കാനറ ബാങ്കിന്റെ അറ്റാദായം ഉയര്‍ന്നു; നാലാം പാദത്തില്‍ 1011 കോടിയില്‍ എത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബംഗളൂരു: പൊതുമേഖല ബാങ്കായ കാനറ ബാങ്ക് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നാലാം പാദത്തില്‍ അറ്റാദായം 45.11 ശതമാനം വര്‍ദ്ധിച്ച് 1011 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3259 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എന്‍ഐഐ) 68.4 ശതമാനം ഉയര്‍ന്ന് 5,589 കോടിയിലെത്തി. പ്രതിവര്‍ഷം ഇത് 3,318 കോടി രൂപയായിരുന്നു.

 
കാനറ ബാങ്കിന്റെ അറ്റാദായം ഉയര്‍ന്നു; നാലാം പാദത്തില്‍ 1011 കോടിയില്‍ എത്തി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കാനറ ബാങ്കിന്റെ മറ്റ് വരുമാനം 2,174.95 കോടി രൂപയായിരുന്നു. എന്നാല്‍ ഇത്തവണ അത് 5,207 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ വാര്‍ഷിക പ്രവര്‍ത്തന ലാഭം 55.93 ശതമാനം വര്‍ദ്ധിച്ച് 20,009 കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് ആന്‍ഡ് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം 13.95 ശതമാനം വര്‍ദ്ധിച്ച് 3,30,656 കോടി രൂപയായി.

ഭവന വായ്പ: കുറഞ്ഞ പലിശ നിരക്കിലേക്ക് മാറാം, ലക്ഷങ്ങൾ ലാഭിക്കാം

അതേസമയം, നിലവിലുള്ള കോവിഡ് സ്ഥിതി അനിശ്ചിതത്വത്തിലാണെന്ന് ബാങ്ക് അറിയിച്ചു. പണമൊഴുക്ക്, വിപുലീകൃത മൂലധന ചക്രങ്ങള്‍ എന്നിവയാണ് ബാങ്ക് തിരിച്ചറിഞ്ഞ പ്രധാന വെല്ലുവിളികളെന്നും അധികൃതര്‍ വ്യക്തമാക്കി. വെല്ലുവിളികള്‍ക്കിടയിലും, നിലവിലെ പാദത്തെ കാര്യമായി ബാധിക്കാത്തതിനാല്‍ സാമ്പത്തിക ഫലങ്ങളില്‍ ക്രമീകരണങ്ങളൊന്നും ആവശ്യമില്ലെന്ന് മാനേജുമെന്റ് വിശ്വസിക്കുന്നു.

കൊറോണ പ്രതിസന്ധി മില്‍മയെയും ബാധിച്ചു; പാല്‍ സംഭരണം കുറച്ചു, ഇനിയുള്ള സാധ്യതകള്‍

ആമസോണിന് ഇനി പ്രൈം വീഡിയോ മാത്രമല്ല, മിനി ടിവിയും; സൗജന്യമായി വീഡിയോ ആസ്വദിക്കാം

English summary

Canara Bank's profit rises to Rs 1,011 for the March 2021 quarter

Canara Bank's profit rises to Rs 1,011 for the March 2021 quarter
Story first published: Tuesday, May 18, 2021, 19:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X