ഹോട്ടലിന് വാടക നൽകിയില്ല, ഓയോ റൂം സ്ഥാപകന് എതിരെ വഞ്ചനാ കേസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ അഞ്ച് മാസമായി മുറികൾക്ക് വാടക നൽകിയില്ലെന്നാരോപിച്ച് ഹോട്ടൽ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒയോ ഹോട്ടൽസ് ആന്റ് ഹോംസ് സ്ഥാപകൻ റിതേഷ് അഗർവാളിനും മറ്റ് ആറ് പേർക്കുമെതിരെ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തു. ഓയോ റൂംസ് തന്റെ ബുക്ക് ചെയ്തിട്ടുണ്ടെന്നും പ്രതിമാസം 7 ലക്ഷം രൂപ നൽകാമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നെന്നും ഡൊംലൂരിലെ റോക്‌സൽ ഇൻ ഹോട്ടൽ ഉടമയായ ബെറ്റ്സ് ഫെർണാണ്ടസ് പരാതിയിൽ പറഞ്ഞു.

 

എന്നാൽ, മെയ് മുതൽ ഒയോ റൂംസ് വാടക നൽകാതിരുന്നതിനാൽ 35 ലക്ഷം രൂപ നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. റിതേഷ് അഗർവാളിനെ കൂടാതെ ഓയോ റൂംസ് സൗത്ത് മേധാവി രോഹിത് ശ്രീവാസ്തവ, ബിസിനസ് ഡെവലപ്‌മെന്റ് മേധാവികളായ മാധവേന്ദ്ര കുമാർ, ഗൗരബ് ദേ, ഓയോ റൂംസ് ഫിനാൻഷ്യൽ ഓഫീസർ പ്രതീക് അഗർവാൾ, മഞ്ജീത് സിംഗ്, മ്രിമോണി ചക്രബർത്തി എന്നിവർക്കെതിരെയും പോലീസ് കേസെടുത്തു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖല "ഒയോ റൂംസ്" സ്ഥാപകൻ റിതേഷിനെ കുറിച്ചറിയൂ

ഹോട്ടലിന് വാടക നൽകിയില്ല, ഓയോ റൂം സ്ഥാപകന് എതിരെ വഞ്ചനാ കേസ്

തെറ്റായതും അപകീർത്തിപ്പെടുത്തുന്നതുമായ പരാതി നൽകിയതിന് ഓയോ ഹോട്ടൽ ഉടമയ്ക്കെതിരെയും പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഹോട്ടൽ ഉടമയ്‌ക്കെതിരെ ഉചിതമായ ക്രിമിനൽ നിയമ നടപടികൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. എല്ലായ്‌പ്പോഴും നിയമങ്ങൾ പാലിക്കുകയും ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്ത് പ്രവർത്തിക്കുകയും ചെയ്യാൻ ശ്രദ്ധിക്കാറുണ്ടെന്ന് ഓയോ അധിക‍ൃതർ വ്യക്തമാക്കി.

സെപ്റ്റംബറിൽ ഓയോയ്ക്ക് എതിരെ ഇത്തരത്തിലൊരു എഫ്‌ഐ‌ആർ തെറ്റായി ഫയൽ ചെയ്തിരുന്നു. അതിനാൽ, നീതിന്യായ വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസം ഉണ്ടെന്നും ഓയോ അധികതർ പറഞ്ഞു.

ഒയോ റൂംസ് ജപ്പാനിലേക്കും ബിസിനസ്സ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു

malayalam.goodreturns.in

English summary

ഹോട്ടലിന് വാടക നൽകിയില്ല, ഓയോ റൂം സ്ഥാപകന് എതിരെ വഞ്ചനാ കേസ്

A cheating case has been registered against OYO Hotels & Homes founder Ritesh Agarwal and six others. Read in malayalam.
Story first published: Tuesday, November 5, 2019, 9:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X