ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം കാ‍ർഡുകൾ ഇനി ഉപയോ​ഗിക്കാനാകുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയിൽ അക്കൗണ്ടുള്ളവർ തീ‍ർച്ചയായും അറിയണം ഇക്കാര്യങ്ങൾ. ബാങ്ക് ഓഫ് ബറോഡ ഞായറാഴ്ച, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവയുടെ 3,898 ശാഖകളുടെ ലയനം പൂർത്തിയാക്കിയതായി അറിയിച്ചു. വിജയ ബാങ്കും ദേനാ ബാങ്കും ഏപ്രിൽ 1 മുതൽ ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചിരുന്നു.

 

ഇന്ത്യയിലെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ; ഞെട്ടിക്കുന്ന റിപ്പോർട്ട്

പഴയ 1,770 ദേനാ ബാങ്ക് ശാഖകളുടെ സംയോജനം 2020 ഡിസംബറിൽ ബാങ്ക് പൂർത്തിയാക്കിയിട്ടുണ്ട്. നേരത്തെ 2,128 വിജയ ബാങ്ക് ശാഖകളുടെ സംയോജനം 2020 സെപ്റ്റംബറിൽ പൂർത്തീകരിച്ചിരുന്നുവെന്ന് ബാങ്ക് അറിയിച്ചിരുന്നു. കൊവിഡ് വെല്ലുവിളികൾക്കിടയിലും ബാങ്ക് ഓഫ് ബറോഡയുമായി ബാങ്കുകളുടെ സംയോജനം വിജയകരമായി പൂർത്തിയാക്കിയതായി വിജയ ബാങ്കും ദേന ബാങ്കും അറിയിച്ചു.

ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം കാ‍ർഡുകൾ ഇനി ഉപയോ​ഗിക്കാനാകുമോ?

എല്ലാ ഉപഭോക്താക്കൾക്കും വീണ്ടും ബാങ്ക് ഓഫ് ബറോഡയുടെ സേവനങ്ങൾ എത്തിച്ചു നൽകുന്നതിൽ സന്തോഷമുണ്ടെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സഞ്ജീവ് ചദ്ദ പറഞ്ഞു. 5 കോടിയിലധികം ഉപഭോക്തൃ അക്കൗണ്ടുകൾ പുതിയ ബാങ്കിലേയ്ക്ക് മാറ്റി. ശാഖകൾക്ക് പുറമേ, എല്ലാ എടിഎമ്മുകളും പി‌ഒ‌എസ് മെഷീനുകളും ക്രെഡിറ്റ് കാർഡുകളും മാറ്റി.

അക്കൌണ്ടിൽ നിന്ന് കാശുപോയി, എടിഎമ്മിൽ നിന്ന് പണം കിട്ടിയതുമില്ല; നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

ഇന്ത്യയിലുടനീളം മൊത്തം 8,248 ആഭ്യന്തര ശാഖകളിലേക്കും 10,318 എടിഎമ്മുകളിലേക്കും എല്ലാ ഉപഭോക്താക്കൾക്കും പ്രവേശനമുണ്ടെന്നും ബാങ്കുകളുടെ മുഴുവൻ ഉൽ‌പ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും പൂർണ്ണ പ്രവേശനം നൽകുമെന്നും ബാങ്ക് അറിയിച്ചു. എല്ലാ ഉപഭോക്താക്കൾക്കും ഇപ്പോൾ ബാങ്കിന്റെ ഡിജിറ്റൽ ചാനലുകളിലേക്ക് പ്രവേശനം ലഭിക്കും. പഴയ ബാങ്കുകൾ ഇതിനകം ഉപയോക്താക്കൾക്ക് നൽകിയിട്ടുള്ള ഡെബിറ്റ് കാർഡുകൾ നിശ്ചിത കാലാവധി അവസാനിക്കുന്നതുവരെ പ്രവർത്തിക്കുമെന്നും ബാങ്ക് അറിയിച്ചു.

English summary

Can ATM cards of Bank of Baroda, Dena Bank and Vijaya Bank account holders be used now? |ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം കാ‍ർഡുകൾ ഇനി ഉപയോ​ഗിക്കാനാകുമോ?

Bank of Baroda on Sunday announced the completion of the merger of 3,898 branches of Vijaya Bank and Dena Bank. Read in malayalam.
Story first published: Monday, December 21, 2020, 14:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X