപ്പന്നം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് ബിഐഎസ് ആക്ട് 2016 അനുസരിച്ച് രണ്ട് വർഷം വരെ തടവോ, കുറഞ്ഞത് രണ്ടു ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുററമാണ്. കുറ്റവാളികൾക്കെതിരെ ബിഐഎസ്
കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതായിരിക്കും.

കൊച്ചിയിലെ പ്ലൈവുഡ് ഫാക്ടറികളില്‍ വന്‍ തട്ടിപ്പ്: വ്യാജ ബ്രാൻഡ് നാമവും ഐ‌എസ്‌ഐ ലോഗയും പിടിച്ചെടുത്തു

ഏതെങ്കിലും ഉൽ‌പ്പന്നത്തിൽ‌ ഐ‌എസ്‌ഐ മാർക്ക് ദുരുപയോഗം ചെയ്യുന്നതായി കണ്ടാൽ‌, അത് kobo@bis.gov.in എന്ന മെയിൽ വഴി ഹെഡ്, കൊച്ചി ബ്രാഞ്ച് ഓഫീസ്, ബി‌ഐ‌എസിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. വിവരങ്ങളുടെ ഉറവിടം രഹസ്യമായി സൂക്ഷിക്കുന്നതാണ്.
ബിഐഎസ് ലൈസൻസിന്റെ സാധുത ബിഐഎസ് വെബ്‌സൈറ്റിൽ (www.bis.gov.in) നിന്നും ബിസ് കെയർ ആപ്ലിക്കേഷനിൽ നിന്നും പരിശോധിക്കാൻ കഴിയും.

പവന് 520 രൂപ കുറഞ്ഞു; സ്വര്‍ണം മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ലോഹ, ബാങ്ക് ഓഹരികള്‍ ഇടറി; സെന്‍സെക്‌സിലും നിഫ്റ്റിയിലും വന്‍ തകര്‍ച്ച

English summary

BIS detects massive fraud in Kochi; Tusker brand name and fake isi logo

Good news for insurance policyholders; Amended the Insurance Ombudsman Rules
Story first published: Thursday, March 4, 2021, 18:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X