ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണ തട്ടിപ്പ്; ചൈനയിൽ സ്വർണം ചെമ്പായി മാറിയത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ 10 വർഷത്തിനിടെ, ലോകത്തിലെ ഏറ്റവും വലിയ വ്യാജ വ്യാവസായിക രാജ്യമായി ചൈന മാറിയിട്ടുണ്ടെന്ന് ബിസിനസ് ടുഡേ റിപ്പോ‍ർട്ട്. ബാങ്ക് വായ്പകൾ സുരക്ഷിതമാക്കാൻ ഉപയോ​ഗിക്കുന്ന ഒന്നാണ് വ്യാവസായിക ലോഹങ്ങൾ. "ഗോസ്റ്റ് കൊളാറ്ററൽ" എന്നാണ് ഇത്തരത്തിൽ ഉപയോ​ഗിക്കുന്ന സ്വ‍ർണം പോലുള്ള ലോഹങ്ങളെ വിളിക്കുന്നത്. ചൈനയിലെ വുഹാൻ ആസ്ഥാനമായുള്ള കിൻഗോൾഡ് ജ്വല്ലറി ഇൻകോ‍‍‍ർപ്പറേഷൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 14 ചൈനീസ് ബാങ്കുകളിൽ നിന്ന് 20 ബില്ല്യൺ യുവാൻ (2.8 ബില്യൺ ഡോളർ) വായ്പ ലഭിക്കുന്നതിന് വ്യാജ സ്വർണ്ണ ബാറുകൾ നൽകിയതായാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ.

ഏറ്റവും വലിയ സ്വർണ്ണ തട്ടിപ്പ്
 

ഏറ്റവും വലിയ സ്വർണ്ണ തട്ടിപ്പ്

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണ തട്ടിപ്പുകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ അഴിമതി ചൈനയിലെ ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാൻ നഗരത്തിൽ നിന്നാണ് പുറത്തുവന്നത്. ഇത് രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു അഴിമതിയായി തന്നെ മാറിയിട്ടുണ്ട്.

ഓൺലൈൻ ഇടപാട് നടത്തുന്ന ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്

ഏറ്റവും വലിയ സ്വകാര്യ സ്വർണ വ്യവസായം

ഏറ്റവും വലിയ സ്വകാര്യ സ്വർണ വ്യവസായം

നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റുചെയ്തിരിക്കുന്ന കിംഗോൾഡ് ജ്വല്ലറി ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്വർണ്ണ വ്യവസായ സ്ഥാപനമാണ്. നിലവിലെ വിപണി മൂലധനം വെറും 8 മില്യൺ ഡോളറാണ്. കമ്പനിയുടെ നിയന്ത്രണാധികാരിയായ മുൻ സൈനികനായ ചെയർമാൻ ജിയ സിഹോങാണ് കമ്പനിയ്ക്ക് നേതൃത്വം നൽകുന്നത്.

സ്വർണം ചെമ്പായി മാറി

സ്വർണം ചെമ്പായി മാറി

റിപ്പോർട്ട് അനുസരിച്ച്, കമ്പനി 83 ടൺ സ്വർണ്ണ ബാറുകൾ ഈടായി നൽകിയിട്ടുണ്ടെങ്കിലും അവയിൽ പലതും പിന്നീട് ചെമ്പായി മാറി. വ്യാജ സ്വർണ്ണ ബാറുകൾ നൽകി 16 ബില്ല്യൺ യുവാൻ ആണ് കിംഗോൾഡ് ജ്വല്ലറി വായ്പയായി എടുത്തിരിക്കുന്നത്. 30 ബില്ല്യൺ യുവാൻ പ്രോപ്പർട്ടി ഇൻഷുറൻസ് പോളിസികളാണ് വായ്പയുടെ പരിധിയിൽ വരുന്നത്. ചൈനീസ് ഇൻ‌ഷുറർ‌ പി‌ഐ‌സി‌സി പ്രോപ്പർ‌ട്ടി ആൻഡ് കാഷ്വാലിറ്റി കമ്പനി ലിമിറ്റഡും മറ്റ് ചെറുകിട ഇൻ‌ഷുറർ‌മാരുമാണ് പോളിസികൾ നൽകിയിരിക്കുന്നത്‌.

