ഇന്ത്യയിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ ബൈറ്റ്ഡാന്‍സ് കോടതിയില്‍; ഇത് ഉപദ്രവമെന്ന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ വലിയ പ്രതസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ചൈനീസ് ആപ്പുകള്‍ നിരോധിച്ചപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് ബൈറ്റ് ഡാന്‍സിനായിരുന്നു. ഷോര്‍ട്ട് വീഡിയോ ആപ്പ് ആയ ടിക് ടോക്കും സാമൂഹ്യ മാധ്യമമായ ഹലോയും എല്ലാം ബൈറ്റ് ഡാന്‍സിന്റേതായിരുന്നു.

 

ഇപ്പോള്‍ പുതിയൊരു പരാതിയുമായിട്ടാണ് ബൈറ്റ് ഡാന്‍സ് രംഗത്ത് വന്നിരിക്കുന്നത്. അവരുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സംബന്ധിച്ചാണ് പരാതി. പരിശോധിക്കാം...

മരവിപ്പിച്ചത് നിയമവിരുദ്ധമെന്ന്

മരവിപ്പിച്ചത് നിയമവിരുദ്ധമെന്ന്

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായിട്ടാണ് ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഇന്ത്യ മരവിപ്പിച്ചത്. എന്നാല്‍ ആ നടപടി നിയമവിരുദ്ധമാണെന്നാണ് ബൈറ്റ് ഡാന്‍സിന്റെ വാദം.

വലിയ പ്രതിസന്ധി

വലിയ പ്രതിസന്ധി

വലിയ പ്രതിസന്ധികളിലൂടെ ആണ് ബൈറ്റ് ഡാന്‍സ് ഇന്ത്യ കടന്നുപോകുന്നത്. ടിക് ടോക്കും ഹലോയും നിരോധിച്ചതിന് പിറകെ, കഴിഞ്ഞ ജനുവരിയില്‍ ബൈറ്റ് ഡാന്‍സ് അവരുടെ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രയി ഷോര്‍ട്ട് വീഡിയോ ആപ്പ് ആയിരുന്നു ടിക് ടോക്.

മുംബൈ കോടതിയില്‍

മുംബൈ കോടതിയില്‍

മുംബൈ ഹൈക്കോടതിയെ ആണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച വിഷയത്തില്‍ ബൈറ്റ് ഡാന്‍സ് സമീപിച്ചിരിക്കുന്നത്. മാര്‍ച്ച് പകുതിയോടെ ആയിരുന്നു മുംബൈയിലെ എച്ച്എസ്ബിസി ബാങ്കിലും സിറ്റി ബാങ്കിലും ഉള്ള ബൈറ്റ് ഡാന്‍സ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ടാക്‌സ് ഇന്റലിജന്‍സ് യൂണിറ്റ് നിര്‍ദ്ദേശം നല്‍കിയത്.

ശമ്പളവും മുടങ്ങി

ശമ്പളവും മുടങ്ങി

അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ പ്രതിസന്ധിയിലായത് ബൈറ്റ് ഡാന്‍സ് ഇന്ത്യയില്‍ അവശേഷിക്കുന്ന ജീവനക്കാര്‍ ആയിരുന്നു. ഇതില്‍ ഒരാള്‍ക്ക് പോലും മാര്‍ച്ച് മാസത്തിലെ ശമ്പളവും ലഭിച്ചിട്ടില്ല. ഔട്ട്‌സോഴ്‌സ് ചെയ്ത ജോലിക്കാര്‍ ഉള്‍പ്പെടെ നിലവില്‍ ഇന്ത്യയില്‍ 1,335 ജീവനക്കാര്‍ ജോലി ഇന്ത്യയില്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് കമ്പനി കോടതിയെ അറിയിച്ചിരിക്കുന്നത്.

എന്തുകൊണ്ട് ഇങ്ങനെ

എന്തുകൊണ്ട് ഇങ്ങനെ

അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി തികച്ചും തെറ്റാണന്നാണ് ഇവരുടെ വാദം. ഒരു ഭൗതികെ തെളിവുകളും ഇല്ലാതെയാണ് തങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് എന്നാണ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ബൈറ്റ് ഡാന്‍സ് പറയുന്നത്. അത് മാത്രമല്ല, അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്നും അവര്‍ പറയുന്നു.

അടിയന്തര നടപടിയില്ല

അടിയന്തര നടപടിയില്ല

എന്തായാലും ബൈറ്റ് ഡാന്‍സിന്റെ ഹര്‍ജിയ്ക്ക് അടിയന്തര പരിഗണനയൊന്നും കോടതി നല്‍കിയിട്ടില്ല. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഏപ്രില്‍ 6, ചൊവ്വാഴ്ച ആയിരിക്കും കേസ് വീണ്ടും പരിഗണിക്കുക എന്നാണ് വിവരം.

 അടച്ചുപൂട്ടുന്നില്ല

അടച്ചുപൂട്ടുന്നില്ല

ബൈറ്റ് ഡാന്‍സ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അടച്ചുപൂട്ടിയേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങള്‍ അത്തരം ഒരു നീക്കത്തിനില്ല എന്നാണ് ബൈറ്റ് ഡാന്‍സ് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ തങ്ങള്‍ക്ക് പുതിയ ബിസിനസ് പദ്ധതികള്‍ ഉണ്ടെന്നും അവര്‍ പറയുന്നു.

English summary

Bytedance files complaint in Indian Court on freezing their bank accounts | ഇന്ത്യയിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ ബൈറ്റ്ഡാന്‍സ് കോടതിയില്‍; ഇത് ഉപദ്രവമെന്ന്

Bytedance files complaint in Indian Court on freezing their bank accounts
Story first published: Sunday, April 4, 2021, 18:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X