എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ബംമ്പർ ഉത്സവകാല ഓഫറുകൾ, നിങ്ങൾ അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്ത് ഉപഭോക്താക്കൾക്കായി ബംമ്പർ ഉത്സവകാല ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. എസ്‌ബി‌ഐയുടെ ഉത്സവ ഓഫറുകൾ ബാങ്കിന്റെ റീട്ടെയിൽ വായ്പക്കാർക്ക് വേണ്ടിയുള്ളതാണ്. കാർ, സ്വർണം, വ്യക്തിഗത വായ്പകൾ എന്നിവയ്ക്കായി അപേക്ഷിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും പ്രോസസ്സിംഗ് ഫീസ് 100 ശതമാനം ഇളവ് പുതിയ ഓഫറിൽ ഉൾപ്പെടുന്നു.

 

ഭവന വായ്പ

ഭവന വായ്പ

ഭവനവായ്പയുടെ പ്രോസസ്സിംഗ് ഫീസ് എസ്ബിഐ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോർ, ഭവനവായ്പ തുക എന്നിവയുടെ അടിസ്ഥാനത്തിൽ പലിശനിരക്കിന് 10 ബേസിസ് പോയിൻറുകൾ (ബിപിഎസ്) വരെ എസ്ബിഐ ഇളവുകൾ നൽകുന്നുണ്ട്. വീട് വാങ്ങുന്നവർ യോനോ വഴി അപേക്ഷിച്ചാൽ 5 ബിപിഎസ് പലിശ ഇളവ് ലഭിക്കും.

വായ്പ തേടുന്നവരുടെ ശ്രദ്ധയ്ക്ക്, റീട്ടെയില്‍ വായ്പകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി എസ്ബിഐ

കാർ ലോൺ

കാർ ലോൺ

കാർ ലോൺ വായ്പക്കാർക്ക് 7.5 ശതമാനം മുതൽ കുറഞ്ഞ പലിശനിരക്ക് ലഭിക്കും. തിരഞ്ഞെടുത്ത മോഡലുകളിൽ 100 ​​ശതമാനം ഓൺ-റോഡ് ഫിനാൻസും ലഭിക്കും. 7.5 ശതമാനം പലിശ നിരക്കിലാണ് എസ്‌ബി‌ഐ സ്വർണ്ണ വായ്പ നൽകുക. 36 മാസം വരെ മടക്കി നൽകാനുള്ള കാലാവധിയുണ്ട്. 9.6 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പ എടുക്കാമെന്ന് ബാങ്ക് അറിയിച്ചു.

ആമസോൺ പ്രൈം ഡേ സെയിൽ ആഗസ്റ്റ് 6 മുതൽ; കിടിലൻ ഓഫറുകൾ എന്തിനെല്ലാം?

യോനോ ആപ്പ് വഴി

യോനോ ആപ്പ് വഴി

കാർ, ഗോൾഡ് ലോൺ അപേക്ഷകൾക്ക് യോനോ ഉപയോക്താക്കൾക്ക് പ്രിൻസിപ്പൽ അംഗീകാരം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിലിരുന്ന് യോനോയിലൂടെ മുൻകൂട്ടി അംഗീകാരം ലഭിച്ച പേപ്പർലെസ് വ്യക്തിഗത വായ്പയും ലഭിക്കും. ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്ന എസ്‌ബി‌ഐ ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 76 മില്യണും മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ 17 മില്യണിലും കൂടുതലാണ്.

എന്താണ് യോനോ ആപ്പ്?

എന്താണ് യോനോ ആപ്പ്?

എസ്ബിഐയുടെ മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷനാണ് യോനോ. 26 മില്യൺ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള യോനോയിൽ പ്രതിദിനം 5.5 ദശലക്ഷം ലോഗിനുകളും 4,000 ത്തിലധികം വ്യക്തിഗത വായ്പകൾക്കും 16,000 യോനോ അഗ്രി ഗോൾഡ് വായ്പകൾക്കും സാക്ഷ്യം വഹിക്കുന്നുണ്ട്.

ഈ വ‍‍‍ർഷത്തെ ആമസോൺ പ്രൈം ഡേ സെയിൽ നാളെ (ഓഗസ്റ്റ് 6) ആരംഭിക്കും.

English summary

Bumper festive offers for SBI customers, all you need to know | എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ബംമ്പർ ഉത്സവകാല ഓഫറുകൾ, നിങ്ങൾ അറിയേണ്ടതെല്ലാം

State Bank of India, India's largest bank, has launched bumper festive offers for its customers ahead of the upcoming festive season. Read in malayalam.
Story first published: Friday, October 2, 2020, 18:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X