ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതിയില്‍ ഇടിവ്, വ്യാപാരം 18.6% കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ജനുവരി മുതല്‍ ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി, വര്‍ഷാ-വര്‍ഷ അടിസ്ഥാനത്തില്‍ 24.7 ശതമാനം ഇടിഞ്ഞ് 32.28 ശതമാനം ഡോളറിലെത്തിയെന്ന് ചൈനീസ് സര്‍ക്കാരില്‍ നിന്നുളള കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു. ഗാല്‍വാനിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ രാജ്യത്തുടനീളം കുത്തനെ വര്‍ധിച്ചതിനെത്തുടര്‍ന്നാണിത്. എന്നാല്‍, മറുഭാഗത്ത് ഇന്ത്യയില്‍ നിന്നുള്ള ചൈനയുടെ ഇറക്കുമതി ഈ വര്‍ഷം ജനുവരി മുതല്‍ 6.7 ശതമാനം ഉയര്‍ന്ന് 11.09 ബില്യണ്‍ ഡോളറിലെത്തി. ഇതോടെ 2020 -ന്റെ ആരംഭത്തില്‍ ഇന്ത്യയുമായുള്ള മൊത്ത വ്യാപാരം 18.6 ശതമാനം ഇടിഞ്ഞ് 43.47 ബില്യണ്‍ ഡോളറിലെത്തി.

 

ജൂലൈ മാസത്തില്‍ മാത്രം ചൈനയുടെ കയറ്റുമതി 5.6 ബില്യണ്‍ ഡോളറാണ്, ജൂണ്‍ മാസത്തെ 4.79 ബില്യണ്‍ ഡോളറെന്ന കണക്കില്‍ നിന്ന് നേരിയ പുരോഗതി. ഗാല്‍വാന്‍ സംഘര്‍ഷം മുതല്‍, ചൈനീസ് ചരക്കുകള്‍ രാജ്യത്തേക്ക് കടത്തിവിടുന്നതില്‍ സൂക്ഷ്മ പരിശോധന നടത്തല്‍, തടയല്‍ പോലുള്ള നടപടികളാണ് ഇന്ത്യ കൈക്കൊള്ളുന്നത്. ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് (ഡിജിഎഫ്ടി) ടെലിവിഷന്‍ സെറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍, ചൈനയില്‍ നിന്ന് 300 മില്യണ്‍ ഡോളറും വിയറ്റ്‌നാമില്‍ നിന്ന് 400 മില്യണ്‍ ഡോളറും വിലമതിക്കുന്ന ടിവി സെറ്റുകള്‍ ഇന്ത്യന്‍ വിപണി ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഇറക്കുമതി ചെയ്ത ടിവി സെറ്റുകളുടെ മൊത്തം മൂല്യം 781 മില്യണ്‍ ഡോളറാണ്.

 ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതിയില്‍ ഇടിവ്, വ്യാപാരം 18.6% കുറഞ്ഞു

പ്രധാനമായും തെക്കുകിഴക്കന്‍ ഏഷ്യയിലെ വ്യാപാര പങ്കാളികളെ, ചൈനീസ് ചരക്കുകള്‍ ഇന്ത്യയിലേക്ക് തിരിച്ചുവിടുന്നത് തടയുന്നതിനുള്ള നടപടികളും ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അടിസ്ഥാന ലോഹങ്ങളുടെ ഇറക്കുമതി, ലാപ്‌ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കുമായുള്ള ഇലക്ട്രോണിക് ഘടകങ്ങള്‍, ഫര്‍ണീച്ചര്‍, തുകല്‍ ചരക്കുകള്‍, കളിപ്പാട്ടങ്ങള്‍, റബ്ബര്‍, തുണിത്തരങ്ങള്‍, എയര്‍കണ്ടീഷറുകള്‍, ടെലിവിഷനുകള്‍ എന്നിവയെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. അതേസമയം, ചൈനയിലെ സ്മാര്‍ട്‌ഫോണുകളുടെ ഓഹരി 2020 ജൂണ്‍ പാദത്തില്‍ 72 ശതമാനമായി കുറഞ്ഞു. 2020 മാര്‍ച്ച് പാദത്തില്‍ ഇത് 81 ശതമാനമായിരുന്നു. ഇന്ത്യയിലെ മാര്‍ക്കറ്റ് ലീഡറായ ഷവോമി, എംഐയുഐയുടെ പുതിയ പതിപ്പില്‍ പ്രവര്‍ത്തിക്കുന്നു. ഇത് സര്‍ക്കാര്‍ നിരോധിച്ച ഉടമസ്ഥാവകാശ അപേക്ഷകള്‍ ഒഴിവാക്കും. അടുത്തുതന്നെ, ഇറക്കുമതി ചെയ്യുന്ന ആക്ടിവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ (എപിഐ) കസ്റ്റംസ് തീരുവ 10-15 ശതമാനം ഉയര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary

chinese exports to india in 2020 trade drops boycott china call effect | ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതിയില്‍ ഇടിവ്, വ്യാപാരം 18.6% കുറഞ്ഞു

chinese exports to india in 2020 trade drops boycott china call effect
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X