കേബിള്‍, ഡിടിഎച്ച് നിരക്കുകള്‍ കുറയുന്നു; പുതിയ താരിഫ് പ്ലാനുകള്‍ ഇപ്രകാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കേബിള്‍ ടിവി, ഡിടിഎച്ച് സബ്‌സ്‌ക്രിപ്ഷനുകള്‍ ഇപ്പോള്‍ കൂടുതല്‍ ആദായകരമായിരിക്കുകയാണ്. ഈ വര്‍ഷം തുടക്കത്തില്‍ എന്‍ടിഒ 2.0 എന്ന വിളക്കപ്പെടുന്ന പുതിയ താരിഫ് ഉത്തരവിന്റെ രണ്ടാം ഭേദഗതിയ്ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അന്തിമരൂപം നല്‍കിയിരുന്നു. അതിപ്പോള്‍ ബാധകമായതിനാലാണ് നിരക്കുകള്‍ കൂടുതല്‍ ആദായകരമാവാന്‍ കാരണം. ഇതിനു മുന്നിലെ താരിഫ് ഉത്തരവ് കഴിഞ്ഞ വര്‍ഷം ആദ്യം നടപ്പാക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം, അല-കാര്‍ട്ടെ ചാനലുകളുടെയും ബൊക്കെകളുടെയും പുതുക്കിയ വിലകള്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണം.

 

പുതിയ താരിഫ്

ഇതിനകം തന്നെ പുതിയ താരിഫ് നിരക്കുകളിലേക്ക് മാറാന്‍ വിതരണ പ്ലാറ്റ്‌ഫോം ഓപ്പറേറ്റര്‍മാര്‍ (ഡിപിഒ) ഉപഭോക്താക്കളെ അറിയിക്കണം. കേബിള്‍ ടിവി സബ്‌സ്‌ക്രിപ്ഷന്‍, അല്ലെങ്കില്‍ ടാറ്റ സ്‌കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി, ഡിഷ് ടിവി, ഡി2എച്ച്, സണ്‍ ഡയറക്റ്റ് തുടങ്ങിയ ഡിടിഎച്ച് സബ്‌സ്‌ക്രിപ്ഷനുള്ള ഉപയോക്താക്കള്‍ക്കാവും പുതുക്കിയ നിരക്കുകളുടെ ഗുണം ലഭിക്കുക. മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ട ഒരു കൂട്ടം ചാനലുകള്‍കളുടെ ഓരോ സബ്‌സക്രിപ്ഷനിലും ഈടാക്കുന്ന നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി ഫീസ് (എന്‍സിഎഫ്) ചാര്‍ജ് കുറയ്ക്കുമെന്നതാണ് പുതിയ മാറ്റങ്ങളില്‍ പ്രധാനം.

എന്‍സിഎഫ് നിരക്കുകള്‍

പുതിയ നിയമങ്ങള്‍ അനുസരിച്ച്, 200 ചാനലുകള്‍ക്കുള്ള എന്‍സിഎഫ് നിരക്കുകള്‍ ഇപ്പോള്‍ പ്രതിമാസം പരമാവധി 130 രൂപയും കൂടെ നികുതിയും ചേര്‍ന്നതാവുന്നു. മുമ്പിത് 100 ചാനലുകള്‍ക്കായിരുന്നു 130 രൂപയും നികുതിയും. നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷനില്‍ ചേര്‍ത്ത 20 അധിക ചാനലുകളുടെ ഓരോ ബണ്ടിലിനും നിങ്ങള്‍ 25 രൂപ നല്‍കുന്ന രീതി അതേപടി തുടരും. കൂടാതെ ദൂരദര്‍ശന്‍ ചാനലുകള്‍ ഉള്‍പ്പെടുന്ന വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം നിര്‍ബന്ധമാക്കിയ ചാനലുകള്‍ക്ക് എന്‍സിഎഫ് ചാര്‍ജ് ഉണ്ടായിരിക്കില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.

ഡി2എച്ച്

പുതിയ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായി ടാറ്റ സ്‌കൈ, ഡി2എച്ച് എന്നിവര്‍ പോളിസി പ്രമാണങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യത്തെ 200 ചാനലുകള്‍ക്ക് നികുതി ഉള്‍പ്പടെ പ്രതിമാസം 153.40 രൂപയാണ് വരിക്കാര്‍ നല്‍കേണ്ടതെന്നും 10 അധിക ചാനലുകള്‍ ഉള്‍പ്പെട്ട ഓരോ ഗ്രൂപ്പിനും 10 രൂപ ഈടാക്കുമെന്നും ഡിഷ് ടിവിയുടെ ഉടമസ്ഥതയിലുള്ള ഡി2എച്ച് വ്യക്തമാക്കുന്നു. കൂടാതെ, നിങ്ങള്‍ ഒരേ ഉപയോക്തൃ അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം കണക്ഷനുകള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കില്‍ (ഒന്നിലധികം എസ്ടിബികള്‍ പോലെ) 50 രൂപയും നികുതിയും ഉള്‍പ്പെട്ട ഒരു എന്‍സിഎഫ് നിങ്ങളില്‍ നിന്ന് ഡി2എച്ച് ഈടാക്കുന്നതാണ്. കൂടാതെ ഈ എസ്ടിബികള്‍ക്കായി വരിക്കാരന് അവരുടെ ഇഷ്ട ചാനലുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.

