കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത ഉയര്‍ത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ എന്നിവ 3% വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിലുള്ള 28 ശതമാനത്തിന് പുറമെയാണ് 3% വര്‍ധനവിന് കൂടി അംഗീകാരം നല്‍കിയിരിക്കുന്നത്.

 
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത ഉയര്‍ത്തി

പുതിയ വര്‍ധനവിന് അംഗീകാരം ലഭിച്ചതോടെ 47.14 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും 68.62 ലക്ഷം പെന്‍ഷന്‍കാരുമാണ് ഗുണഭോക്താക്കളാകുന്നത്. ഇതുവഴി കേന്ദ്ര ഖജനാവിന് പ്രതിവര്‍ഷം 9488.70 കോടി രൂപയാണ് ചിലവ് ഉണ്ടാകുക. സാമ്പത്തിക രംഗത്ത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി കാരണം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ അലവന്‍സുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

3 ശതമാനം വര്‍ധനവിന് കൂടി അംഗീകാരം ലഭിച്ചതോടെ ഡിഎ 31 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ വര്‍ധനവ് നിലവില്‍ വരുന്നത്.

Also Read : സരള്‍ ബചത് ഭീമ പ്ലാന്‍; 7 വര്‍ഷം വരെ പ്രീമിയം നല്‍കൂ, നേടാം 15 വര്‍ഷത്തേക്ക് പരിരക്ഷ - ഇവിടെ വായിക്കാം

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ക്ഷാമബത്ത നിരക്ക് 17 ശതമാനമാണ്. 2019 ജൂലൈ മാസം മുതല്‍ ഈ നിരക്കാണ് പ്രാബല്യത്തിലുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ക്ഷാമബത്ത കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയിരുന്നില്ല. 2020 ജനുവരി 1 മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ കുടിശ്ശിക നല്‍കില്ല എന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Also Read : സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം - ഇവിടെ വായിക്കാം

2020 ജനുവരി മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം ഉയര്‍ത്തിയിരുന്നു. 2020 ജൂണ്‍ മാസത്തില്‍ 3 ശതമാനവും ഉയര്‍ത്തി. ഈ വര്‍ഷം ജനുവരിയില്‍ 4 ശതമാനവും ഉയര്‍ത്തിയിട്ടുണ്ട്. ജൂലൈ മാസത്തിലെ 3 ശതമാനം വര്‍ധനവും തീര്‍പ്പാവാത്ത വര്‍ധനവും കൂടെ ചേരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത 31 ശതമാനത്തോളമാകും.

Also Read : ഐടിആര്‍ ഫയലിംഗ് മുതല്‍ വാക്‌സിംഗ് ബുക്കിംഗ് വരെ! പോസ്റ്റ് ഓഫീസുകളില്‍ സേവനങ്ങള്‍ നിരവധി - ഇവിടെ വായിക്കാം

പണപ്പെരുപ്പത്തെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍കകും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന തുകയാണ് ക്ഷാമബത്ത. രാജ്യത്തേ ഓരോ പ്രദേശത്തും പണപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വ്യത്യസ്ത നിരക്ക് ആയതിനാല്‍ ജീവനക്കാരന്റെ പ്രദേശവും ആ വര്‍ഷത്തിലെ പണപ്പെരുപ്പ നിരക്കും പരിഗണിച്ചാണ് ക്ഷാമബത്ത കണക്കാക്കുന്നത്.

Also Read : 10,000 രൂപ മാസം നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? പിപിഎഫ്, എന്‍പിഎസ്, എസ്‌ഐപി നിക്ഷേപങ്ങളിലൂടെ കോടിപതിയായി മാറാം! - ഇവിടെ വായിക്കാം

ഏഴാം ശമ്പളക്കമ്മീഷന്റെ വേതന നയങ്ങള്‍ പ്രകാരം ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെ ഏറ്റവും ചുരുങ്ങിയ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. 2021 ജൂണ്‍ മാസം വരെ ഈ അടിസ്ഥാന വേതനത്തില്‍ 17 ശതമാനം 3060 രൂപയാണ് ജീവനക്കാര്‍ക്ക് ക്ഷാമ ബത്തയായി ലഭിച്ചിരുന്നത്. 28 ശതമാനമായി ക്ഷാമ ബത്ത നിരക്ക് ഉയര്‍ത്തിയതിനാല്‍ ഇനി ജീവനക്കാര്‍ക്ക് 5040 രൂപ ഓരോ മാസവും ക്ഷാമ ബത്തയായി ലഭിക്കും.

 

അതായത് പ്രതിമാസ വേതനത്തില്‍ 1980 രൂപയുടെ വര്‍ധനവുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമെല്ലാം ആശ്വാസമായിരിക്കുകയാണ് മോദി സര്‍ക്കാറിന്റെ ഈ തീരുമാനം.

Read more about: salary
English summary

Cabinet approved a 3 percentage hike in Dearness Allowance for Central Government employees

Cabinet approved a 3 percentage hike in Dearness Allowance for Central Government employees
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X