ബിറ്റ്‌കോയിന് ആവശ്യക്കാര്‍ ഏറുന്നു; മൂല്യം കുത്തനെ കൂടി... വീണ്ടും റെക്കോഡിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടന്‍: ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന് മൂല്യം കൂടുന്നു. ഒരു ബിറ്റ്‌കോയിന് 19000 ഡോളര്‍ എന്ന വിലയിലെത്തി. മൂന്നു വര്‍ഷത്തിന് ശേഷമാണ് ബിറ്റ് കോയിന്‍ വില വീണ്ടും കുത്തനെ വര്‍ധിക്കുന്നത്. ഈ മാസം മാത്രം 40 ശതമാനം വില വര്‍ധിച്ചു. മറ്റു നിക്ഷേപങ്ങളില്‍ ആശങ്കാകുലരായവര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ബിറ്റ്‌കോയിന്‍ വാങ്ങാന്‍ തുടങ്ങിയതോടെയാണ് വില ഉയര്‍ന്നത്.

ബിറ്റ്‌കോയിന് ആവശ്യക്കാര്‍ ഏറുന്നു; മൂല്യം കുത്തനെ കൂടി... വീണ്ടും റെക്കോഡിലേക്ക്

 

ഈ വര്‍ഷം 160 ശതമാനമാണ് വിലയിലുണ്ടായ വര്‍ധന. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബിറ്റ്‌കോയിന് 20000 ഡോളര്‍ എന്ന വിലയിലെത്തിയിരുന്നു. പിന്നീടാണ് ഇടിയാല്‍ തുടങ്ങിയത്. കുത്തനെ ഇടിഞ്ഞ് 3000 ഡോളര്‍ എന്ന നിരക്കിലേക്ക് താഴ്ന്നു. ഈ വര്‍ഷം പതിയെ വില കൂടുന്നതായിരുന്നു ട്രെന്‍ഡ്. കൊറോണ വൈറസ് വ്യാപനമുണ്ടായ വേളയില്‍ ആളുകള്‍ കൂടുതലായി ബിറ്റ്‌കോയിനിലേക്ക് തിരിഞ്ഞു. നവംബറിലാണ് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.

വിദേശികള്‍ക്ക് ഇനി യുഎഇയില്‍ സംരംഭം തുടങ്ങാം; സ്‌പോണ്‍സര്‍മാര്‍ വേണ്ട, ഉത്തരവിറക്കി യുഎഇ

ഏറ്റവും ജനകീയമായ ക്രിപ്‌റ്റോകറന്‍സിയാണ് ബിറ്റ്‌കോയന്‍. പലവിധ ഡിജിറ്റല്‍ കറന്‍സികളുണ്ടെങ്കിലും ബിറ്റ്‌കോയിന്റെ മൂല്യമില്ല. ബിറ്റ്‌കോയിന്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് വിപണയില്‍ നിന്നുള്ള സൂചനകള്‍. ഇതോടെ കൂടുതല്‍ പേര്‍ ബിറ്റ്‌കോയിനിലേക്ക് ആകര്‍ഷിക്കപ്പെടും. ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. അതേസമയം, പല യൂറോപ്യന്‍ രാജ്യങ്ങളിലും ബിറ്റ്‌കോയിന്‍ നിയമപിന്‍ബലമുണ്ട്.

ബിറ്റ് കോയിന്റെ മറവില്‍ തട്ടിപ്പുകളും വ്യാപകമാണ്. ഇന്ത്യയില്‍ പലയിടത്തും ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്.

English summary

Bitcoin price rise again to $19,000 for the first time in three years

Bitcoin price rise again to $19,000 for the first time in three years
Story first published: Tuesday, November 24, 2020, 18:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X