എസ്ബിഐ കാര്‍ഡ്‌ ഐപിഒയില്‍ അപേക്ഷിച്ചിട്ടുണ്ടോ? നിങ്ങളുടെ അലോട്ട്‌മെന്റ് നില പരിശോധിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐ കാര്‍ഡ്‌സിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) നിങ്ങള്‍ അപേക്ഷിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍, ഓഹരികള്‍ ലഭിച്ചോ എന്നറിയാനുള്ള ആകാംക്ഷയിലാവും നിങ്ങള്‍. താഴെ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ അലോട്ട്‌മെന്റ് നില പരിശോധിക്കാവുന്നതാണ്. അല്ലെങ്കില്‍, രജിട്രാര്‍ ലിങ്ക്ഡ് ഇന്‍ടൈം ഇന്ത്യയുടെ വെബ്‌സൈറ്റില്‍ കയറുക. ശേഷം, നിക്ഷേപക സേവനങ്ങള്‍ എന്ന വിഭാഗത്തിന് കീഴില്‍, പബ്ലിക് ഇഷ്യൂസ്- ഇക്വിറ്റികള്‍ എന്ന ഉപവിഭാഗം തിരഞ്ഞെടുക്കുക. ഇതുവഴിയും നിങ്ങള്‍ക്ക് നിങ്ങളുടെ അലോട്ട്‌മെന്റ് നില പരിശോധിക്കാവുന്നതാണ്.

ഓഹരി വിഭജനം
 

ഓഹരി വിഭജനം മാര്‍ച്ച് 11 -ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നിരിക്കുന്ന ലിങ്കില്‍ കയറി, നിങ്ങള്‍ അപേക്ഷിച്ച ഇഷ്യൂ തിരഞ്ഞെടുക്കുക ശേഷം നിങ്ങളുടെ പാന്‍ നമ്പര്‍/ അപേക്ഷ നമ്പര്‍/ ഡിപി അല്ലെങ്കില്‍ ക്ലയിന്റ് ഐഡി എന്നവയില്‍ ഏതെങ്കിലും ഒന്ന് നല്‍കുക, ശേഷം കാപ്ച്ച കോഡും കൂടി ടൈപ്പ് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാവുന്നതായിരിക്കും.

പാന്‍

പാന്‍ എന്നത് പെര്‍മനന്റ് അക്കൗണ്ട് നമ്പറും ഡിപി എന്നത് ഡെപ്പോസിറ്ററി ഐഡി അഥവാ ഡിമാറ്റ് അക്കൗണ്ട് സര്‍വീസ് പ്രവൈഡര്‍ എന്നതുമാണ്. പബ്ലിക് ഇഷ്യൂ സംബന്ധിച്ച് നിക്ഷേകരുടെ സംശയ നിവാരണത്തിനായി അവരുടെ ഔദ്യോഗിക ഇമെയില്‍ ഐഡിയായ - ipo.helpdesk@linkintime.co.in -ലേക്ക് മെയില്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ 022 49186200 എന്ന നമ്പറിലും വിളിക്കാം. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എസ്ബിഐ കാര്‍ഡ്‌സ്. ഇതിനകം തന്നെ നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ച എസ്ബിഐ കാര്‍ഡ്‌സ്, മാര്‍ച്ച് 16 ശേഷം ബോര്‍സുകളില്‍ (നിക്ഷേപ വിനമയ കേന്ദ്രം) അരങ്ങേരുമെന്ന് പ്രതീക്ഷിക്കാം.

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ: ഓഹരി അലോട്ട്‌മെന്റ് ഉടന്‍

പബ്ലിക് ഓഫറിങ്

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത് കാര്‍ഡ് ഇഷ്യൂവറിന്റെ ആദ്യ പബ്ലിക് ഓഫറിങ് 26.54 തവണയാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. പ്രതീക്ഷച്ചതു പോലെ കൊവിഡ് 19 -ന്റെ ആഗോള വ്യാപനം സബ്‌സ്‌ക്രിപ്ഷനിലും അനുഭവപ്പെട്ടിരുന്നു. വരും മാസങ്ങളിലെ ആഗോള വളര്‍ച്ചയെ തന്നെ വൈറസ് വ്യാപനം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ്, ലോകത്താകമാനം 3,900 പേരുടെ മരണത്തിടയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1.1 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. ഒരു ഓഹരിയ്ക്ക് 350-380 രൂപയെന്ന നിലയിലുണ്ടായിരുന്ന ഗ്രെയ് മാര്‍ക്കറ്റ് പ്രീമിയം 100-120 രൂപയെന്ന നിലയിലേക്ക് താഴ്‌ന്നെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എസ്ബിഐ എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു, ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണ

സബ്‌സ്‌ക്രൈബ്

ക്യുഐപികള്‍ 57.18 തവണ സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ സ്ഥാപനേതര നിക്ഷേപകര്‍ 45.23 തവണ സബ്‌സ്‌ക്രൈബ് ചെയ്തു. ജീവനക്കാര്‍ 4.74 തവണയും എസ്ബിഐ ഓഹരി ഉടമകള്‍ 25.36 തവണയും സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ഐപിഒയുടെ അവസാന വിലയില്‍ ഓഹരികള്‍ 75 രൂപ ഡിസകൗണ്ടിലാവും ജീവനക്കാര്‍ക്ക് ലഭിക്കുക. ഒരു ഓഹരിയ്ക്ക് 755 രൂപയെന്ന നിലയിലാണ് കമ്പനി വില നിര്‍ണ്ണയിച്ചിരിക്കുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ അഞ്ചു വരെ നടന്ന പ്രാഥമിക ഓഹരി വില്‍പ്പനയില്‍, ഐപിഒ സൈസായ 10,355 കോടി രൂപയ്‌ക്കെതിരെ രണ്ടു ലക്ഷം കോടിയിലധികം രൂപയുടെ ബിഡുകളാണ് ലഭിച്ചത്. ഇതോടെ, പൊതു വില്‍പ്പനയിലൂടെ 10,340.8 കോടി സമാഹരിക്കാന്‍ കമ്പനിയ്ക്കായി. 2017 ശേഷമുള്ള ഏറ്റവും വലിയ ഐപിഒ കൂടിയാണിത്.

English summary

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒയില്‍ അപേക്ഷിച്ചിട്ടുണ്ടോ? നിങ്ങളുടെ അലോട്ട്‌മെന്റ് നില പരിശോധിക്കൂ | check the allotment status here if you have been applied for sbi card ipo

check the allotment status here if you have been applied for sbi card ipo
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X