ചൈനയിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ആധിപത്യമുറപ്പിക്കാൻ ബൈറ്റ് ഡാൻസ്: 13,000 ജീവനക്കാർക്ക് നിയമനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അധികമായി 13,000 ജീവനക്കാരെ അധികമായി നിയമിക്കാനൊരുങ്ങി ചൈനീസ് സോഷ്യൽ മീഡിയ ഭീമൻ ബൈറ്റ് ഡാൻസ്. കമ്പനിയുടെ വിദ്യാഭ്യാസ യൂണിറ്റിന് വേണ്ടിയാണ് ഈ നീക്കങ്ങൾ. രാജ്യത്തിന്റെ കുതിച്ചുയരുന്ന ഓൺലൈൻ പഠന വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത നാല് മാസത്തിനുള്ളിൽ ചൈനയിൽ ട്യൂട്ടർമാരും കോഴ്‌സ് ഡിസൈനർമാരും ഉൾപ്പെടെ പതിനായിരം വിദ്യാഭ്യാസ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് ഷോർട്ട് വീഡിയോ ആപ്ലിക്കേഷന്റെ ഉടമ ബൈറ്റ്ഡാൻസ് വ്യക്തമാക്കി. ഔദ്യോഗിക വെചാറ്റ് അക്കൗണ്ടിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 11 നഗരങ്ങളിലായി വിപുലീകരണ പദ്ധതിയുടെ ഭാഗമായി കമ്പനി ഈ വസന്തകാലത്ത് 3,000 ബിരുദധാരികളെയെങ്കിലും നിയമിക്കും. 10,000 ട്യൂട്ടർമാരുൾപ്പെടെ എഡ്യൂക്കേഷണൽ പ്രൊഫഷണലുകളെയാണ് നിയോഗിക്കുക.

 

ഇംഗ്ലീഷിൽ "വലിയ ശക്തി" എന്നർഥമുള്ള ഡാലിയ്ക്ക് കഴിഞ്ഞ വർഷമാണ് രൂപം നൽകിയത്. പ്രീ സ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാഭ്യാസത്തിനാണ് പ്രാമുഖ്യം നൽകുന്നത്. സ്മാർട്ട് പഠന ഉപകരണങ്ങൾ വരെ എല്ലാം ബൈറ്റ് ഡാൻസ് വാഗ്ദാനം ചെയ്യുന്നു. ഒക്ടോബറോടെ പതിനായിരത്തിലധികം ജീവനക്കാരെ ബിസിനസ്സ് നിയമിച്ചിരുന്നു. മുമ്പ് കമ്പനിയുടെ മുൻനിര ന്യൂസ് ആപ്ലിക്കേഷനായ ടൊട്ടിയാവോയുടെ തലവനായിരുന്ന ബൈറ്റ്ഡാൻസിന്റെ സീനിയർ വൈസ് പ്രസിഡന്റ് ചെൻ ലിന്നാണ് പുതിയ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്.

ചൈനയിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ആധിപത്യമുറപ്പിക്കാൻ ബൈറ്റ് ഡാൻസ്: 13,000 ജീവനക്കാർക്ക് നിയമനം

കൊവിഡ് വ്യാപനത്തോടെ ഓൺലൈൻ- വിദൂര വിദ്യാഭ്യാസ രംഗത്തിന് സാധ്യത വർധിച്ചിട്ടുണ്ട്. ഓൺലൈൻ വിദ്യാഭ്യാസവും വിദ്യാഭ്യാസ സാങ്കേതികവിദ്യയും അടുത്ത മാസങ്ങളിൽ ചൈനയിൽ വളർച്ച പ്രാപിക്കുകയും ചെയ്യും. മുൻവർഷത്തെ അപേക്ഷിച്ച് 2020 ൽ ഈ മേഖല 35.5 ശതമാനം വർധിച്ച് 257.3 ബില്യൺ യുവാൻ (39.7 ബില്യൺ ഡോളർ) ആയി ഉയർന്നു. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ ഐ റിസർച്ചിന്റെ റിപ്പോർട്ട്. ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡ് ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് സുവോയ്ബാംഗ് അടുത്തിടെ 1.6 ബില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്. എതിരാളിയായ യുവാൻഫുഡാവോയും പുതിയ നിക്ഷേപത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. തേടുന്നു

Read more about: china
English summary

ByteDance to hire 13k new employees, explore China's education technology

ByteDance to hire 13k new employees, explore China's education technology
Story first published: Saturday, February 27, 2021, 21:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X