ബർഗർ കിംഗ് ഇന്ത്യ ഐപിഒ ഡിസംബർ രണ്ടിന്: 810 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കമ്പനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ബർഗർ കിംഗ് ഇന്ത്യുടെ പ്രഥമ ഓഹരി വിൽപ്പന ഡിസംബർ രണ്ടിന് ആരംഭിക്കും. ഓരോ ഓഹരിക്കും 59-60 രൂപയാണ് പ്രൈസ് ബ്രാൻഡ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 58.5 രൂപ നിരക്കിൽ ഓഹരികൾ വാങ്ങിയ അമാൻസ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിൽ നിന്ന് 92 കോടി രൂപ സമാഹരിച്ച ശേഷം ഓഹരി നൽകുന്നത് വഴി 810 കോടി രൂപ സമാഹരിക്കാനാണ് ബർഗർ കിംഗ് ലക്ഷ്യമിടുന്നത്. ബർഗർ കിംഗ് ഐപിഒയുടെ 10 ശതമാനം വരെ ഓഹരികൾ റീട്ടെയിൽ നിക്ഷേപകർക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കും 75 ശതമാനം യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്കുമായി മാറ്റിവച്ചിട്ടുണ്ട്.

അധിക ടേം ലോണിനും, പ്രവര്‍ത്തന മൂലധന വായ്പയ്ക്കും ആറ് മാസത്തേക്ക് പലിശയിളവ്: മന്ത്രി ഇപി ജയരാജന്‍

 

പ്രഥമ ഓഹരി വിൽപ്പന വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് ബർഗർ കിംഗ് റെസ്റ്റോറന്റുകളുടെ ഉടമസ്ഥതയിലുള്ള പുതിയ കമ്പനി സ്ഥാപിക്കുന്നതിനോ ലഭിച്ച കമ്പനിയിൽ നിന്ന് കുടിശ്ശികയുള്ള വായ്പകൾ തിരിച്ചടയ്ക്കുകയോ അല്ലെങ്കിൽ മുൻകൂർ അടയ്ക്കുകയോ ചെയ്യുന്നതിനുമാണ് ഉപയോഗിക്കുക. മാസ്റ്റർ ഫ്രാഞ്ചൈസി ആന്റ് ഡവലപ്മെൻറ് കരാറിന് കീഴിൽ, 2026 ഡിസംബർ 31 നകം കമ്പനി 700 റെസ്റ്റോറന്റുകളെങ്കിലും വികസിപ്പിക്കുകയോ തുറക്കുകയോ ചെയ്യേണ്ടതുണ്ട്. നിലവിൽ ബർഗർ കിംഗിന് ഇന്ത്യയിൽ 87 നഗരങ്ങളിലായി 261 റെസ്റ്റോറന്റുകളാണുള്ളത്.

  ബർഗർ കിംഗ് ഇന്ത്യ ഐപിഒ ഡിസംബർ രണ്ടിന്: 810 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കമ്പനി

നിലവിൽ ഞങ്ങൾക്ക് 268 സ്റ്റോറുകളാണുള്ളത്. ഇതിൽ എട്ടെണ്ണവും വിമാനത്താവളങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫ്രാഞ്ചൈസികളാണ്. ബാക്കിയുള്ളവ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. കമ്പനി വിപുലീകരണത്തിൽ പ്രധാനമായും കമ്പനി ഉടമസ്ഥതയിലുള്ള സ്റ്റോറുകൾ ഉൾപ്പെടും. "ബർഗർ കിംഗ് ഇന്ത്യ സിഇഒയും ബോർഡ് അംഗവുമായ രാജീവ് വർമനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കമ്പനി വിപുലീകരിക്കുന്നതോടെ ഒരു സ്റ്റോറിൽ ശരാശരി 20-25 പേർ ജോലി ചെയ്യുന്ന ബർഗർ കിംഗിന്റെ ഔട്ട് ലറ്റുകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

Read more about: job ജോലി
English summary

Burger King India plans to IPO on December 2nd, Aims To Raise Rs 810 Crores

Burger King India plans to IPO on December 2nd, Aims To Raise Rs 810 Crores
Story first published: Friday, November 27, 2020, 22:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X