ചൈന വൻ നിക്ഷേപം നടത്തിയിരിക്കുന്നത് ഈ ഇന്ത്യൻ കമ്പനികളിൽ; ഇനി സ്ഥിതി എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ ഏറ്റുമുട്ടലുകൾ വ്യാപാര വ്യവസായ മേഖലകളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം 20% ഉയർന്നു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യവസായങ്ങളിലെ ചൈനീസ് നിക്ഷേപം കുത്തനെ ഉയർന്നിട്ടുണ്ട്.

 

ചൈനയുടെ നിക്ഷേപങ്ങൾ

ചൈനയുടെ നിക്ഷേപങ്ങൾ

ഓൺലൈൻ ടാക്സി സർവ്വീസായ ഒല, ഫിൻ‌ടെക് കമ്പനിയായ പേടിഎം, ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ സൊമാറ്റോ, ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം ഫ്ലിപ്കാർട്ട് എന്നിവ പോലുള്ള രാജ്യത്തെ ഏറ്റവും മികച്ച ടെക് ബ്രാൻഡുകളിൽ ചൈന വൻ നിക്ഷേപം തന്നെ നടത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ശരാശരി ഇരട്ട അക്ക വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. അതിൽ ഭൂരിഭാഗവും ചൈനയ്ക്ക് നേട്ടമാണ്.

ജോലി, ശമ്പളം എന്നിവ വെട്ടിക്കുറച്ചില്ല; കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മാതൃകയായി ഈ കമ്പനികള്‍

ഉഭയകക്ഷി വ്യാപാരം

ഉഭയകക്ഷി വ്യാപാരം

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ചൈനയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 2019 ൽ ഏകദേശം 80 ബില്യൺ ഡോളറായിരുന്നു. ചൈനയുടെ കസ്റ്റംസ് വകുപ്പിന് ലഭിച്ച ബീജിംഗ് എംബസി വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ അനുസരിച്ച് 2019 ജനുവരി മുതൽ നവംബർ വരെ 84.3 ബില്യൺ ഡോളർ വ്യാപാരമാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ 95.7 ബില്യൺ ഡോളറിൽ നിന്ന് 3.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും വലിയ വ്യാപാര പങ്കാളി

ഏറ്റവും വലിയ വ്യാപാര പങ്കാളി

ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലൂടെ വലിയ വ്യാപാരക്കമ്മിയാണ് ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇതിനർത്ഥം ഇന്ത്യ ചൈനയിൽ നിന്ന് വിൽക്കുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ വാങ്ങുന്നു എന്നതാണ്. ഇന്ത്യയിൽ ശരാശരി 16% ചൈനയിൽ നിന്നുള്ള ഇറക്കുമതി നടക്കുന്നുണ്ട്. മറുവശത്ത്, ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ, ചൈനയുടെ വിഹിതം വെറും 3.2% മാത്രമാണ്. ഇത് ഇന്ത്യയുടെ പോരായ്മയ്ക്ക് കാരണമാണ്.

പ്രതിമാസം 1,000 രൂപ മാത്രം; മികച്ച വരുമാനം നേടാൻ ഈ 3 എസ്‌ഐ‌പികളിൽ നിക്ഷേപം നടത്താം

സാങ്കേതിക മേഖല

സാങ്കേതിക മേഖല

ഇതൊക്കെയാണെങ്കിലും, ഇന്ത്യയുടെ സാങ്കേതിക മേഖലയിൽ ചൈനയ്ക്കുള്ള ഓഹരികൾ ഉയർന്നതാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. 2019-20 ൽ ചൈനീസ് ടെക് കമ്പനികളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയതെന്ന് ദി ഫിനാൻഷ്യൽ ടൈംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ ഉപദേശക സ്ഥാപനമായ എഫ്ഡിഐ ഇന്റലിജൻസ് ഡാറ്റയിൽ പറയുന്നു. 2019 ൽ 19 ഇൻ‌ബൌണ്ട് പ്രോജക്ടുകൾ ഉണ്ടായിരുന്നു. ഇത് റഷ്യയിൽ നിക്ഷേപിച്ച എട്ട് പ്രോജക്ടുകളുടെ ഇരട്ടിയിലധികം വരും.

