പൊതുമേഖല സ്ഥാനപമായ കരകൗശല , കൈത്തറി കയറ്റുമതി കോർപ്പറേഷൻ അടച്ച് പൂട്ടി കേന്ദ്ര സര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കരകൗശല , കൈത്തറി കയറ്റുമതി കോർപ്പറേഷൻ അടച്ചുപൂട്ടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര ടെക്സ്ടൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ കരകൗശല , കൈത്തറി കയറ്റുമതി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 59 സ്ഥിരം ജീവനക്കാരും 6 മാനേജ്‌മെന്റ് ട്രെയിനികളും നിലവിൽ കോർപ്പറേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

 

എല്ലാ സ്ഥിരം ജീവനക്കാർക്കും മാനേജ്മെന്റ് ട്രെയിനികൾക്കും പബ്ലിക് എന്റർപ്രൈസസ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് സന്നദ്ധ വിരമിക്കൽ പദ്ധതിയുടെ (വിആർഎസ്) ആനുകൂല്യം ലഭിക്കുന്നതിന് അവസരം നൽകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രവർത്തനം നിലച്ചതും വരുമാനമില്ലാത്തതുമായ , പീഡിത വ്യവസായമായി പ്രഖ്യാപിച്ചിട്ടുള്ള ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ശമ്പളം / വേതനം എന്നിവയ്ക്കുള്ള ആവർത്തന ചെലവ് കുറയ്ക്കുന്നതിനും ഇത് വഴിയൊരുക്കും.

പൊതുമേഖല സ്ഥാനപമായ കരകൗശല , കൈത്തറി കയറ്റുമതി കോർപ്പറേഷൻ അടച്ച് പൂട്ടി കേന്ദ്ര സര്‍ക്കാര്‍

കോർപ്പറേഷൻ 2015-16 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി നഷ്ടം നേരിടുന്നുണ്ട്, മാത്രമല്ല അതിന്റെ പ്രവർത്തന ചെലവുകൾക്ക് മതിയായ വരുമാനം നേടുന്നില്ല. അതിന്റെ പുനരുജ്ജീവനത്തിന് കാര്യമായ സാധ്യതയില്ലാത്തത് മൂലം , കമ്പനി അടച്ചുപൂട്ടേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേന്ദ്രത്തിന്‍റെ ഈ നീക്കം സംസ്ഥാന കരകൗശല മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളുടെ വാദം.

എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കില്ല;ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനിടെ ധനമന്ത്രി നിർമല സീതാരാമൻ

2021ല്‍ നിക്ഷേപിക്കാനിതാ 5 മികച്ച ടാക്‌സ് സേവിംഗ് ഇ എല്‍ എസ്എ സ് മ്യൂച്വല്‍ ഫണ്ടുകള്‍

English summary

Central has closed down the Handicrafts and Handloom Export Corporation

Central has closed down the Handicrafts and Handloom Export Corporation
Story first published: Tuesday, March 16, 2021, 18:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X