കൊഗ്നിസന്റ് ഈ വർഷം ഇന്ത്യയിൽ നിന്ന് 20,000 വിദ്യാർത്ഥികളെ നിയമിക്കും, ശമ്പളം 18% വർദ്ധിപ്പിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഫർമേഷൻ ടെക്നോളജി (ഐടി) മേഖലയിലെ പ്രമുഖ കമ്പനിയായ കോഗ്നിസൻറ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷൻ ഈ വർഷം ഇന്ത്യയിൽ നിന്ന് കൂടുതൽ സാങ്കേതിക ബിരുദധാരികളെ നിയമിക്കുമെന്നും 2020 ൽ എഞ്ചിനീയറിംഗ്, സയൻസ് ബിരുദധാരികളെ നിയമിക്കുന്നതിൽ 30% വർദ്ധനവ് ഉണ്ടാകുമെന്നും കോഗ്നിസന്റ് സിഇഒ ബ്രയാൻ ഹംഫ്രീസ് പറഞ്ഞു. ഇന്ത്യയിലെ ക്യാമ്പസുകളിൽ നിന്ന് 20,000 ത്തിലധികം വിദ്യാർത്ഥികളെ നിയമിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് അവസരം
 

വിദ്യാർത്ഥികൾക്ക് അവസരം

കാമ്പസ് ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്ന എഞ്ചിനീയറിംഗ് ബിരുദധാരികളുടെ ശമ്പളം പ്രതിവർഷം 18 ശതമാനം അഥവാ 400,000 രൂപയായി ഉയർത്തിയതായും ഐടി ഭീമനായ കൊഗ്നിസന്റ് അറിയിച്ചു. നൂറോളം പ്രീമിയർ എഞ്ചിനീയറിംഗ് കാമ്പസുകളിൽ തങ്ങൾ നൽകിയ ഓഫറുകളുടെ സ്വീകാര്യത നിരക്ക് 80% ത്തിൽ കൂടുതലാണ്, ഇത് കോഗ്നിസന്റിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുവെന്നും സമീപകാലത്തേക്കാൾ വളരെ കൂടുതലാണിതെ്നനും ഹംഫ്രീസ് പറഞ്ഞു.

ആകർഷകമായ വിപണി

ആകർഷകമായ വിപണി

കോഗ്നിസന്റിന്റെ ഉയർന്ന വളർച്ചയ്ക്ക് ആകർഷകമായ വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ പ്രാദേശിക പ്രതിഭകളെയും കഴിവുകളെയും പ്രയോജനപ്പെടുത്തുകയാണ് കോഗ്നിസൻറിന്റെ ലക്ഷ്യമെന്നും ഹംഫ്രീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച കോഗ്നിസന്റ് കർണാടകയിലെ മംഗളൂരുവിൽ പുതിയ ഓഫീസ് വിപുലീകരിച്ചിരുന്നു. ഇതിനുപുറമെ 29,000 ത്തോളം ജീവനക്കാരുള്ള ബെംഗളൂരു, മൈസുരു എന്നിവിടങ്ങളിലും പ്രവർത്തനിക്കുന്നുണ്ട്. കമ്പനിയുടെ ഭൂരിഭാഗം ജീവനക്കാരും ചെന്നൈയിലാണ് പ്രവർത്തിക്കുന്നത്.

കമ്പനിയുടെ വളർച്ച

കമ്പനിയുടെ വളർച്ച

ഒരു വിപണി എന്ന നിലയിൽ ഇന്ത്യയിൽ തങ്ങൾ വളരെ ശക്തമായ സ്ഥാനം നേടിയിട്ടുണ്ടെന്നും വിവിധ വ്യവസായങ്ങളിലുടനീളം നിലവിൽ കൊഗ്നിസന്റിന് ഏകദേശം 80 ക്ലയന്റുകൾ ഇന്ത്യയിൽ ഉണ്ടെന്നും ഹംഫ്രീസ് പറഞ്ഞു. കമ്പനിയുടെ ഡിജിറ്റൽ വരുമാനം വർഷം തോറും 20% ന് മുകളിലാണ് വളർന്നു കൊണ്ടിരിക്കുന്നത്.

ജോലി മാറുമ്പോൾ നിങ്ങളുടെ നികുതി ബാധ്യത കുറയ്‌ക്കാൻ ഈ കാര്യങ്ങൾ ഓർക്കുക

പിരിച്ചുവിടൽ

പിരിച്ചുവിടൽ

കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി 2019 ജൂലൈ-സെപ്റ്റംബർ പാദത്തിൽ ആഗോളതലത്തിൽ 10,000 മുതൽ 12,000 ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് കോഗ്നിസൻറ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിൽ നിയമനം വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

അടുത്ത 10 വർഷത്തിലെ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മികച്ച ജോലികൾ ഇവയാണ്

ടിസിഎസിന് തൊട്ടുപിന്നിൽ

ടിസിഎസിന് തൊട്ടുപിന്നിൽ

ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) ശേഷം ഇന്ത്യയിൽ 2 ലക്ഷത്തിലധികം ജീവനക്കാരെ നിയമിക്കുന്ന രണ്ടാമത്തെ ഐടി കമ്പനിയായി കഴിഞ്ഞ വർഷം കോഗ്നിസന്റ് മാറിയിരുന്നു. മൊത്തം 4.4 ലക്ഷം ജീവനക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടിസിഎസ്.

വെറും 3999 രൂപ നിക്ഷേപിച്ച് മാസം 80000 രൂപ നേടാൻ കഴിയുന്ന സുരക്ഷിത ജോലി ഇതാ..

English summary

Cognizant will hire 20,000 students from India this year | കൊഗ്നിസന്റ് ഈ വർഷം ഇന്ത്യയിൽ നിന്ന് 20,000 വിദ്യാർത്ഥികളെ നിയമിക്കും, ശമ്പളം 18% വർദ്ധിപ്പിക്കും

Cognizant Technology Solutions Corp., a leading IT company, will hire more technology graduates from India this year. Read in malayalam.
Story first published: Tuesday, February 11, 2020, 17:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X