ധനകാര്യ മന്ത്രാലയത്തിന്റെ 'ഹൽവ ചടങ്ങ്' ഇന്ന്, ബജറ്റിന് മുന്നോടിയായി ഹൽവ ഉണ്ടാക്കുന്നത് എന്തിന്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020-21 ബജറ്റിനായുള്ള രേഖകൾ അച്ചടിക്കുന്ന നടപടികൾ ഇന്ന് ആചാരപരമായി തന്നെ ആരംഭിക്കും. പതിവ് പോലെ ഹൽവ വിതരണ ചടങ്ങോടു കൂടിയാണ് രേഖകളുടെ അച്ചടി ആരംഭിക്കുന്നത്. നോർത്ത് ബ്ലോക്കിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി നിർമ്മല സീതാരാമൻ, മന്ത്രാലയത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുക്കും.

എന്താണ് ഹൽവ ചടങ്ങ്?
 

എന്താണ് ഹൽവ ചടങ്ങ്?

ഹൽവ ചടങ്ങ് അഥവാ ഹൽവ സെറിമണി എന്നത് പരമ്പരാഗതമായി ബജറ്റിന് മുന്നോടിയായി നടത്തി വരുന്ന ഒരു ആചാരമാണ്. ഒരു വലിയ പാത്രത്തിൽ ഹൽവ തയ്യാറാക്കി മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും നൽകുന്നതാണ് രീതി. മധുര പലഹാരം വിളമ്പിയതിനുശേഷം, ബജറ്റ് നിർമ്മാണവും അച്ചടി പ്രക്രിയയുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ബജറ്റ് അവതരണം വരെ ധന മന്ത്രാലയത്തിലെ രഹസ്യ സ്ഥലത്താണ് കഴിയേണ്ടത്. അതുവരെ ഇവര്‍ക്ക് ഫോണ്‍ പോലും നിഷിദ്ധമാണ്. ലോക്സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതു വരെ. ഫോണിലൂടെയോ ഇ-മെയിൽ പോലുള്ള മറ്റേതെങ്കിലും ആശയവിനിമയത്തിലൂടെയോ പോലും ജീവനക്കാർക്ക് അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ കഴിയില്ല.

മോദി സർക്കാരിന്റെ ബജറ്റ് 2020: തീയതി, സമയം, പ്രതീക്ഷകൾ എന്തൊക്കെ?

വിവരങ്ങൾ ചോരില്ല

വിവരങ്ങൾ ചോരില്ല

കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പ് വിവരങ്ങളൊന്നും ചോരുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ബജറ്റ് തയ്യാറാക്കൽ പ്രക്രിയയുടെ ഭാഗമായ ഓരോ ജീവനക്കാരെയും ചടങ്ങിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. സമ്പദ്‌വ്യവസ്ഥയിലെ നിരന്തരമായ മാന്ദ്യത്തിനും ദുർബലമായ ഡിമാൻഡിനും ഇടയിൽ വളർച്ച ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായ സമയത്താണ് ഈ വർഷം ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.

ഇത്തവണ അധിക ചിലവ് 21,246.16 കോടി രൂപ, അനുമതി തേടി നിർമ്മലാ സീതാരാമൻ

ബജറ്റ് അവതരണം

ബജറ്റ് അവതരണം

ലോക്‌സഭാ കലണ്ടർ പ്രകാരം ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം നൂറിലധികം പേർ ഇന്നത്തെ ഹല്‍വ സെറിമണിയില്‍ പങ്കെടുക്കും.

2019ലെ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളിൽ ധനമന്ത്രി നിർമ്മല സീതാരാമനും

English summary

ധനകാര്യ മന്ത്രാലയത്തിന്റെ 'ഹൽവ ചടങ്ങ്' ഇന്ന്, ബജറ്റിന് മുന്നോടിയായി ഹൽവ ഉണ്ടാക്കുന്നത് എന്തിന്?

Halwa Ceremony, traditionally done before budget. The halwa is prepared in a large bowl and given to the entire staff of the ministry. Read in malayalam.
Story first published: Monday, January 20, 2020, 10:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X