ബി‌എസ്‌എൻ‌എല്ലിനെ പുനരുജ്ജീവിപ്പിക്കും, ലാഭകരമാക്കും: ടെലികോം മന്ത്രിയുടെ ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടക്കെണിയിലായ ടെലികോം ഓപ്പറേറ്റർ ബി‌എസ്‌എൻ‌എൽ ലിമിറ്റഡിനെ സർക്കാർ പുനരുജ്ജീവിപ്പിക്കുമെന്നും ലാഭകരമാക്കുമെന്നും ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ പറഞ്ഞു. ബി‌എസ്‌എൻ‌എല്ലിലെ നഷ്ടം കുറയ്ക്കുന്നതിന്, മഹാനഗർ ടെലിഫോൺ നിഗം ​​ലിമിറ്റഡിനെ (എം‌ടി‌എൻ‌എൽ) ബി‌എസ്‌എൻ‌എല്ലുമായി ലയിപ്പിക്കുന്ന ഒരു പുനരുജ്ജീവന പാക്കേജ് സർക്കാർ ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു. നിർദ്ദിഷ്ട ലയനം വരെ എം‌ടി‌എൻ‌എൽ ബി‌എസ്‌എൻ‌എല്ലിന്റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കും.

പുനരുജ്ജീവന പാക്കേജ്
 

പുനരുജ്ജീവന പാക്കേജ്

5,000 കോടി രൂപയുടെ സോവറിൻ ബോണ്ടുകൾ സമാഹരിക്കുക, 38,000 കോടി രൂപയുടെ ആസ്തി ധനസമ്പാദനം നടത്തുക, ജീവനക്കാർക്കായി ഒരു സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പിലാക്കുക എന്നിവ അടങ്ങുന്നതാണ് സർക്കാരിന്റെ പുനരുജ്ജീവന പാക്കേജ്.

ബിഎസ്എൻഎൽ, എംടിഎൻഎൽ വിആർഎസ് പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 60000 പേർ

ജീവനക്കാരുടെ ചെലവ്

ജീവനക്കാരുടെ ചെലവ്

ബി‌എസ്‌എൻ‌എല്ലിൽ 1.76 ലക്ഷം ആളുകളാണ് ജോലി ചെയ്യുന്നത്. എം‌ടി‌എൻ‌എല്ലിൽ 22,000 ജീവനക്കാരുണ്ട്. ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ എന്നിവയുടെ ജീവനക്കാരുടെ ചെലവ് യഥാക്രമം അവരുടെ മൊത്തം വരുമാനത്തിന്റെ 75%, 87% എന്നിങ്ങനെയാണ്. വി‌ആർ‌എസിന് യോഗ്യരായ ബി‌എസ്‌എൻ‌എല്ലിലെ ഒരു ലക്ഷത്തിൽ 77,000 ജീവനക്കാർ ഇതുവരെ വിആർഎസ് പദ്ധതി തിരഞ്ഞെടുത്തുവെന്ന് പി‌ടി‌ഐ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ പദ്ധതി പ്രകാരം സ്വമേധയാ വിരമിക്കുന്ന തീയതി 2020 ജനുവരി 31 ആണ്.

കണക്കുകൂട്ടൽ

കണക്കുകൂട്ടൽ

70,000 മുതൽ 80,000 വരെ ജീവനക്കാർ വിആർഎസ് പദ്ധതി തിരഞ്ഞെടുത്താൽ 7,000 കോടി രൂപ വേതന ഇനത്തിൽ ലാഭിക്കാമെന്നാണ് ബി‌എസ്‌എൻ‌എല്ലിന്റെ കണക്കുകൂട്ടൽ. നിലവിലെ സ്വയം വിരമിക്കൽ സ്കീം അനുസരിച്ച്, മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് ഡെപ്യൂട്ടേഷനോ കോർപ്പറേഷന് പുറത്ത് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പോസ്റ്റുചെയ്‌തവരോ ഉൾപ്പെടെ ബി‌എസ്‌എൻ‌എല്ലിലെ സ്ഥിരമായ എല്ലാ 50 വയസോ അതിൽ കൂടുതലോ പ്രായമുള്ള ജീവനക്കാരും സ്വമേധയാ വിരമിക്കാൻ അർഹരാണ്.

രണ്ട് ദിവസത്തിനുള്ളിൽ ബിഎസ്എൻഎല്ലിന്റെ വിആർ‌എസ് പദ്ധതി തിരഞ്ഞെടുത്തത് 22,000 ജീവനക്കാർ ‌

സർക്കാരിന്റെ ലക്ഷ്യം

സർക്കാരിന്റെ ലക്ഷ്യം

4 ജി സേവനങ്ങൾക്കായി 2016 വിലയിൽ സ്പെക്ട്രം അനുവദിക്കുന്നതും രണ്ട് കമ്പനികൾക്ക് സർക്കാർ വഹിക്കേണ്ട ചെലവുകളും പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ടെലികോം വിപണിയിൽ ബി‌എസ്‌എൻ‌എല്ലും എം‌ടി‌എൻ‌എല്ലും കൂടുതൽ ഫലപ്രദമായി മത്സരിക്കുന്നതിന് സ്പെക്ട്രം അലോട്ട്മെൻറ് പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഒക്ടോബർ 31ന് മുമ്പ് റീചാർജ് ചെയ്യൂ, ബിഎസ്എൻഎൽ വരിക്കാർക്ക് സൂപ്പർ ഓഫറുകൾ ‍

English summary

ബി‌എസ്‌എൻ‌എല്ലിനെ പുനരുജ്ജീവിപ്പിക്കും, ലാഭകരമാക്കും: ടെലികോം മന്ത്രിയുടെ ഉറപ്പ്

Telecom Minister Ravi Shankar Prasad said in the Lok Sabha that the government will revive the debt-ridden telecom operator BSNL Limited and make it profitable. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X