നാല് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്ന് റിപ്പോർട്ടുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പൊതുമേഖലയിലെ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ നാല് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണം ആണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് വിവരം. ഏപ്രില്‍ മാസം മുതല്‍ സ്വകാര്യവത്ക്കരണ നടപടികള്‍ ആരംഭിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നീ നാല് ബാങ്കുകള്‍ ആണ് ആദ്യഘട്ട സ്വകാര്യവത്ക്കരണത്തിനുളള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഏപ്രിലില്‍ സ്വകാര്യവത്ക്കരണ നടപടികള്‍ ആരംഭിക്കുക ഇവയില്‍ രണ്ടെണ്ണത്തിന്റേത് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടത്തരം ബാങ്കുകളെ ആണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

നാല് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്ന് റിപ്പോർട്ടുകൾ

 

വരും വര്‍ഷങ്ങളില്‍ രാജ്യത്തെ മുന്‍നിര പൊതുബാങ്കുകള്‍ തന്നെയും സ്വകാര്യവത്ക്കരണത്തിന്റെ പാതയിലേക്ക് നീങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്യത്തെ ഏറ്റവും വലിയ പൊതുബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന് വലിയൊരു ശതമാനും ഓഹരികളും സ്വന്തമായിട്ടുണ്ടാവും. അതേസമയം പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കുന്നു എന്നുളള വാര്‍ത്തയോട് പ്രതികരിക്കാന്‍ ധനകാര്യമന്ത്രാലയം തയ്യാറായിട്ടില്ല.

ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ രാജ്യത്തെ രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കും എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവ ഏതൊക്കെ ബാങ്കുകളാണ് എന്ന വിവരം പുറത്ത് വന്നിരുന്നില്ല. നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സര്‍ക്കാര്‍ കൊവിഡിന്റെ കൂടി പശ്ചാത്തലത്തില്‍ ആണ് വരുമാനം കണ്ടെത്താന്‍ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുക എന്നുളള നീക്കത്തിലേക്ക് കടക്കുന്നത്. പതിനായിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നല്‍കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുളള നീക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്

English summary

Central Government to privatize Four banks in the public sector, sources

Central Government to privatize Four banks in the public sector, sources
Story first published: Tuesday, February 16, 2021, 22:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X