കോഴി ഇറച്ചിയുടെ വില കത്തിക്കയറുന്നു; 280 രൂപ വരെ എത്തും... പതിവിന് വിരുദ്ധമായി വിലക്കയറ്റം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോഴിക്കോട്: സാധാരണ ഗതിയില്‍ വേനല്‍ കാലത്തിലേക്ക് കടക്കുമ്പോള്‍ കോഴിയിറച്ചിയുടെ വില കുറയകയാണ് പതിവ്. ചൂടുകാലത്ത് കോഴിയിറച്ചി അധികം കഴിയ്ക്കരുത് എന്നാണ് പഴമക്കാരും പറയുക.

 

എന്നാല്‍ ഇത്തവണ മാര്‍ച്ച് മാസത്തിലേക്ക് കടക്കുമ്പോള്‍ കോഴിയിറച്ചിയുടെ വില കുതിച്ചുയരുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരാഴ്ച കൊണ്ട് കിലോഗ്രാമിന് അമ്പത് രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വരും ദിനങ്ങളില്‍ ഇത് വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍...

ബ്രോയ്‌ലര്‍ ചിക്കന്‍

ബ്രോയ്‌ലര്‍ ചിക്കന്‍

സംസ്ഥാനത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്നത് ബ്രോയ്‌ലര്‍ ചിക്കന്‍ ആണ്. ബ്രോയ്‌ലര്‍ ചിക്കന്‍ തന്നെയാണ് ഇറച്ചിക്കോഴി എന്ന് വിളിക്കപ്പെടുന്നതും. ഇറച്ചിയ്ക്കായി മാത്രം ഫാമുകളില്‍ വളര്‍ത്തിയെടുക്കുന്നവയാണ് ഇവ.

190 രൂപ

190 രൂപ

ബ്രോയ്‌ലര്‍ ചിക്കന്‍ ഒരു കിലോ ഇറച്ചിയ്ക്ക് ഇപ്പോള്‍ 190 രൂപയാണ് വിപണിയിലെ വില. ഇത് ഇറച്ചി മാത്രം എടുക്കുമ്പോള്‍ ഉള്ള കണക്കാണ്. കോഴിയെ ജീവനോടെ തൂക്കുകയാണെങ്കില്‍ ഒരു കിലോഗ്രാമിന് 130 രൂപ വരെ ആണ് വില എത്തി നില്‍ക്കുന്നത്.

അമ്പത് രൂപ കൂടി!

അമ്പത് രൂപ കൂടി!

കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് ഇറച്ചിക്കോഴി വിലയില്‍ വലിയ വര്‍ദ്ധന ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിദിനം പത്ത് രൂപ വച്ചാണ് ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്നത്. ഒരു കിലോ കോഴിയിറച്ചിയ്ക്ക് 140 രൂപ ആയിരുന്നു ഒരാഴ്ച മുമ്പത്തെ വില. അതാണ് ഇപ്പോള്‍ അമ്പത് രൂപ കൂടി 190 രൂപ ആയിരിക്കുന്നത്.

ഇനിയും കുതിക്കും

ഇനിയും കുതിക്കും

ബ്രോയ്‌ലര്‍ ചിക്കന്റെ വില ഇനിയും കുതിച്ചുയരും എന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. കിലോഗ്രാമിന് 280 രൂപ എത്തുമെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ അത് ഹോട്ടല്‍ വ്യവസായത്തേയും വലിയ തോതില്‍ ബാധിക്കുമെന്ന് ഉറപ്പാണ്.

എന്താണ് കാരണം

എന്താണ് കാരണം

കേരളത്തിലും വലിയ തോതില്‍ ബ്രോയ്‌ലര്‍ ചിക്കന്‍ ഫാമുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണും അതിന് ശേഷമുണ്ടായ അനുബന്ധ പ്രതിസന്ധികളും കേരളം കേരളത്തിലെ ഉത്പാദനം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തമിഴ്‌നാടിനെ മാത്രം ആശ്രയിച്ചാണ് കോഴി ഇറച്ചി ഇറക്കുമതി. ഇതാണ് വില വര്‍ദ്ധനയ്ക്ക് കാരണം.

ആദ്യകാലങ്ങളില്‍

ആദ്യകാലങ്ങളില്‍

ആദ്യകാലങ്ങളില്‍ ബ്രോയ്‌ലര്‍ ചിക്കന് പൂര്‍ണമായും തമിഴ്‌നാടിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. പിന്നീട്, തമിഴ്‌നാട്ടിലെ ഫാമുകള്‍ക്ക് വേണ്ടി കേരളത്തില്‍ തന്നെ കോഴിവളര്‍ത്തല്‍ തുടങ്ങുകയായിരുന്നു. അതിന് ശേഷം കേരളത്തില്‍ തദ്ദേശീയമായി കോഴിഫാമുകള്‍ ഒരുപാട് തുടങ്ങുകയും ചെയ്തിരുന്നു.

വില കുറഞ്ഞ ഇറച്ചി

വില കുറഞ്ഞ ഇറച്ചി

ബ്രോയ്‌ലര്‍ ചിക്കന് മാത്രമാണ് ഇത്തരത്തിലുള്ള വിലക്കയറ്റം. ലഗോണ്‍ കോഴിയുടെ ഇറച്ചിയ്ക്ക് കിലോഗ്രാമിന് 80 രൂപ മാത്രമാണ് വില. ആരോഗ്യപരമായും ലഗോണ്‍ കോഴിയുടെ ഇറച്ചിയാണ് നല്ലത് എങ്കിലും രുചിയുടെ കാര്യത്തില്‍ ബ്രോയ്‌ലറിനോട് തന്നെയാണ് മലയാളികള്‍ക്ക് പ്രിയം.

ഭവന വായ്പാ പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ച് ഐസിഐസിഐ ബാങ്ക്

വിപണി വീണ്ടും നഷ്ടത്തില്‍; സെന്‍സെക്‌സില്‍ 440 പോയിന്റ് ചോര്‍ന്നു; നിഫ്റ്റി 15,000 നില കൈവിട്ടു

സ്വര്‍ണവില താഴോട്ട്; 5 ദിവസം കൊണ്ട് പവന് 1,820 രൂപ ഇടിഞ്ഞു

Read more about: price വില
English summary

Broiler Chicken meat price increase drastically, expected to reach Rs 280 per Kilogram

Broiler Chicken meat price increase drastically, expected to reach Rs 280 per Kilogram
Story first published: Friday, March 5, 2021, 18:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X