ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിൽ, രാജ്യത്ത് അതിവേഗം വളരുന്ന ഇ-കൊമേഴ്സ് വിഭാഗത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികളുണ്ടാകാൻ സാധ്യത. ഇ-കൊമേഴ്സ് ഇറക്കുമതിക്കും കയറ്റുമതിക്കും ബൾക്ക് ക്ലിയറൻസ് സൗകര്യം വിപുലീകരിക്കുക തുടങ്ങിയ നടപടികൾ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് ഇ-കൊമേഴ്സ് മേഖലയിൽ ഒന്നിലധികം മടങ്ങ് വർദ്ധനവുണ്ടായതിനാൽ, ഈ പ്ലാറ്റ്ഫോമിലൂടെ ഗണ്യമായ അളവിലുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. നിലവിൽ, ഇറക്കുമതിക്കാരും കയറ്റുമതിക്കാരും ഓരോ പാക്കേജിനും വ്യക്തിഗത / പ്രത്യേക ക്ലിയറൻസ് രേഖകൾ ഇന്ത്യൻ കസ്റ്റംസ് വകുപ്പിന് സമർപ്പിക്കേണ്ടതുണ്ട്. ഇത് വ്യാപാരികൾക്ക് ഇ-കൊമേഴ്സ് വഴി ബിസിനസ്സ് നടത്തുന്നതിന് ചെലവ് വർദ്ധിപ്പിക്കുന്നു.
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ
ഇന്ത്യയിലെ ഇ-കൊമേഴ്സ് മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ, ഇ-കൊമേഴ്സ് ഇറക്കുമതിക്കും കയറ്റുമതിക്കും ബൾക്ക് ക്ലിയറൻസ് ചെയ്യാനുള്ള സൗകര്യം ആവശ്യമാണ്. കയറ്റുമതിക്കാരുടെ അഭിപ്രായത്തിൽ, ഈ മേഖലയ്ക്കുള്ള പ്രക്രിയകൾ ലഘൂകരിക്കുന്നത് രാജ്യത്തിന്റെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
കൊറോണ വൈറസ് മഹാമാരി കാരണം ബജറ്റ് സെഷനുകളുടെ ചരിത്രത്തിൽ ആദ്യമായി ഈ വർഷം ബജറ്റ് രേഖകൾ അച്ചടിക്കില്ല. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് ബജറ്റ് രേഖകൾ ഡൌൺലോഡ് ചെയ്യുന്ന തരത്തിൽ ഉപഭോക്തൃ-സൌഹൃദ ഇന്റർഫേസ് അപ്ലിക്കേഷനാണ് മന്ത്രാലയം പുറത്തിറക്കുന്നത്.