ബോട്‌സ്വാനയില്‍ നിന്നൊരു 'ലോകവജ്രം'! ഏറ്റവും വലിയ മൂന്നാമത്തെ വജ്രം... കഷ്ടപ്പാട് തീര്‍ക്കുമെന്ന് പ്രതീക്ഷ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗബോറോണ്‍: ആഫ്രിക്കന്‍ വന്‍കരയിലെ ഒരു ചെറുരാജ്യമാണ് ബോട്‌സ്വാന. ഇന്ത്യയുടെ ആറിലൊന്ന് വലിപ്പം കാണും. ഈ രാജ്യം സ്വതന്ത്രമായത് 1966 ല്‍ മാത്രമായിരുന്നു. രാജ്യത്തിന്റെ 70 ശതമാനവും കലാഹാരി മരുഭൂമിയുടെ ഭാഗമാണ്. ഇതിന്റെയൊക്കെ കൂടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയും.

 

എന്തായാലും പറയാന്‍ വന്നത് ബോട്‌സ്വാന എന്ന ആഫ്രിക്കന്‍ രാജ്യത്തെ കുറിച്ചല്ല. അവിടെ നിന്നും കുഴിച്ചെടുത്ത ഒരു വജ്രത്തെ കുറിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രമാണ് ബോട്‌സ്വാനയിലെ വജ്രഖനിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. പരിശോധിക്കാം...

1,098 കാരറ്റ്

1,098 കാരറ്റ്

ബോട്‌സ്വാനയിലെ ഡെബ്‌സ്വാന ഡയമണ്ട് കമ്പനിയാണ് വലിയ വജ്രം ഖനനം ചെയ്‌തെടുത്തത്. മൊത്തം 1,098 കാരറ്റ് ആണ് ഈ വജ്രം എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. ഇതിലും വലിയ രണ്ട് വജ്രങ്ങള്‍ മാത്രമേ ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ.

 ഏറ്റവും വലുത്

ഏറ്റവും വലുത്

ലോകത്തെ ഏറ്റവും വലിയ വജ്രം കുള്ളിനാന്‍ വജ്രം ആണ്. ഒരു നൂറ്റാണ്ട് മുമ്പാണ് ഇത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് കണ്ടെത്തതിയത്. അത് 3,106 കാരറ്റ് ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തിയത് ബോട്‌സ്വാനയില്‍ നിന്ന് തന്നെ ആയിരുന്നു. 1,109 കാരറ്റ് ആയിരുന്നു ലെസെഡി ലാ റോണ എന്ന് പേരിട്ട ആ വജ്രം. 2015 ല്‍ ആയിരുന്നു ഇത് കണ്ടെത്തിയത്.

ഡെബ്‌സ്വാന കമ്പനി

ഡെബ്‌സ്വാന കമ്പനി

ബോട്‌സ്വാനയുടെ പ്രധാന വരുമാനം ഇത്തരം വജ്രഖനികള്‍ ആണ്. ബോട്‌സ്വാന സര്‍ക്കാരിനും ആംഗ്ലോ അമേരിക്കന്‍ കമ്പനിയായ ഡി ബിയേഴ്‌സിനും തുല്യ പങ്കാളിത്തമുള്ള വജ്ര ഖനന കമ്പനിയാണ് ഡെബ്‌സ്വാന. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വജ്രമാണ് ഇപ്പോഴത്തേത്.

പേരിട്ടിട്ടില്ല

പേരിട്ടിട്ടില്ല

അമൂല്യ വജ്രങ്ങള്‍ക്ക് പേരിടുന്ന ഒരു പതിവുണ്ട്. ലോകത്തെ ഏറ്റവും വലിപ്പമുള്ള രണ്ട് വജ്രങ്ങളുടെ പേര് നേരത്തേ പറഞ്ഞുവല്ലോ. ഈ വജ്രത്തിനും അധികം താമസിയാതെ ഒരു പേര് കണ്ടെത്തി നല്‍കി. കിട്ടിയ വജ്രം ഡെബ്‌സ്വാന കമ്പനി എംഡി ബോട്‌സ്വാസ പ്രസിഡന്റിന് സമ്മാനിച്ചിട്ടുണ്ട്.

എന്ത് വില വരും

എന്ത് വില വരും

ലോകത്തിലെ ഏറ്റവും വലിയ വജ്രമായ കള്ളിനാന്‍ വജ്രത്തിന് ഏതാണ്ട് രണ്ട് ബില്യണ്‍ ഡോളറെങ്കിലും മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ 0.7 ബില്യണ്‍ ഡോളറിന് അടുത്തെങ്കിലും ഈ മൂന്നാമത്തെ വലിയ വജ്രത്തിന് ലഭിച്ചേക്കും. എന്തായാലും ഇതിന്റെ കൃത്യമായ കണക്കുകള്‍ വഴിയേ പുറത്ത് വരും.

ദുരിതകാലത്ത് ആശ്വാസം

ദുരിതകാലത്ത് ആശ്വാസം

ബോട്‌സ്വാനയുടെ സ്ഥിതി എന്തെന്ന് തുടക്കത്തിലേ പറഞ്ഞുവല്ലോ. വജ്രവില്‍പനയാണ് രാജ്യത്തിന്റെ പ്രധാന വരുമാനം. കൊവിഡ് കാലം തുടങ്ങിയതോടെ ഇതും ആകെ അവതാളത്തിലായി കിടക്കുകയാണ്. അപ്പോഴാണ് ഇങ്ങനെയൊരു വജ്രം ലഭിക്കുന്നത്. ഇത് രാജ്യത്തിന് പുതിയ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 എന്താണ് സ്ഥിതി

എന്താണ് സ്ഥിതി

രാജ്യത്തെ മൊത്തം വജ്ര ഉത്പാദനത്തില്‍ വലിയ കുറവാണ് സംഭവിച്ചിട്ടുള്ളത്. ഡെബ്‌സ്വാനയുടെ ഉത്പാദനത്തില്‍ മാത്രം, 29 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. വില്‍പനയില്‍ 30 ശതമാനത്തിന്റെ ഇടിവും. ഈ പ്രതിസന്ധികളെല്ലാം പുതിയ വജ്രത്തിന്റെ വരവോടെ മാറിയേക്കും. ഡി ബിയേഴ്‌സ് ചാനല്‍ വഴിയോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒകാവാംഗോ കമ്പനി വഴിയോ ആയിരിക്കും പുതിയ വജ്രത്തിന്റെ ലേലം നടക്കുക.

Read more about: diamond വജ്രം
English summary

Botswana finds world's third largest diamond, yet to name the precious stone

Botswana finds world's third largest diamond, yet to name the precious stone. It may help the struggling country revive it's economy.
Story first published: Thursday, June 17, 2021, 19:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X