ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമല സീതാരാമൻ 2020-21 സാമ്പത്തിക വർഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് ലോക്സഭയിൽ അവതരിപ്പിക്കുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ ബജറ്റ് വിഹിതമായി അനുവദിച്ചു. വിദ്യാഭ്യാസനയം ഉടന്‍ രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടിയെടുക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന് ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകള്‍ തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. നാഷണല്‍ പൊലീസ്, ഫോറണ്‍സിക് സര്‍വകലാശാലകള്‍ സ്ഥാപിക്കും. ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി വിജയമാണെന്നും സ്കൂള്‍ അഡ്മിഷനില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നുവെന്നും ധനമന്ത്രി പറഞ്ഞു.
ബജറ്റ് 2020: ബാങ്ക് നിക്ഷേപം ഇനി കൂടുതൽ സുരക്ഷിതം, ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയാക്കി ഉയർത്തി
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് രണ്ടാം തവണ അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള രണ്ടാമത്തെ ബജറ്റാണിത്. സാധാരണക്കാർ മുതൽ ബിസിനസ്സുകാർ ഉൾപ്പെടെയുള്ള എല്ലാവർക്കും ഈ വർഷത്തെ ബജറ്റിൽ നിന്ന് ധാരാളം പ്രതീക്ഷകളുണ്ട്. നിർമ്മല സീതാരാമൻ ഈ വർഷം വ്യക്തിഗത നികുതി നിരക്കുകൾ പുനരുജ്ജീവിപ്പിക്കുമെന്ന ശക്തമായ പ്രതീക്ഷയിലാണ് ജനം. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ച 6 ശതമാനത്തിൽ നിന്ന് 6.5 ശതമാനത്തിലെത്തുമെന്ന് ഈ വർഷത്തെ ഇക്കണോമി സർവേ പ്രവച്ചിരുന്നു.