ഒക്ടോബർ 1 മുതൽ ഈ അഞ്ച് കാര്യങ്ങളിൽ മാറ്റം; നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് (ഒക്ടോബർ 1) മുതൽ, നിങ്ങളുടെ സ്വകാര്യ ധനകാര്യത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഈ നിയമങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനാൽ, ഈ മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയേണ്ടത് പ്രധാനമാണ്. ഒക്ടോബർ 1 മുതൽ ആഭ്യന്തര മന്ത്രാലയം (എം‌എച്ച്‌എ) പൊതുജനങ്ങൾക്കായി കൂടുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചേക്കും. ഒക്ടോബർ മുതൽ മാറ്റുന്ന 5 പ്രധാന കാര്യങ്ങൾ ഇതാ..

വിദേശ പണമയയ്‌ക്കലിന് 5% നികുതി
 

വിദേശ പണമയയ്‌ക്കലിന് 5% നികുതി

ഇന്ത്യയിൽ നിന്ന് അയച്ച പണത്തിന് അഞ്ച് ശതമാനം നിരക്കിൽ ടിസിഎസ് ചുമത്തും. എന്നിരുന്നാലും, ഉന്നത വിദ്യാഭ്യാസത്തിനായി എടുത്ത വായ്പയിൽ നിന്നാണ് പണമയയ്ക്കുന്നതെങ്കിൽ, ടിസിഎസ് നിരക്ക് അയച്ച പണത്തിന്റെ 0.5 ശതമാനമായിരിക്കും ടിസിഎസ്.

നിങ്ങൾ തീർച്ചയായും അറിയണം ആഗസ്റ്റ് ഒന്ന് മുതലുള്ള ഈ നിയമങ്ങളിലെ മാറ്റങ്ങൾ

വാഹന രേഖകളുടെ പരിപാലനം ഇ-ചലാൻ വഴി ഐടി പോർട്ടലിലൂടെ

വാഹന രേഖകളുടെ പരിപാലനം ഇ-ചലാൻ വഴി ഐടി പോർട്ടലിലൂടെ

ഒക്ടോബർ 1 മുതൽ ഡ്രൈവിംഗ് ലൈസൻസുകളും ഇ-ചലാനുകളും ഉൾപ്പെടെയുള്ള വാഹന രേഖകളുടെ പരിപാലനം ഒരു ഐടി പോർട്ടൽ വഴി നടത്തും. കൂടാതെ, ലൈസൻസിംഗ് അതോറിറ്റി അയോഗ്യനാക്കിയതോ റദ്ദാക്കിയതോ ആയ ഡ്രൈവിംഗ് ലൈസൻസുകളുടെ വിശദാംശങ്ങൾ കാലാനുസൃതമായി പോർട്ടലിൽ രേഖപ്പെടുത്തുകയും അത്തരം റെക്കോർഡ് പതിവായി പ്രതിഫലിപ്പിക്കുകയും ചെയ്യും.

ഈ വർഷത്തെ ഒരിയ്ക്കലും മറക്കാൻ പാടില്ലാത്ത ചില തീയതികൾ ഇതാ..

ആരോഗ്യ ഇൻഷുറൻസിലെ ഏകീകരണം

ആരോഗ്യ ഇൻഷുറൻസിലെ ഏകീകരണം

അവ്യക്തതകൾ നീക്കം ചെയ്യുന്നതിനായി, പോളിസിയുടെ പരിധിയിൽ വരാത്ത രോഗങ്ങൾ അല്ലെങ്കിൽ മെഡിക്കൽ അവസ്ഥകൾ ഒഴിവാക്കാൻ ഐആർഡിഎഐ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ പരിരക്ഷ നൽകുന്നതിന് 48 മാസം മുമ്പ് ഒരു ഡോക്ടർ നിർണ്ണയിക്കുന്ന ഏതെങ്കിലും രോഗമോ അസുഖമോ നിലവിലുള്ള രോഗങ്ങളായി തരം തിരിക്കും. കൂടാതെ, പോളിസി ഇഷ്യു ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ രോഗലക്ഷണങ്ങളുണ്ടായ ഏത് അവസ്ഥയും മുമ്പുണ്ടായിരുന്ന രോഗങ്ങളിൽ തരംതിരിക്കപ്പെടും. മാനസികരോഗങ്ങൾക്കുള്ള ചികിത്സ, സമ്മർദ്ദം ഇപ്പോൾ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് കീഴിൽ വരും.

സിനിമാ ഹാളുകൾ

സിനിമാ ഹാളുകൾ

മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വലിയ പ്രതീക്ഷകളും അഭ്യർത്ഥനകളും ഉണ്ടായിരുന്നിട്ടും, ഓപ്പൺ എയർ തിയേറ്ററുകൾ മാത്രം ഒഴികെയുള്ള സിനിമാ ഹാളുകൾ പുനരാരംഭിക്കാൻ എം‌എച്ച്‌എ സെപ്റ്റംബറിൽ അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും, സിനിമാ തിയേറ്ററുകൾക്കായി സിറ്റിംഗ് ക്രമീകരണ നിർദ്ദേശങ്ങൾ എംഎച്ച്എയ്ക്ക് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി അമിത് ഖരേ കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. ഈ മാസം മുതൽ തിയേറ്ററുകൾ തുറന്നു പ്രവർത്തിച്ചേക്കാം.

വീട്, കാർ, വ്യക്തിഗത വായ്പകൾ എന്നിവയുടെ നിരക്കുകൾ കുറയും

വീട്, കാർ, വ്യക്തിഗത വായ്പകൾ എന്നിവയുടെ നിരക്കുകൾ കുറയും

ബാങ്കുകൾ അവരുടെ റീട്ടെയിൽ, എംഎസ്എംഇ വായ്പകളെ ബാഹ്യ പലിശ നിരക്ക് മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നത് റിസർവ് ബാങ്ക് (ആർബിഐ) നിർബന്ധമാക്കിയിരുന്നു. ഇതുവഴി ഈ മാസം മുതൽ വീട്, കാർ, വ്യക്തിഗത വായ്പകൾ എന്നിവയ്ക്കുള്ള നിരക്കുകൾ കുറയും.

ഓരോ പ്രായത്തിനും അനുസരിച്ച് അനുയോജ്യമായ നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

English summary

Change in these five things from October 1st; These are the things you must know | ഒക്ടോബർ 1 മുതൽ ഈ അഞ്ച് കാര്യങ്ങളിൽ മാറ്റം; നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Here are 5 important things to change from October. Read in malayalam.
Story first published: Thursday, October 1, 2020, 8:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X