ജീവനക്കാരുടെ ഗ്രാറ്റുവിറ്റി യോഗ്യതയിൽ മാറ്റം? പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ചുവർഷം തുടർച്ചയായി ജോലി ചെയ്യുന്നവർക്കാണ് നിലവിൽ ഗ്രാറ്റുവിറ്റി പേയ്മെൻറിനുള്ള അർഹത. എന്നാൽ ഏറ്റവും കുറഞ്ഞ യോഗ്യതാ വ്യവസ്ഥ ലഘൂകരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ. തൊഴിൽ സുരക്ഷ കുറയുന്നതും കരാർ തൊഴിൽ വർദ്ധിപ്പിക്കുന്നതുമായ നിലവിലെ സാഹചര്യത്തിൽ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താനുള്ള ആവശ്യം ഉയർന്നു കൊണ്ടിരിക്കുകയാണ്.

 

ആവശ്യം

ആവശ്യം

ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനുള്ള യോഗ്യത ഒന്ന് മുതൽ മൂന്ന് വർഷം വരെ തുടർച്ചയായി ജോലി നോക്കുന്നവർക്കായിരിക്കണമെന്നാണ് വർദ്ധിച്ചു വരുന്ന ആവശ്യം. ഗ്രാറ്റുവിറ്റി പരിധി കുറയ്ക്കുന്നതിനും നിരവധി വിഭാഗങ്ങളിൽ നിന്ന് ആവശ്യക്കാരുണ്ട്. അഞ്ചുവർഷത്തെ പരിധി കാലഹരണപ്പെട്ടതാണെന്നും ഇത് ജീവനക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതല്ലെന്നും ലേബർ മാർക്കറ്റ് വിദഗ്ധർ പറയുന്നു.

ജീവനക്കാ‍ർക്ക് സന്തോഷ വാ‍‍ർത്ത; ഗ്രാറ്റുവിറ്റി കാലാവധി 5 നിന്ന് 3 വർഷമായി കുറയ്ക്കാൻ നീക്കം

തൊഴിൽ മേഖലയിലെ മാറ്റം

തൊഴിൽ മേഖലയിലെ മാറ്റം

ദീർഘകാല തൊഴിൽ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് അഞ്ച് വർഷത്തെ പരിധി രൂപീകരിച്ചത്. ഇപ്പോൾ യാഥാർത്ഥ്യങ്ങൾ വ്യത്യസ്തമാണ്. 2-3 വർഷത്തെ ഗ്രാറ്റുവിറ്റി പരിധി ഒരു മികച്ച ഓപ്ഷനാണെന്നാണ് താൻ കരുതുന്നതെന്ന് സ്റ്റാഫിംഗ് കമ്പനിയായ ജീനിയസ് കൺസൾട്ടിംഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ആർ. പി. യാദവ് പറഞ്ഞു.

ജീവനക്കാരെ പിരിച്ചുവിടില്ല, അടിസ്ഥാന ശമ്പളത്തിൽ കുറവുമുണ്ടാകില്ലെന്ന് എയർ ഇന്ത്യ

എന്താണ് ഗ്രാറ്റുവിറ്റി?

എന്താണ് ഗ്രാറ്റുവിറ്റി?

ഒരു ജീവനക്കാരൻ ഒരു സ്ഥാപനത്തിൽ ചെലവഴിച്ച ഓരോ വർഷവും ചെലവഴിക്കുന്ന 15 ദിവസത്തെ ശമ്പളത്തിന് തുല്യമാണ് ജീവനക്കാർക്കുള്ള ഗ്രാറ്റുവിറ്റി പേയ്‌മെന്റുകൾ. ജോലികളുടെ സ്വഭാവം മാറുന്നതു കൊണ്ട് തന്നെ ഗ്രാറ്റുവിറ്റി നിയമങ്ങളിൽ മാറ്റം വരുത്തുന്നത് അനിവാര്യമാക്കുന്നുവെന്ന് ചില സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെന്ന് തൊഴിൽ മന്ത്രാലയ വക്താവ് പറഞ്ഞു.

2018 മുതൽ

2018 മുതൽ

സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കാലാവധി 5 നിന്ന് 3 വർഷമായി കുറയ്ക്കാൻ 2018 മുതൽ ആലോചനകൾ നടക്കുന്നതാണ്. എന്നാൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ജീവനക്കാർക്ക് മൂന്നു വർഷത്തിനുള്ളിൽ ഗ്രാറ്റുവിറ്റി നൽകണം എന്ന നിർദ്ദേശം തൊഴിൽ മന്ത്രാലയം പരിശോധിച്ചു വരികയാണ്.

2021 പകുതി വരെ ​ഗൂ​ഗിൾ ജീവനക്കാ‌ർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം

English summary

Change in employee gratuity eligibility; New suggestions here | ജീവനക്കാരുടെ ഗ്രാറ്റുവിറ്റി യോഗ്യതയിൽ മാറ്റം? പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

The central government is considering easing the minimum eligibility criteria for gratuity payments. Read in malayalam.
Story first published: Monday, August 10, 2020, 15:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X