ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ്, ജനുവരി മാസത്തില്‍ സമാഹരിച്ചത് 1.38 ലക്ഷം കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഈ വര്‍ഷം ജനുവരി മാസത്തില്‍ റെക്കോര്‍ഡ് ജിഎസ്പി കളക്ഷനെന്ന് ധനമന്ത്രി. 1.38 ലക്ഷം കോടിയാണ് പിരിച്ചത്. ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി കൊണ്ടുവന്ന ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സമാഹരണമാണിത്. ഇത്രയൊക്കെയാണെങ്കില്‍ ചില വെല്ലുവിളികള്‍ ബാക്കിയുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത് നാലാം തവണയാണ് 1.30 ലക്ഷം കോടിയിലധികം വരുമാനം ഒരു മാസം കൊണ്ട് നേടുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പതിനഞ്ച് ശതമാനം വര്‍ധനവാണ് ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായത്. 2020 ജനുവരി മാസത്തെ അപേക്ഷിച്ച് 25 ശതമാനമാണ് വര്‍ധന.

 
ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ്, ജനുവരി മാസത്തില്‍ സമാഹരിച്ചത് 1.38 ലക്ഷം കോടി രൂപ

അതേസമയം ജിഎസ്ടി വരുമാനം വര്‍ധിക്കുന്നത് കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറിയതായിട്ടാണ്. 2021 ഏപ്രിലിലാണ് ഇതുവരെ ഒരു മാസം ഏറ്റവും കൂടുതല്‍ ജിഎസ്ടി വരുമാനം രേഖപ്പെടുത്തിയത്. അന്ന് 1.39 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. ചരക്ക് ഇറക്കുമതിയിലൂടെയുള്ള വരുമാനം ജനുവരി മാസത്തില്‍ 26 ശതമാനമാണ് ഉയര്‍ന്നത്. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തില്‍ 12 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. ഇന്നലെ വൈകീട്ട് മൂന്ന് മണിവരെയുള്ള കണക്കാണ് ബജറ്റിന് തൊട്ടുമുമ്പ് പുറത്തുവിട്ടത്. സെന്‍ട്രല്‍ ഡിഎസ്ടി 24674 കോടി രൂപയാണ്. സ്റ്റേറ്റ് ജിഎസ്ടി 32016 കോടി രൂപയാണ്.

സാമ്പത്തിക വീണ്ടെടുക്കല്‍, വെട്ടിപ്പ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വ്യാജ ബില്ലര്‍മാര്‍ക്കെതിരെയുള്ള നടപടി എന്നിവ മെച്ചപ്പെടുത്തിയത് ജിഎസ്ടി വര്‍ധനവിന് കാരണമായിട്ടുണ്ട്. വിപരീത ഡ്യൂട്ടി ഘടന ശരിയാക്കാന്‍ കൗണ്‍സില്‍ സ്വീകരിച്ച വിവിധ നിരക്ക് ലഘൂകരണ നടപടികളും വരുമാനത്തിലെ പുരോഗതിക്ക് കാരണമായതായി ധനമന്ത്രാലയം വ്യക്താക്കി. അതേസമയം സംയോജിത ജിഎസ്ടി 72030 കോടി രൂപയാണ്. സെസ് 9674 കോടി രൂപയാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഡിസംബറില്‍ 1,29780 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. നവംബറില്‍ ഇത് 1.31 ലക്ഷം കോടിയായി.

English summary

Budget 2022: highest ever gst collection of rs 138394 cr in january 2022 says fm nirmala sitharaman

budget 2022: highest ever gst collection of rs 138394 cr in january 2022 says fm nirmala sitharaman
Story first published: Tuesday, February 1, 2022, 14:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X