തകർപ്പൻ നേട്ടവുമായി ബിറ്റ്കോയിൻ, എക്കാലത്തെയും ഉയ‍ർന്ന നിരക്കിൽ; 27,000 ഡോളർ കടന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2017ൽ 20,000 ഡോളറിനടുത്തെത്തിയ ബിറ്റ്കോയിൻ ഒടുവിൽ ഇതാ 2020ൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ബിറ്റ്കോയിൻ ഞായറാഴ്ച 27,000 ഡോളറിലേയ്ക്കാണ് ഉയർന്നത്. ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസിൽ ഇന്ത്യൻ സമയം രാവിലെ 11:39 ന് ബിറ്റ്കോയിൻ 27,248 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ആദ്യമായി ബിറ്റ്കോയിൻ നിരക്ക് 26,000 ഡോളറിലെത്തിയിരുന്നു.

ബിറ്റ്കോയിന് വൻ ഡിമാൻഡ്; എക്കാലത്തെയും ഉയർന്ന് റെക്കോർഡിൽ, ലാഭ കുതിപ്പ് തുടരുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിറ്റ്കോയിൻ 11 ശതമാനത്തോളമാണ് ഉയർന്നത്. ഡിസംബർ 24ന് ബിറ്റ്കോയിൻ 24000 കടന്നു. 25 ന് 25000, 26ന് 26000, 27ന് 27000 എന്ന കൌതകകരമായ മുന്നേറ്റമാണ് ബിറ്റ്കോയിൻ കാഴ്ച്ച വയ്ക്കുന്നത്. 2010 ൽ വെറും ഒരു ഡോളറിൽ താഴെ വിലയുള്ള ബിറ്റ്കോയിൻ 10 വർഷം കൊണ്ട് വമ്പൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്.

തകർപ്പൻ നേട്ടവുമായി ബിറ്റ്കോയിൻ, എക്കാലത്തെയും ഉയ‍ർന്ന നിരക്കിൽ; 27,000 ഡോളർ കടന്നു

 

സർക്കാരുകളുടെയോ ബാങ്കുകളുടെയോ നിയന്ത്രണത്തിന് പുറത്തുള്ള പണത്തിന്റെ ഡിജിറ്റൽ പതിപ്പായി പ്രവർത്തിക്കാനാണ് ക്രിപ്‌റ്റോകറൻസി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ലിങ്കുചെയ്‌തതും സ്വതന്ത്രവുമായ കമ്പ്യൂട്ടറുകളുടെ ശൃംഖലയിലാണ് ഇതിന്റെ സോഫ്റ്റ്വെയർ പ്രവർത്തിക്കുന്നത്. ആർക്കും പ്രോഗ്രാം ഡൌൺലോഡ് ചെയ്യാനും പ്രവർത്തിപ്പിക്കാനും നെറ്റ്വർക്കിന്റെ ഭാഗമാകാനും കഴിയും.

എന്നാൽ ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്താൻ ഒരു പാർട്ടിക്കും നിയന്ത്രണമില്ല.

ബിറ്റ് കോയിന്‍ വാങ്ങണോ അതോ സ്വര്‍ണം വാങ്ങണോ...? ഇവിടെ മാത്രമല്ല, അങ്ങ് അന്താരാഷ്ട്ര മാര്‍ക്കറ്റിലും ചര്‍ച്ച

English summary

Bitcoin gains, at an all-time high; Crossed $ 27,000 | തകർപ്പൻ നേട്ടവുമായി ബിറ്റ്കോയിൻ, എക്കാലത്തെയും ഉയ‍ർന്ന നിരക്കിൽ; 27,000 ഡോളർ കടന്നു

Bitcoin rose to $ 27,000 on Sunday. Read in malayalam.
Story first published: Sunday, December 27, 2020, 15:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X