ടെസ്ലയുടെ കുറ്റപ്പെടുത്തല്‍ ഫലം കണ്ടു; ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള ഒരു അമേരിക്കന്‍ ഓട്ടോമോട്ടീവ്, എനര്‍ജി,വാഹന നിര്‍മ്മാണ കമ്പനിയാണ് ടെസ്ല. ടെസ്ല റോഡ്സ്റ്റര്‍ എന്ന പേരില്‍ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിച്ചതോടെയാണ് ടെസ്ല ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ന്ന് മോഡല്‍ എസ്സ് എന്ന പേരില്‍ ആഡംബര സൗകര്യങ്ങളുള്ള ഒരു സെഡാനും, പിന്നാലെ ക്രോസ്സോവര്‍ വാഹനമായ മോഡല്‍ എക്‌സും വിപണിയിലെത്തിച്ചു.

 

ഈ ടെസ്ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ജനുവരിയിലായിരുന്നു ടെസ്ല പ്രഖ്യാപിച്ചത്. തുടര്‍ന്ന് ബംഗളൂരു ആസ്ഥാനമാക്കി ടെസ്ല ഇന്ത്യ ഇന്ത്യ മോട്ടോഴ്‌സ് എന്ന പേരില്‍ കമ്പനിയും രൂപീകരിച്ചു. കൂടാതെ ടെസ്ല ഇന്ത്യയില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും വ്യക്തമാക്കിയിരുന്നു.

സമ്പദ് ഘടന വേഗതയിലാണ്, വ്യവസായങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ റോളുണ്ടാവുമെന്ന് മോദി

എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെ ഇറക്കുമതി ചുങ്കത്തെ കുറിച്ച് ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ഓര്‍മ്മിപ്പിച്ചത്. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്ന് ആവര്‍ത്തിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ടെസ്ല കാറുകള്‍ വില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നിലവിലെ ഇറക്കുമതി ചുങ്കമാണ് പ്രശ്‌നമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വിശദീകരിച്ചു .

ടെസ്ലയുടെ കുറ്റപ്പെടുത്തല്‍ ഫലം കണ്ടു; ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാർ

എന്നാല്‍ മസ്‌കിന്റെ ട്വീറ്റിന് പിന്നാലെ നിര്‍ണായകമായ ഒരു തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്രം തീരുമാനമെടുത്തു. ഇറക്കുമതി ചെയ്യുന്ന 40000 ഡോളറിലധികം വിലവരുന്ന വാഹനങ്ങള്‍ക്ക് നിലവില്‍ 100 ശതമാനമായിരുന്നു ഇറക്കുമതി ചുങ്കം. അത് ഇപ്പോള്‍ 40 ശതമാനമാക്കി കുറച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

നാല് ലക്ഷത്തിലേറെ സ്വയം സഹായ ഗ്രൂപ്പുകൾക്ക് 1625 കോടി: വിതരണോദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

40000 ഡോളറില്‍ താഴെ വില വരുന്ന വാഹനങ്ങള്‍ക്ക് നിലവില്‍ 60 ശതമാനം നികുതിയാണ് നിശ്ചയിച്ചിരുന്നത്. അത് 40 ശതമാനമാക്കി കുറയ്ക്കുമെന്നാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട്. റോയിറ്റേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകൾക്ക് 500 കോടി കെ എഫ് സി വായ്പ

ലോകത്തിലെ വന്‍ കിട കമ്പനിയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ണായക തീരുമാനത്തിലെത്തിയതെന്നാണ് ശ്രദ്ധേയം. അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാവുന്ന തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ കാര്‍ നിര്‍മ്മാണ മാര്‍ക്കറ്റാണ് ഇന്ത്യ. പ്രതിവര്‍ഷം 30 ലക്ഷം കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്നത്. എന്നാല്‍ ഇതില്‍ ബഹുഭൂരിപക്ഷവും 20000 ഡോളറില്‍ താഴെ വില വരുന്ന വാഹനങ്ങളാണ്.

ഇന്ത്യയിലേക്ക് റെക്കോര്‍ഡ് വിദേശ നിക്ഷേപം: ഫോറെക്സ് റിസർവ് എക്കാലത്തെയും ഉയർന്ന നിലയിൽ

അതേസമയം, 2019 ല്‍ ടെസ്ല ഏറെ കൊട്ടിയാഘോഷിച്ച് പുറത്തിറക്കിയ ടെസ്ലയുടെ പിക്ക് അപ്പായ സൈബര്‍ ട്രക്കിന്റെ ഉത്പാദനം ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ല. സൈബര്‍ ട്രക്കിന്റെ നിര്‍മ്മാണം 2022 ലേക്ക് മാറ്റിയ കാര്യം കമ്പനി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. 2021 ഓടെ ട്രക്കിന്റെ വില്‍പ്പന ആരംഭിക്കുമെന്നാണ് ടെസ്ല നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാണം 2022 ല്‍ തുടങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ക്രിപ്‌റ്റോ വിപണിയില്‍ ചാഞ്ചാട്ടം; നേട്ടം കൊയ്തവയില്‍ റിപ്പിള്‍ കോയിനുകള്‍ മുന്നില്‍

English summary

Central Government has decided to reduce the import duty: Reports

Central Government has decided to reduce the import duty: Reports
Story first published: Friday, August 13, 2021, 1:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X