ബോളിവുഡ് താരങ്ങൾ ചൈനീസ് ഉൽ‌പ്പന്നങ്ങളുടെ പരസ്യങ്ങൾ ഒഴിവാക്കാൻ ആവശ്യം

നിക്ഷേപം ഈ കമ്പനികളിൽ

നിക്ഷേപം ഈ കമ്പനികളിൽ

2018 ൽ അലിബാബ 216 മില്യൺ ഡോളർ ഓൺലൈൻ പലചരക്ക് സ്ഥാപനമായ ബിഗ് ബാസ്‌ക്കറ്റിൽ നിക്ഷേപിച്ചിട്ടുണ്ട്. ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോയിൽ 210 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഒലയിൽ ടെൻസെന്റിന് 400 മില്യൺ ഡോളർ നിക്ഷേപമുണ്ട്. കൂടാതെ 2017 ഏപ്രിലിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ 700 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപം ഇന്ത്യ ആസ്ഥാനമായുള്ള ഒരു ടെക് സ്ഥാപനം ഏറ്റെടുത്ത ഏറ്റവും ഉയർന്ന വിദേശ നിക്ഷേപം എന്ന റെക്കോർഡ് സൃഷ്ടിച്ചിരുന്നു. പേടിഎമ്മിലും അലിബാബ ഒരു വലിയ നിക്ഷേപകനാണ്. അതേസമയം ടെൻസെന്റ് വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് ആപ്പിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

കയറ്റുമതിയും ഇറക്കുമതിയും

കയറ്റുമതിയും ഇറക്കുമതിയും

പരുത്തി, നൂൽ, ജൈവ രാസവസ്തുക്കൾ, അയിരുകൾ, പ്രകൃതിദത്ത മുത്തുകൾ, വിലയേറിയ കല്ലുകൾ, തുണിത്തരങ്ങൾ എന്നിവയുൾപ്പെടെ പ്രാഥമിക സാധനങ്ങളാണ് ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതിയിൽ വൈദ്യുത യന്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ന്യൂക്ലിയർ റിയാക്ടറുകൾ, ബോയിലറുകൾ, സൗരോർജ്ജ ഘടകങ്ങൾ, ഇന്ത്യയുടെ ഫാർമ വ്യവസായത്തിന്റെ നട്ടെല്ലായ എപിഐകൾ എന്നിവ ഉൾപ്പെടുന്നു.

നിയന്ത്രണങ്ങൾ കൂടും

നിയന്ത്രണങ്ങൾ കൂടും

ചരക്ക് വ്യാപാരത്തിൽ ഒറ്റരാത്രികൊണ്ട് സ്വാധീനം ചെലുത്തില്ലെങ്കിലും ഇന്ത്യ ധാരാളം കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ വാണിജ്യ മന്ത്രാലയം ഏപ്രിലിൽ വിദേശ നിക്ഷേപ നിയമങ്ങൾ കർശനമാക്കിയതിനെ പരാമർശിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള "വിശ്വാസ കമ്മി" പ്രകടമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ട്രേഡ് ഇക്കണോമിസ്റ്റ് ഗീതഞ്ജലി നടരാജ് പറയുന്നു.

പുതിയ നിയമം

പുതിയ നിയമം

ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഒരു രാജ്യത്ത് നിന്നുള്ള ഏതൊരു ബിസിനസ്സിനും ഒരു ഇന്ത്യൻ സ്ഥാപനത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് സർക്കാരിൻറെ അനുമതി ആവശ്യമാണെന്നാണ് പുതിയ നിയമം. ഇത് ചൈനയിൽ നിന്നുള്ള അവസരവാദപരമായ ഏറ്റെടുക്കൽ സാധ്യത തടയുന്നതിനായിരുന്നുവെന്നും വിദഗ്ധർ പറയുന്നു. ചൈനയടക്കം മറ്റേതൊരു ഒരു രാജ്യത്തെയും അമിതമായി ആശ്രയിക്കുന്നത് ഇന്ത്യ കുറയ്ക്കുമെന്നും വിദഗ്ധർ പറയുന്നു.

English summary

China invested heavily in these Indian companies | ചൈന വൻ നിക്ഷേപം നടത്തിയിരിക്കുന്നത് ഈ ഇന്ത്യൻ കമ്പനികളിൽ; ഇനി സ്ഥിതി എന്ത്?

China is India's largest trading partner, but India buys more goods than it sells from China. Read in malayalam.
Story first published: Friday, June 19, 2020, 17:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X