ബജറ്റ് 2020: നോൺ ഗസറ്റഡ് തസ്തികകളിലേക്ക് ഏകജാലക നിയമന സംവിധാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: നോൺ ഗസറ്റഡ് സർക്കാർ തസ്‌തികകളിലേക്കുള്ള നിയമനത്തിനായി കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ കോമൺ യോഗ്യതാ പരീക്ഷ നടപ്പാക്കാൻ നിർദ്ദേശം. പൊതുമേഖലാ ബാങ്കുകളിലേക്കുള്ള നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിന് ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷ നടത്തും. ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്നും എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിലെ മികച്ച 100 സ്ഥാപനങ്ങള്‍ക്ക് ബിരുദ തലം മുതല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി വാഗ്ദാനം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമേഖലയ്ക്കായി സര്‍ക്കാരിന് രണ്ട് ലക്ഷത്തിലധികം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രം ഉടന്‍ തന്നെ ഒരു പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

 ബജറ്റ് 2020: നോൺ ഗസറ്റഡ് തസ്തികകളിലേക്ക് ഏകജാലക നിയമന സംവിധാനം

ബജറ്റ് 2020: വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി അനുവദിച്ചു

യുവ എഞ്ചിനീയര്‍മാര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുന്നതിനായി നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പുതിയ പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആരോഗ്യമേഖലയ്ക്കായി ബജറ്റില്‍ 69000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷന് 12300 കോടിയും നൈപുണ്യ വികസനത്തിന് 3000 കോടിയും ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടിയും അനുവദിച്ചു. ഊർജമേഖലയ്ക്ക് ബജറ്റിൽ 22000 കോടി രൂപയുടെ വിഹിതമുണ്ട്.

English summary

ബജറ്റ് 2020: നോൺ ഗസറ്റഡ് തസ്തികകളിലേക്ക് ഏകജാലക നിയമന സംവിധാനം

Budget 2020: common eligibility test for non gazetted government posts
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X