ഹോട്ടല്‍ ഹോം ഡെലിവറി എളുപ്പമാക്കാന്‍ ഫോപ്സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഹോട്ടല്‍ മേഖലയില്‍ ഹോംഡെലിവറി നല്‍കാനുള്ള ബുദ്ധിമുട്ടുകള്‍ ഫോപ്സിലൂടെ സരളമാക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ലാസ്പര്‍ ടെക്നോളജീസ്. വിവിധ ഫുഡ് ഡെലിവറി ആപുകളിലൂടെ വരുന്ന ഓര്‍ഡറുകള്‍ ഫോപ്സിലൂടെ സമന്വയിപ്പിച്ച് കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഹോട്ടലുകള്‍ക്ക് സാധിക്കും. കോവിഡ് കാലമായതിനാല്‍ ആദ്യ മൂന്നുമാസത്തേക്ക് ഈ ആപ് സൗജന്യമായി നല്‍കാന്‍ സംരംഭകര്‍ തീരുമാനിച്ചിട്ടുണ്ട്.

 

സോമറ്റോ, സ്വിഗി, ഫുഡ് പാണ്ട, ആമസോണ്‍ റസ്റ്ററന്‍റ്, ഡാന്‍സോ തുടങ്ങിയ ഓണ്‍ലൈന്‍ ഫുഡ് ആപുകളില്‍ നിന്ന് ഹോട്ടലുകള്‍ ഓര്‍ഡറുകള്‍ വ്യാപകമായി ഏറ്റെടുക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാനും ഉല്‍പ്പന്നങ്ങളുടെ ലഭ്യത യഥാസമയം അപ്ഡേറ്റ് ചെയ്യാനും പല ഹോട്ടലുകളും പ്രയാസപ്പെടുന്നു. ഈ സാഹചര്യം മനസിലാക്കിയാണ് 'ലാസ്പര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനി ഇതിനൊരു പരിഹാരവുമായെത്തിയിരിക്കുന്നത്.

ഹോട്ടല്‍ ഹോം ഡെലിവറി എളുപ്പമാക്കാന്‍ ഫോപ്സ്

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെയും ഫ്ളാറ്റ്സിക്സ്ലാബ്സ് ബഹ്റൈെന്‍റയും സഹകരണത്തോടെയാണ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തത്. ഒരേസമയം വ്യത്യസ്ത ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ഒരുസ്ഥലത്ത് സ്വീകരിക്കാനും അവയുടെ മെനു ഒരു സ്ഥലത്ത് നിന്ന് കൈകാര്യം ചെയ്യാനും സാധിക്കുമെന്നതാണ് ഫൊപ്സിന്റെ പ്രത്യേകതയെന്ന് സ്റ്റാര്‍ട്ടപ്പിന്‍റെ സഹസ്ഥാപകന്‍ അബ്ദുള്‍ സലാഹ് പറഞ്ഞു. ഇതുമൂലം ഒരേസമയം ഹോട്ടലുകളുടെയും ഫുഡ് ഡെലിവറി ആപ്പുകളുടെയും കാര്യക്ഷമമായ നടത്തിപ്പിന് അവസരം ലഭിക്കും. വരുന്ന ഓര്‍ഡറുകള്‍ തെറ്റുകളില്ലാതെ വേഗത്തില്‍ ഉപഭോക്താക്കളില്‍ എത്തിക്കാനും ഫൊപ്സ് ഹോട്ടലുകളെ സഹായിക്കും. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ നടന്ന കച്ചവടത്തിന്‍െറ കണക്കുകള്‍ എളുപ്പത്തില്‍ ഒരിടത്തു കാണാനും അവലോകനം ചെയ്യാനാവും ഫൊപ്സിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിസന്ധിയില്‍ ഉലയുന്ന ഹോട്ടലുകള്‍ക്ക് ആശ്വാസമായി ഫൊപ്സിന്‍െറ സേവനം മൂന്ന് മാസത്തേക്ക് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സഹസ്ഥാപകന്‍ മുഹമ്മദ് മിഗ്ദാദ് പറഞ്ഞു. ഹോം ഡെലിവറി മാത്രം ആശ്രയിച്ചു ബിസിനസ് ചെയ്യുന്ന ഹോട്ടലുകള്‍ക്ക് ഈ സേവനം ഉപയോഗിച്ച് ഓര്‍ഡറുകളെ സമാഹരിച്ച് ചെലവു കുറച്ച് ഓണ്‍ലൈന്‍ കച്ചവടം മെച്ചപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നിലവില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് ആപ്പിന്‍െറ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ലോക്ക്ഡൗണ്‍ സാഹചര്യവും ആവശ്യവും കണക്കിലെടുത്ത് ഫൊപ്സ് ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കൊനൊരുങ്ങുകയാണ്. ഫൊപ്സിന്റെ സേവനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കാനും www.foaps.co എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Read more about: kerala startup
English summary

Centralising food-delivery apps, Kerala Startup Mission's Lasper introduces Foaps

Centralising food-delivery apps, Kerala Startup Mission's Lasper introduces Foaps. Read in Malayalam.
Story first published: Thursday, May 13, 2021, 15:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X