യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സും സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫെബ്രുവരി 1ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ രാജ്യത്തെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്തെ പ്രമുഖ പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സും സ്വകാര്യ വത്കരിക്കുന്നു. കൂടാതെ ജനറല്‍ ഇന്‍ഷൂറന്‍സിന്റെ കാര്യത്തിലും ഉടനെ തീരുമാനമുാകുമെന്നാണ് സൂചന.

 
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സും സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

കഴിഞ്ഞ ദിവസം സ്വകാര്യ വത്കകരിക്കുന്ന ബാങ്കുകളുടെ വിവരം കേന്ദ്രം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ വിവരം പുറത്തുവിട്ടത്. രണ്ട് ബാങ്കുകള്‍, ഒരു ഇന്‍ഷൂറന്‍സ് കമ്പനി, ഏഴ് പ്രധാന തുറമുഖങ്ങള്‍ എന്നിങ്ങനെയുള്ള സ്വകാര്യ വത്കരണ പദ്ധതികളാണ് ബജറ്റില്‍ നിര്‍മ്മല സീതാരമാന്‍ പ്രഖ്യാപിച്ചത്.

ഇന്‍ഷൂറന്‍സ് മേഖലയില്‍ നിലവിലെ വിദേശ നിക്ഷേപം 49 ശതമാനമാണ്. ഇത് ബജറ്റില്‍ 75 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 1.75 കോടി സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്‍ഐസിയുടെ മെഗ ഐപിഒ അടുത്ത സാമ്പത്തിക വര്‍ഷം തന്നെയുണ്ടാകുമെന്നാണ് സൂചന.

ഓഹരി വിപണിക്ക് ഭേദപ്പെട്ട തുടക്കം; സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 30 പോയിന്റും

2613.38 കോടിയുടെ77 പദ്ധതികള്‍ക്ക് കൂടി കിഫ്ബിയുടെ അംഗീകാരം

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

English summary

Central Government is also preparing to privatize United India Insurance

Central Government is also preparing to privatize United India Insurance
Story first published: Thursday, February 18, 2021, 15:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X