വനിതാ ദിനം; സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുന്ന ആറ് പദ്ധതികളുമായി ധനമന്ത്രാലയം

 200 എസ്ഡി ചാനലുകള്‍ക്ക്

ആദ്യ 200 എസ്ഡി ചാനലുകള്‍ക്ക് ഉപഭോക്താക്കള്‍ 153.40 രൂപ നല്‍കേണ്ടി വരുമെന്നാണ് ടാറ്റ് സ്‌കൈ അറിയിക്കുന്നത്. നികുതി ഉള്‍പ്പടെയാവുമ്പോള്‍ പ്രതിമാസം 188.80 രൂപയാവും വരിക്കാര്‍ നല്‍കേണ്ടി വരിക. ടാറ്റ സ്‌കൈയിലെ മള്‍ട്ടി ടിവി ഉപയോക്താക്കള്‍ ആദ്യ 200 ചാനലിന് 61.36 രൂപയും 200 ചാനലുകള്‍ക്ക് മുകളില്‍ 75.52 രൂപയും നല്‍കേണ്ടി വരും. രണ്ട് കമ്പനികളും 1 എച്ച്ഡി ചാനലിനെ 2 എസ്ഡി ചാനലുകളായി കണക്കാക്കുന്നു. അതായത്, നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഓരോ എച്ച്ഡി ചാനലിനും ഇത് എന്‍സിഎഫ് കണക്കാക്കുമ്പോള്‍ 2 എസ്ഡി ചാനലിന്റെ സ്ലോട്ട് ആയി കണക്കാക്കുന്നു.

ഭവന വായ്‌പ ഇൻഷുറൻസ്, ടേം ഇൻഷൂറൻസ്; കൂടുതൽ ലാഭകരം ഏത്?

ടിവി കണക്ഷനുകള്‍

ഒരു വ്യക്തിയുടെ പേരില്‍ ഒന്നിലധികം ടിവി കണക്ഷനുകള്‍ പ്രവര്‍ത്തിക്കുന്ന വീട്ടില്‍ പ്രഖ്യാപിത എന്‍സിഎഫിന്റെ പരമാവധി 40 ശതമാനം രണ്ടാമത്തേതോ അല്ലെങ്കില്‍ അധിക കണക്ഷനുകളിലേക്കും ഈടാക്കുമെന്നും ട്രായ് തീരുമാനിച്ചു. ദീര്‍ഘകാല സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് കിഴിവുകള്‍ നല്‍കാനുള്ള ഓപ്ഷനും പുതിയ താരിഫ് ഓര്‍ഡറിന്റെ രണ്ടാമത്തെ ഭേദഗതിയില്‍ അവതരിപ്പിക്കുന്നു. ഇതിന്റെ കാലപരിധി ആറുമാസമോ അതില്‍ക്കൂടുതലോ ആണ്. അതിനാല്‍, ഡിടിഎച്ച്, കേബിള്‍ ടിവി കമ്പനികള്‍ക്ക് ഇപ്പോള്‍ വരിക്കാര്‍ക്കുള്ള ദീര്‍ഘകാല പാക്കേജുകള്‍ക്ക് കിഴിവുകള്‍ നല്‍കാനാവും. കഴിഞ്ഞ വര്‍ഷത്തെ താരിഫ് ഓര്‍ഡറില്‍ പാക്കേജ് കാലാവധി കണക്കിലെടുക്കാതെ കേബിള്‍ ടിവി, ഡിടിഎച്ച് കമ്പനികള്‍ക്ക് സബ്‌സ്‌ക്രിപ്ഷനകളില്‍ കിഴിവ് നല്‍കാനുള്ള അധികാരം ട്രായ് ഗണ്യമായി കുറച്ചിരുന്നു.

ഇനി ഇന്ത്യയിലും ക്രിപ്‌റ്റോ കറന്‍സി ഇടപാട് നടത്താം, ആർബിഐയുടെ നിരോധനം സുപ്രീം കോടതി നീക്കി

കാലാവധി

ഇത് പല കമ്പനികളും ഉപയോക്താക്കള്‍ക്ക് സബ്‌സ്‌ക്രിപ്ഷനില്‍ അധിക കാലാവധി അനുവദിക്കാന്‍ കാരണമായെങ്കിലും ഡിസ്‌കൗണ്ടുകള്‍ നല്‍കിയിരുന്നില്ല. ദീര്‍ഘകാല താരിഫ് പ്ലാനുകള്‍ എങ്ങനെയാണ് ഡിടിഎച്ച് കമ്പനികള്‍ ക്രമീകരിക്കുകയെന്ന് വരു ദിവസങ്ങളില്‍ അറിയാനാവും. അലെ-കാര്‍ട്ടെ ചാനലുകളുടെ വില ഒരു ബൊക്കെയിലെ ചാനലിന്റെ വിലയ്ക്ക് തുല്യമായിരിക്കണമെന്നും ട്രായ് നിര്‍ദേശിച്ചു. ഇവയുടെ വില ബൊക്കെയിലുള്ള ചാനലുകളുടെ വിലയെക്കാള്‍ കൂടരുതെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. 12 രൂപയോ അതില്‍ കുറവോ വിലയുള്ള ചാനലുകള്‍ മാത്രമെ പ്രക്ഷേപകര്‍ വാഗ്ദാനം ചെയ്യുന്ന ബൊക്കെയുടെ ഭാഗമാവൂ എന്നും ട്രായ് കൂട്ടിച്ചേര്‍ത്തു. ഏതായാലും പുതിയ പരിഷ്‌കരണം ഉപയോക്താക്കള്‍ ഗുണകരമാവാനാണ് സാധ്യത.

English summary

കേബിള്‍, ഡിടിഎച്ച് നിരക്കുകള്‍ കുറയുന്നു; പുതിയ താരിഫ് പ്ലാനുകള്‍ ഇപ്രകാരം | cable and dth bills will be more affordable check new tariff plans

cable and dth bills will be more affordable check new tariff plans
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X