മെയ്ഡ് ഇൻ ചൈന ഉത്പന്നങ്ങൾ ഇനി വേണ്ട; ബഹിഷ്കരിക്കേണ്ട 500 ഇനങ്ങളുടെ പട്ടിക പുറത്തിറക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നലെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ബഹിഷ്കരിക്കേണ്ട 500 ലധികം 'മെയ്ഡ് ഇൻ ചൈന' ഉൽപ്പന്നങ്ങളുടെ പട്ടിക കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഐടി) പുറത്തിറക്കി. റിപ്പോർട്ട് അനുസരിച്ച്, ലഡാക്ക് അതിർത്തിയിലെ ആക്രമണത്തെക്കുറിച്ച് വ്യാപാരികളുടെ സംഘടന ശക്തമായ വിമർശിച്ചു. ചൈനയുടെ മനോഭാവം രാജ്യത്തിന്റെ (ഇന്ത്യ) താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഘടന കൂട്ടിച്ചേർത്തു.

 

ബഹിഷ്കരിക്കുന്നവ

ബഹിഷ്കരിക്കുന്നവ

കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ദൈനംദിന ഉപയോഗ വസ്തുക്കൾ, അടുക്കള ഇനങ്ങൾ, ഫർണിച്ചർ, ഹാർഡ്‌വെയർ, പാദരക്ഷകൾ, ഹാൻഡ്‌ബാഗുകൾ, ലഗേജ്, ഇലക്‌ട്രോണിക്‌സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്‌ട്രോണിക്‌സ്, വാച്ചുകൾ, രത്നങ്ങൾ, ആഭരണങ്ങൾ, സ്റ്റേഷനറി, പേപ്പർ, വീട്ടുപകരണങ്ങൾ എന്നിവ പട്ടികയിലെ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ആരോഗ്യ ഉൽപ്പന്നങ്ങൾ, ഓട്ടോ പാർട്സ് തുടങ്ങിയവയും പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

ഇന്ത്യയും ചൈനയും അതിജീവിക്കും, ബാക്കി ലോക സമ്പദ്‌വ്യവസ്ഥകൾ മാന്ദ്യത്തിലേക്ക് പോകുമെന്ന് യുഎൻ

ഇറക്കുമതി കുറയ്ക്കും

ഇറക്കുമതി കുറയ്ക്കും

ചൈനയിൽ നിന്ന് ബഹിഷ്കരിക്കേണ്ട 500 ലധികം ഉത്പന്നങ്ങൾ ഉൾക്കൊള്ളുന്ന പട്ടികയാണ് ‘ഇന്ത്യയുടെ ഉത്പന്നങ്ങൾ - നമ്മുടെ അഭിമാനം' എന്ന പേരിൽ സിഐടി പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ, 2021 ഡിസംബറോടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ 13 ബില്യൺ ഡോളറിന്റെ (ഏകദേശം ഒരു ലക്ഷം കോടി രൂപ) കുറവുണ്ടാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ ചൈനയിൽ നിന്നുള്ള വാർഷിക ഇറക്കുമതി 5.25 ലക്ഷം കോടി രൂപയാണ് (70 ബില്യൺ ഡോളർ).

കൊവിഡ് 19 പ്രതിസന്ധി; രാജ്യത്ത് സ്മാര്‍ട്‌ഫോണ്‍, ടെലിവിഷന്‍ വിതരണത്തില്‍ മെല്ലെപ്പോക്ക് തുടരുന്നു

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കും

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കും

ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതി ചെയ്യുമ്പോൾ വില നിർണ്ണായക ഘടകമാണ്. ഈ വസ്തുക്കൾ നിർമ്മിക്കാൻ പ്രത്യേക സാങ്കേതികവിദ്യ ആവശ്യമില്ല. ഈ ചരക്കുകൾ ഇന്ത്യയിൽ എളുപ്പത്തിൽ നിർമ്മിക്കാനും ചൈനീസ് ഇറക്കുമതിക്ക് പകരം വയ്ക്കാനും കഴിയും. ചരക്കുകൾക്കായി ഇന്ത്യയെ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് സി‌ഐ‌ടി ദേശീയ പ്രസിഡന്റ് ബി.സി ഭാരതിയയും ദേശീയ ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ടേൽവാളും വ്യക്തമാക്കി.

ബഹിഷ്കരിക്കാത്തവ

ബഹിഷ്കരിക്കാത്തവ

പ്രത്യേക സാങ്കേതികവിദ്യ ആവശ്യമുള്ള സാധനങ്ങൾ ഇപ്പോൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഭാരതിയയും ഖണ്ടേൽവാളും വ്യക്തമാക്കി. "നിലവിൽ, ഇത്തരം ഇനങ്ങൾ ബഹിഷ്‌കരണത്തിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. കാരണം ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ ബദൽ ഇന്ത്യയിൽ വികസിപ്പിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും സൗഹൃദ രാഷ്ട്രങ്ങൾ നിർമ്മിക്കുകയോ ചെയ്യുന്നതുവരെ, മറ്റ് മാർഗങ്ങളില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

ചെറുകിട സംരംഭങ്ങൾ വഴി ഉത്പാദനം

ചെറുകിട സംരംഭങ്ങൾ വഴി ഉത്പാദനം

ചെറുകിട വ്യവസായങ്ങൾ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവ വഴി ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ പിന്തുണയും സഹായവും നൽകുന്നതിന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ ഇക്കാര്യം അറിയിക്കുമെന്നും സംഘടന വ്യക്തമാക്കി.

ചൈനയിൽ നിന്ന് കളിപ്പാട്ടങ്ങളും ലൈറ്റും മാത്രമല്ല, ചൈനീസ് ഉള്ളിയും ഉടൻ എത്തും

English summary

Boycotte Made in China products; The list of 500 items to be boycotted released | മെയ്ഡ് ഇൻ ചൈന ഉത്പന്നങ്ങൾ ഇനി വേണ്ട; ബഹിഷ്കരിക്കേണ്ട 500 ഇനങ്ങളുടെ പട്ടിക പുറത്തിറക്കി

The Confederation of All India Traders (CIT) today released a list of more than 500 Made in China products to be boycotted following the escalating tensions at the border between India and China. Read in malayalam.
Story first published: Wednesday, June 17, 2020, 18:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X