ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് വമ്പന്‍ ഇടപാടിന് ഒരുങ്ങുന്നു. കമ്പനി ആകാശ് എജ്യുക്കേഷണല്‍ സര്‍വീസിന് ഇപ്പോള്‍ ഒരു ബില്യണ്‍ ഡോളറിന് വാങ്ങിയിരിക്കുകയാണ്. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസിനെ ഏറ്റെടുക്കല്‍ പൂര്‍ണ്ണമാകുമെന്നാണ് സൂചന.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ നിലവിലെ മൂല്യം 12 ബില്യണ്‍ ഡോളറാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രധാന്യം വര്‍ദ്ധിച്ചിരുന്നു. ഈ സമയത്ത് ബൈജൂസിന്റെ കുതിപ്പ് വളരെ വേഗത്തിലായിരുന്നു. ആകാശ് എജ്യുക്കേഷണല്‍ സര്‍വീസിനെ ഏറ്റെടുക്കുന്നതിനെ ലോകത്തെ തന്നെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപന ഏറ്റെടുക്കലായാണ് ബിസ്നസ് ലോകം വിലയിരുത്തുന്നത്.
അതേസമയം, പുതിയ ഇടപാടിനെ കുറിച്ച് ഇരു കമ്പനികളുടെ പ്രതിനിധികള്‍ പ്രതികരിച്ചിട്ടില്ല. ബ്ലാക്സ്റ്റോണ്‍ ഗ്രൂപ്പിന്റെ കൂടി ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആകാശ് എജുക്കേഷണല്‍ സര്‍വീസസിന് വലിയ ഉപഭോക്താക്കള്‍ രാജ്യത്തുണ്ട്. രണ്ടര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.
അമേരിക്കയില്‍ പത്ത് ലക്ഷത്തിലേക്ക് തൊഴിലില്ലായ്മ, അപേക്ഷിക്കുന്നവരും വര്‍ധിക്കുന്നു!!
കേരളത്തിന്റെ വളർച്ച നിരക്ക് കുത്തനെ താഴോട്ട്; കടബാധ്യത 2,60,311 കോടിയായി
ഇന്ത്യയിൽ വ്യാജന്മാർക്ക് പണികൊടുത്ത് ഗൂഗിൾ: പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ പുറത്ത്
ആപ്പിലാക്കുന്ന 'ആപ്പ് വായ്പ'; ചതിയില്‍ വീഴാതിരിക്കാം, തട്ടിപ്പുകള്‍ക്കെതിരെ പൊലീസിന് പരാതി നല്‍കാം