ബി‌എസ്‌എൻ‌എൽ പുതുവർഷ ഓഫർ, അധിക ഡേറ്റയും കാലാവധിയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവർഷം അടുത്തതോടെ ഇന്ത്യയിലെ ടെലികോം കമ്പനികളെല്ലാം തന്നെ ഉപഭോക്താക്കൾക്കായി ലാഭകരമായ നിരവധി റീചാർജ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അടുത്തിടെ, റിലയൻസ് ജിയോ '2020 ഹാപ്പി ന്യൂ ഇയർ' ഓഫർ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡും (ബി‌എസ്‌എൻ‌എൽ) ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ആരംഭത്തിൽ ഉപയോക്താക്കൾക്കായി ഒരു പുതിയ വാർഷിക പദ്ധതി പ്രഖ്യാപിച്ചു.

 

അധിക ഡേറ്റാ, വാലിഡിറ്റി

അധിക ഡേറ്റാ, വാലിഡിറ്റി

പുതിയ ഓഫറിന് കീഴിൽ, ടെലികോം ഓപ്പറേറ്റർ നിലവിലുള്ള 1,999 പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ അധിക ഡാറ്റയും വാലിഡിറ്റിയുമാണ് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ ഓഫർ 2019 ഡിസംബർ 25 മുതൽ ലഭ്യമാണ്. 2020 ജനുവരി 31 വരെ ഈ ഓഫർ വരിക്കാർക്ക് ലഭ്യമാണ്. പുതുക്കിയ 1,999 ഓഫറിന് കീഴിൽ, ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കൾക്ക് 60 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും.

ബിഎസ്എൻഎൽ വരിക്കാർക്കും പണി കിട്ടി, എയർടെല്ലിനും ജിയോയ്ക്കും പിന്നാലെ ബിഎസ്എൻഎല്ലും താരിഫ് കൂട്ടും

പുതിയ ഓഫർ

പുതിയ ഓഫർ

മുമ്പ് 365 ദിവസമായിരുന്നു ഈ ഓഫറിന്റെ കാലാവധി. എന്നാൽ ഇപ്പോൾ 425 ദിവസമായി കാലാവധി നീട്ടി. ഏതൊരു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ, 365 ദിവസത്തേക്ക് സൌജന്യ ബി‌എസ്‌എൻ‌എൽ ട്യൂൺസ്, ബി‌എസ്‌എൻ‌എൽ ടിവി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ പോലുള്ള മറ്റ് പ്രധാന ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

ബി‌എസ്‌എൻ‌എല്ലിനെ പുനരുജ്ജീവിപ്പിക്കും, ലാഭകരമാക്കും: ടെലികോം മന്ത്രിയുടെ ഉറപ്പ്

മറ്റ് ഓഫറുകൾ

മറ്റ് ഓഫറുകൾ

ഇതിനുപുറമെ, 2019 ഡിസംബർ 24 മുതൽ 2020 ജനുവരി 02 വരെ 250 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് 275 രൂപയുടെ ടോക്ക് ടൈമും 450 രൂപയുടെ റീചാർജിൽ 500 രൂപയുടെ ടോക്ക് ടൈമും ലഭിക്കും. ബിഎസ്എൻഎൽ അടുത്തിടെ 97 രൂപയുടെ ഒരു പ്രീപെയ്ഡ് വൗച്ചറും പുറത്തിറക്കിയിരുന്നു. ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകളും ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിങ്ങനെയും 18 ദിവസത്തേക്ക് ബിഎസ്എൻഎൽ ടിവി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതി; രണ്ടാഴ്ച്ചയ്ക്കുള്ളിൽ തിരഞ്ഞെടുത്തത് പകുതിയോളം ജീവനക്കാർ

English summary

ബി‌എസ്‌എൻ‌എൽ പുതുവർഷ ഓഫർ, അധിക ഡേറ്റയും കാലാവധിയും

As the New Year approaches, telecom companies in India have launched several lucrative recharge plans for their customers. Recently, Reliance Jio has announced the '2020 Happy New Year' offer. Following this, state-owned BSNL has announced a new Annual Plan for customers at the start of Christmas and New Year. Read in malayalam.
Story first published: Thursday, December 26, 2019, 10:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X