ബജറ്റ് 2021: കേന്ദ്ര ബജറ്റ് തയ്യാറാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമന് ഒപ്പമുള്ളത് ആരെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അടിമുടി കുലുക്കിയതിന് ശേഷം ആധുനിക ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി നിർമ്മല സീതാരാമൻ തയ്യാറെടുക്കുന്നു. ഇത്തവണ ധനമന്ത്രി സീതാരാമന് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുമെങ്കിലും വളർച്ചയെ പുനരുജ്ജീവിപ്പിക്കുകയും ഇന്ത്യയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടും ഉയർത്തുകയും ചെയ്യുക എന്നതായിരിക്കും ഇത്തവണത്തെ ബജറ്റിന്റെ ലക്ഷ്യം. ബജറ്റ് തയ്യാറാക്കലിൽ പ്രധാന പങ്കു വഹിക്കുന്ന ഉദ്യോഗസ്ഥരെ പരിചയപ്പെടാം.

അജയ് ഭൂഷൺ പാണ്ഡെ, ധനകാര്യ സെക്രട്ടറി
 

അജയ് ഭൂഷൺ പാണ്ഡെ, ധനകാര്യ സെക്രട്ടറി

മോദി സർക്കാരിലെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥരിൽ ഒരാൾ. ഇദ്ദേഹം റവന്യൂ സെക്രട്ടറിയായിരുന്ന കാലയളവിൽ ഇന്ത്യ കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു. സാമ്പത്തിക വർഷത്തിൽ മൂന്നു മാസം ബാക്കി നിൽക്കെ, സാധാരണക്കാരിൽ ഭാരം വർദ്ധിപ്പിക്കാതെ വരും വർഷങ്ങളിൽ നികുതി കുറച്ച് ഉയർന്ന വരുമാന ശേഖരണം എങ്ങനെ നടത്താമെന്നതായിരിക്കും റവന്യൂ സെക്രട്ടറിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

കേരള ബജറ്റ് 2020: വയനാട്ടിന്റെ ടൂറിസം മേഖലാ വികസനത്തിന് 5 കോടി, പുതിയ തീര്‍ത്ഥാടന പദ്ധതിയും

തരുൺ ബജാജ്

തരുൺ ബജാജ്

ധനകാര്യ, വ്യവസായ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേഷൻ, പബ്ലിക് പോളിസി എന്നിവയിൽ 31 വർഷത്തിലേറെ പരിചയമുള്ളയാളാണ് തരുൺ ബജാജ്. ബജാജ്, ധനമന്ത്രാലയത്തിന് മുമ്പായി പി‌എം‌ഒയിൽ ജോലി ചെയ്തിട്ടുണ്ട്. സാമ്പത്തിക കാര്യ സെക്രട്ടറിയായി അദ്ദേഹം ആദ്യമായി ചെയ്ത ഒരു കാര്യം ഇന്ത്യയുടെ വായ്പയെടുക്കൽ പദ്ധതി 12 ലക്ഷം കോടി രൂപയായി ഉയർത്തുക എന്നതായിരുന്നു. വളർച്ചയെ മുന്നോട്ട് നയിക്കാൻ ഫണ്ട് അനുവദിക്കുന്ന മുൻ‌ഗണനാ മേഖലകൾ കണ്ടെത്തുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൌത്യം.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഒരു കുടുംബ ബജറ്റ് എത്രമാത്രം സഹായിക്കും?

ടിവി സോമനാഥൻ

ടിവി സോമനാഥൻ

ധനകാര്യ മന്ത്രാലയത്തിന് മുമ്പ് ടിവി സോമനാഥനും പി‌എം‌ഒയിൽ പ്രവർത്തിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണ ചെലവ് ജിഡിപിയുടെ ശതമാനമായി വർദ്ധിപ്പിക്കുകയും വാക്സിനേഷനായി ഫണ്ടുകൾ നീക്കിവയ്ക്കുകയും ചെയ്യുക എന്നതാണ് ഇദ്ദേഹത്തിന്റെ വലിയ ദൌത്യം.

കേരള ബജറ്റ് ജനുവരി 15 ന്: ബജറ്റ് സമ്മേളനം ജനുവരി എട്ട് മുതല്‍ 28 വരെ ചേരും

കെ വി സുബ്രഹ്മണ്യൻ

കെ വി സുബ്രഹ്മണ്യൻ

ചിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ നിന്നുള്ള സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി ചെയ്ത ചീഫ് ഇക്കണോമിക് അഡ്വൈസർ കെ. വി സുബ്രഹ്മണ്യൻ ഫെബ്രുവരി 1 ന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിന് അടിസ്ഥാനമായ നിർണായക സാമ്പത്തിക സർവേ അവതരിപ്പിക്കും. നിക്ഷേപത്തിന്റെ നേതൃത്വത്തിലുള്ള പുനരുജ്ജീവനത്തിനായി അദ്ദേഹം മുമ്പ് വാദിച്ചിരുന്നു. വി ആകൃതിയിലുള്ള വീണ്ടെടുക്കൽ ഇന്ത്യ കാണുമോയെന്ന് സുബ്രഹ്മണ്യന്റെ സാമ്പത്തിക സർവേ പ്രധാനമായും വിശദീകരിക്കും.

Read more about: budget ബജറ്റ്
English summary

Budget 2021: Meet FM Nirmala Sitharaman's team behind the Union Budget | ബജറ്റ് 2021: കേന്ദ്ര ബജറ്റ് തയ്യാറാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമന് ഒപ്പമുള്ളത് ആരെല്ലാം?

Finance Minister Nirmala Sitharaman is set to present the most challenging budget in modern India. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X