ബജറ്റ് 2020: തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന അഞ്ച് മികച്ച ഉദ്യോഗസ്ഥർ ആരെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റിന് മുമ്പ് വളർച്ചാ മാന്ദ്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകൾ കേൾക്കാൻ മോദിയും ധനമന്ത്രി നിർമ്മല സീതാരാമനും നിരവധി സാമ്പത്തിക വിദഗ്ധർ, വ്യവസായ പ്രമുഖർ, കർഷക സംഘങ്ങൾ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഫെബ്രുവരി ഒന്നിന് സീതാരാമൻ തന്റെ ബജറ്റ് പ്രസംഗം നടത്താൻ തയ്യാറെടുക്കുമ്പോൾ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന അഞ്ച് പ്രധാന വ്യക്തികൾ ആരെല്ലാമാണെന്ന് നോക്കാം.

രാജീവ് കുമാർ, ധനകാര്യ സെക്രട്ടറി
 

രാജീവ് കുമാർ, ധനകാര്യ സെക്രട്ടറി

ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ രാജീവ് കുമാർ ബാങ്കിംഗ് പരിഷ്കാരങ്ങൾക്കാണ് മേൽനോട്ടം വഹിച്ചിരിക്കുന്നത്. സർക്കാർ ബാങ്കുകളെ ലയിപ്പിക്കാനുള്ള പദ്ധതിയും ഷാഡോ ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനും ഇദ്ദേഹം സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയിലെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് വായ്പാ വളർച്ചയ്ക്ക് പ്രേരണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റ് 2020: ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ സാധ്യതയുള്ള 50ൽ അധികം ഇനങ്ങൾ

അതാനു ചക്രബർത്തി, സാമ്പത്തിക കാര്യ സെക്രട്ടറി

അതാനു ചക്രബർത്തി, സാമ്പത്തിക കാര്യ സെക്രട്ടറി

ജൂലൈയിൽ സാമ്പത്തിക കാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത സർക്കാർ-ആസ്തി വിൽപ്പന വിദഗ്ധനായ ചക്രബർത്തി, ഇന്ത്യയുടെ കന്നി വിദേശ പരമാധികാര ബോണ്ട് വിൽപ്പന പദ്ധതി ബാക്ക് ബർണറിന് കൈമാറി. സാമ്പത്തിക വളർച്ച അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ 5 ശതമാനത്തിൽ താഴെയായപ്പോൾ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാനൽ വളർച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഒരു ട്രില്യൺ ഡോളറിലധികം ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ പദ്ധതി തയ്യാറാക്കി. ഇന്ത്യയുടെ ബജറ്റ് കമ്മി ലക്ഷ്യം നിർണ്ണയിക്കുന്നതിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ നിർണ്ണായകമാണ്.

ടി.വി സോമനാഥൻ, ചെലവ് സെക്രട്ടറി

ടി.വി സോമനാഥൻ, ചെലവ് സെക്രട്ടറി

ധനമന്ത്രാലയത്തിലെ ഏറ്റവും പുതിയ അംഗമാണ് സോമനാഥൻ.സർക്കാർ ചെലവ് യുക്തിസഹമാക്കുക, ആവശ്യം വർദ്ധിപ്പിക്കുകയും പാഴായ ചെലവ് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്.

ബജറ്റ് 2020: സെക്ഷൻ 80 സി റിബേറ്റ് ഉയർത്തുമെന്ന പ്രതീക്ഷയിൽ നികുതിദായകർ

അജയ് ഭൂഷൺ പാണ്ഡെ, റവന്യൂ സെക്രട്ടറി

അജയ് ഭൂഷൺ പാണ്ഡെ, റവന്യൂ സെക്രട്ടറി

വിഭവങ്ങൾ സ്വരൂപിക്കുന്നതിനാണ് പാണ്ഡെയെ ചുമതലപ്പെടുത്തിയിരിക്കുന്നത്, കണക്കാക്കിയതിലും താഴെയുള്ള വരുമാന ശേഖരം കണക്കിലെടുക്കുമ്പോൾ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലായിരിക്കുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിക്ഷേപത്തിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷം 20 ബില്യൺ ഡോളർ മൂല്യമുള്ള കോർപ്പറേറ്റ് നികുതി വെട്ടിക്കുറവുകൾ നേരിട്ടതിനാൽ, ചില ഇളവുകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

തുഹിൻ കാന്ത പാണ്ഡെ, ഓഹരി വിറ്റഴിക്കൽ സെക്രട്ടറി

തുഹിൻ കാന്ത പാണ്ഡെ, ഓഹരി വിറ്റഴിക്കൽ സെക്രട്ടറി

എയർ ഇന്ത്യ ലിമിറ്റഡിന്റെയും മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും വിൽപ്പനയുടെ ഉത്തരവാദിത്തം ഇദ്ദേഹത്തിനാണ്. നിലവിലെ 1.05 ട്രില്യൺ രൂപയുടെ ടാർഗെറ്റ് ഇട്ടിരിക്കുന്നത്.

നോൺ ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് മൂലധന ഇൻഫ്യൂഷൻ പ്രഖ്യാപിച്ചേക്കാം

English summary

ബജറ്റ് 2020: തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന അഞ്ച് മികച്ച ഉദ്യോഗസ്ഥർ ആരെല്ലാം?

Prior to the budget, Modi and Finance Minister Nirmala Sitharaman had a special meeting with several economists, industry leaders and farmers' groups. let's look at the five key people behind the scenes. Read in malayalam.
Story first published: Tuesday, January 28, 2020, 13:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X