പുറത്തായത് എങ്ങനെ?

പുറത്തായത് എങ്ങനെ?

ഈ വർഷം ഫെബ്രുവരിയിൽ ഡോങ്‌ഗുവാൻ ട്രസ്റ്റ് കോർപ്പറേഷൻ (ഷാഡോ ബാങ്ക്) ആണ് ഈടായി ആയി പണയം വച്ച സ്വർണ്ണക്കട്ടകൾ ചെമ്പ് ആയി മാറിയതായി അറിയിച്ചത്. ഇതിനെ തുടർന്ന്, കിംഗോൾഡിന്റെ ഏറ്റവും വലിയ കടക്കാരിൽ ഒരാളായ ചൈന മിൻഷെംഗ് ട്രസ്റ്റ്, കിംഗോൾഡിന്റെ കടങ്ങൾ തീരുന്നതിന് മുമ്പ് ഈട് പരിശോധിക്കാൻ കോടതി ഉത്തരവ് നേടി. മെയ് 22 ന് നടന്ന പരിശോധനാ ഫലം പുറത്തു വന്നപ്പോൾ മിൻ‌ഷെംഗ് ട്രസ്റ്റിന് നൽകിയ ബാറുകളും ചെമ്പ് ആണെന്ന് കണ്ടെത്തി.

ഭീം ആപ്പ് ഉപഭോക്താക്കളുടെ ആധാർ കാർഡ്, ബാങ്ക് വിശദാംശങ്ങൾ അടക്കം ചോർന്നതായി റിപ്പോർട്ട്

കിൻഗോൾഡ് മേധാവി

കിൻഗോൾഡ് മേധാവി

സെക്യൂരിറ്റീസ് തട്ടിപ്പിനെക്കുറിച്ച് അധികൃതർ ഇതിനകം അന്വേഷണം ആരംഭിച്ചു. അതേസമയം, "ഭയപ്പെടുത്തുന്ന മുൻ സൈനികൻ" എന്നറിയപ്പെടുന്ന കിൻഗോൾഡ് മേധാവി ജിയ സിഹോംഗ്, വ്യാജ ബാറുകൾ കമ്പനി സമർപ്പിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ജിയ വുഹാനിലും ഗ്വാങ്‌ഷോവിലും മിലിട്ടറിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരളത്തിൽ സ്വ‍ർണ വില വീണ്ടും പവന് 36000 കടന്നു, ഇന്നത്തെ വില അറിയാം

പഴയ സ്വർണ ഫാക്ടറി

പഴയ സ്വർണ ഫാക്ടറി

ജിയ 2002 ൽ സ്ഥാപിച്ച കിൻഗോൾഡ് മുമ്പ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ കീഴിലുള്ള ഹുബെയിലെ ഒരു സ്വർണ്ണ ഫാക്ടറിയായിരുന്നു, ഇത് പുന: സംഘടന സമയത്ത് സെൻട്രൽ ബാങ്കിൽ നിന്ന് വേർപെടുത്തി. കമ്പനിയുടെ ഓഹരികൾ നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

കരുതൽ ശേഖരം

കരുതൽ ശേഖരം

ട്രേഡിംഗ് ഇക്കണോമിക്സ് അനുസരിച്ച്, 2020 മാർച്ച് 31 വരെ 1,948.30 ടൺ കരുതൽ ശേഖരത്തിൽ ചൈന ആറാം സ്ഥാനത്താണ്. മൊത്തം സ്വർണ്ണ ശേഖരം 8,134 ടണ്ണുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ജർമ്മനിയും ഇറ്റലിയും 3,364 ടണ്ണും 2,452 ഉം ടൺ യഥാക്രമം. 642 ടൺ സ്വർണ്ണ ശേഖരം ഉള്ള പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടിയിട്ടുണ്ട്. ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ.

English summary

China's largest gold fraud in history; This is how gold became copper | ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണ തട്ടിപ്പ്; ചൈനയിൽ സ്വർണം ചെമ്പായി മാറിയത് ഇങ്ങനെ

Kingold Jewelery Inc. has issued fake gold bars to 14 billion Chinese banks over 20 billion yuan. Read in malayalam.
Story first published: Thursday, July 9, 2020, 10:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X