കൊവിഡ് വ്യാപാനം രൂക്ഷമാകുന്ന നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബാങ്ക് സന്ദര്‍ശകര്‍ക്കായുള്ള സമയക്രമം പുതുക്കി. സേവിങ്സ് അക്കൗണ്ട് ഉടമകൾക്കാണ് സേവനം ലഭിക്കുന്ന സമയം പുതുക്കി നിശ്ചയിച്ചിരിയ്ക്കുന്നത്. ബാങ്കിങ് സമയം ക്രമീകരിച്ച വിവരം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയാണ് വ്യക്തമാക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പറുകളുടെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കൾ വിവിധ സേവനങ്ങൾക്കായി ബാങ്കിലെത്തേണ്ട സമയ ക്രമം നിശ്ചയിച്ചിരിയ്ക്കുന്നത്.

ബാങ്ക് അക്കൌണ്ട് നമ്പർ
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ അവസാനിയ്ക്കുന്നത് ഒന്ന് മുതൽ അഞ്ചു വരെയുള്ള അക്കങ്ങളിലാണെങ്കിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് സമയം നിങ്ങൾക്ക് ബാങ്കുകളിലെത്താം. പൂജ്യത്തിലും ആറു മുതൽ ഒൻപത് വരെയുള്ള അക്കങ്ങളിലും അക്കൗണ്ട് നമ്പര്‍ അവസാനിയ്ക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് നാലു വരെയാണ് സമയം അനുവദിച്ചിരിയ്ക്കുന്നത്.
ചെറുകിട ബാങ്കുകളിൽ കാശിട്ടാൽ 7% മുതൽ 8% വരെ പലിശ, ഈ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമോ?

ബാധകമല്ല
പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ ബാങ്കിൽ എത്തിയിട്ടും ഇടപാടുകൾ നടത്താൻ ആകാത്തവര്‍ക്ക് 12.30 മുതൽ 1 മണി വരെ ഇടപാടു നടത്താം. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ സമയ ക്രമീകരണങ്ങളിലെ നിയന്ത്രണങ്ങൾ തുടരും. അതേസമയം ലോൺ, അനുബന്ധ സേവനങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാകില്ല.
കൊവിഡ് 19: ബാങ്ക് ഓഫ് ബറോഡ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ സാധ്യത

ബാങ്ക് സന്ദര്‍ശനം കുറയ്ക്കുക
കൊവിഡ് പശ്ചാത്തലത്തിൽ ബാങ്ക് സന്ദര്‍ശിച്ചുള്ള ഇടപാടുകാര്‍ പരമാവധി കുറയ്ക്കുക. പൊതുവായ അന്വേഷങ്ങൾക്കും മറ്റും ഉൾപ്പെടെ ബാങ്ക് ശാഖകളുമായി ഫോണിൽ ബന്ധപ്പെടണമെന്നുമാണ് നിര്‍ദേശം. പണം പിൻവലിയ്ക്കുന്നതിനും കൈമാറുന്നതിനും എടിഎം, ഡിജിറ്റൽ ബാങ്കിങ് എന്നിവ ഉപയോഗിയ്ക്കണമെന്നും ഒഴിവാക്കാൻ ആകാത്ത സാഹചര്യങ്ങളിൽ മാത്രം സമയക്രമം പാലിച്ച് ബാങ്കിൽ എത്തണമെന്നുമാണ് നിർദ്ദേശം. കണ്ടെയെൻമെന്റ് സോണിലും മറ്റും ഉൾപ്പെട്ട ബാങ്കുകളിലെ സമയക്രമീകരണം അതത് ബാങ്കുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടാകുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.
ബാങ്കിൽ പോകേണ്ട, നേരെ പോസ്റ്റ് ഓഫീസിലേയ്ക്ക് വിട്ടോളൂ.. പലിശനിരക്കിൽ ബാങ്കുകളേക്കാൾ ബെസ്റ്റ്

ബാങ്ക് ഓഫ് ബറോഡ
സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ (BOB), അടുത്ത നാല് മുതൽ അഞ്ച് വരെയുള്ള വർഷത്തെ കാലയളവിനുള്ളിൽ പകുതിയോളം വരുന്ന ജീവനക്കാരെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖകളിൽ നിന്നും ബാക്കിയുള്ളവരെ വീട്ടിൽ നിന്നും ജോലി ചെയ്യുന്ന രീതിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം പരിഗണിക്കുന്നതായി അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു