ബിറ്റ് കോയിന്‍ വാങ്ങണോ അതോ സ്വര്‍ണം വാങ്ങണോ...? ഇവിടെ മാത്രമല്ല, അങ്ങ് അന്താരാഷ്ട്ര മാര്‍ക്കറ്റിലും ചര്‍ച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്റെ മൂല്യം കുതിച്ചുയര്‍ന്നിരിക്കുകയാണ്. റെക്കോര്‍ഡ് മൂല്യത്തില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍ ബിറ്റ് കോയിന്‍. ഈ കൊവിഡ് കാലത്ത് നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത തന്നെയാണിത്.

 

സ്വര്‍ണവിലയില്‍ സ്ഥിരത നഷ്ടപ്പെട്ടിരിക്കുകയാണ്. അസംസ്‌കൃത എണ്ണവില തിരിച്ചുകയറാനുള്ള കഠിന ശ്രമത്തിലാണെങ്കിലും ഉടനെയൊന്നും പഴയ നിലവാരത്തിലേക്ക് എത്തുകയില്ല. അപ്പോള്‍, വലിയ ലാഭമുള്ള ബിറ്റ് കോയിനിലേക്ക് കടന്നാലോ എന്ന് പലരും ചിന്തിക്കുന്നുണ്ട്. ഇവിടെ മാത്രമല്ല, അങ്ങ് അന്താരാഷ്ട്ര വിപണിയിലും ഇത് തന്നെയാണ് സ്ഥിതി. നോക്കാം...

പ്രധാന ചര്‍ച്ച

പ്രധാന ചര്‍ച്ച

ബിറ്റ് കോയിന്‍ മൂല്യം കുതിച്ചുയരുന്നത് സ്വര്‍ണ വിപണിയെ ബാധിക്കുമോ എന്ന രീതിയില്‍ ആണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇക്കാലമത്രയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഏറ്റവും അധികം നിക്ഷേപമെത്തിയിരുന്നത് സ്വര്‍ണത്തില്‍ ആയിരുന്നു.

150 ശതമാനം വളര്‍ച്ച

150 ശതമാനം വളര്‍ച്ച

ബിറ്റ് കോയിന്‍ 2020 ല്‍ മാത്രം ഉണ്ടാക്കിയ വളര്‍ച്ച കേട്ടാല്‍ ആരുടേയും കണ്ണ് തള്ളുമെന്ന് ഉറപ്പാണ്, 150 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇതുവരെ ബിറ്റ് കോയിന്‍ നേടിയിരിക്കുന്നത്. ബിറ്റ് കോയിന്‍ മൂല്യം ഇപ്പോള്‍ 19,864.15 ഡോളറില്‍ എത്തി നില്‍ക്കുകയാണ്.

മാറിച്ചിന്തിച്ചാല്‍

മാറിച്ചിന്തിച്ചാല്‍

മുഖ്യധാര നിക്ഷേപകര്‍ പൊതുവേ അവഗണിക്കുന്ന ഒന്നാണ് ക്രിപ്‌റ്റോ കറന്‍സി മേഖല. അതിന് പല കാരണങ്ങളുണ്ട്. എന്നാല്‍ മുഖ്യധാര നിക്ഷേപകര്‍ അവരുടെ സ്വര്‍ണ നിക്ഷേപത്തിന്റെ ഒരു ഭാഗം ബിറ്റ്‌കോയിനിലേക്ക് മാറ്റിയാല്‍ അത് വന്‍ വിപ്ലവത്തിനായിരിക്കും വഴിവയ്ക്കുക. 350 ബില്യണ്‍ ഡോളറിന്റെ മേഖലയാണ് ബിറ്റ് കോയിന്‍.

മാറിത്തുടങ്ങി

മാറിത്തുടങ്ങി

പല പ്രമുഖ നിക്ഷേപകരും ക്രിപ്‌റ്റോ കറന്‍സിയോടുള്ള അയിത്തം ഉപേക്ഷിച്ച് തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. പഴയകാലത്തിന്റെ സുരക്ഷിത നിക്ഷേപമായിരുന്നു സ്വര്‍ണം എന്നാണ് മുന്‍ കമോഡിറ്റി ഹെഡ്ജ് ഫണ്ട് മാനേജര്‍ ആയ മാര്‍ക്ക് ബോണെഫസ് പറയുന്നത്. ഇപ്പോള്‍ ക്രിപ്‌റ്റോ ഇന്‍വെസ്റ്റര്‍ ആണ് മാര്‍ക്ക്. സ്വര്‍ണത്തെ ഇപ്പോള്‍ ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ പകരം വച്ചിരിക്കുകയാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

താത്പര്യം കൂടുന്നു

താത്പര്യം കൂടുന്നു

ആഗോള തലത്തില്‍ ബിറ്റ് കോയിന്‍ ഇടപാടുകളിലേക്ക് ആളുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട് എന്ന് തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത് പോലെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള താത്പര്യം കുറഞ്ഞുവരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അധികം വൈകാതെ, വിപണിയെ പോലും ക്രിപ്‌റ്റോ കറന്‍സി പിടിച്ചടക്കിയേക്കാം.

വെറും 3.1 ശതമാനം

വെറും 3.1 ശതമാനം

ലോകത്തിലെ സ്വര്‍ണ വിപണി അത്രയും ശക്തമാണിപ്പോള്‍. സ്വര്‍ണ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ 3.1 ശതമാനം മാത്രമാണ് ബിറ്റ് കോയിന്‍ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍. എന്നാല്‍ ഇതില്‍ അധികം വൈകാതെ തന്നെ മാറ്റമുണ്ടായേക്കാം.

രണ്ട് ശതമാനം കൂടിയാല്‍ ഞെട്ടും

രണ്ട് ശതമാനം കൂടിയാല്‍ ഞെട്ടും

ഇപ്പോഴത്തെ ബിറ്റ് കോയിന്‍ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 3.1 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ന്നാല്‍ വന്‍ മാറ്റമുണ്ടാകും എന്നാണ് കണക്കാക്കുന്നത്. 19,000 ഡോളറില്‍ നിന്ന് ബിറ്റ് കോയിന്‍ മൂല്യം 31,000 ഡോളര്‍ ആയി കുതിച്ചുയരുമെന്നാണ് കണക്കാക്കുന്നത്.

English summary

Bitcoin value reaches the peak, what will be better to buy? Gold Or Bitcoin | ബിറ്റ് കോയിന്‍ വാങ്ങണോ അതോ സ്വര്‍ണം വാങ്ങണോ...? ഇവിടെ മാത്രമല്ല, അങ്ങ് അന്താരാഷ്ട്ര മാര്‍ക്കറ്റിലും ചര്‍ച്ച

Bitcoin value reaches the peak, what will be better to buy? Gold Or Bitcoin
Story first published: Tuesday, December 1, 2020, 17:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X