നിങ്ങളുടെ വ്യക്തിഗത വായ്പയ്ക്ക് മേല്‍ വായ്പാ ദാതാവ് ഈടാക്കുന്ന പലിശ നിരക്ക് വായ്പയുടെ ആകെ ചിലവ് നിര്‍ണയിക്കുന്നതില്‍ സുപ്രധാന ഘടകമാണ്. കുറഞ്ഞ പലിശ നിരക്ക് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് കുറഞ്ഞ ഇഎംഐകള്‍ എന്ന് കൂടിയാണ്. വായ്പാ കാലയളവില്‍ പലിശ ഇനത്തില്‍ ആകെ നല്‍കേണ്ടി വരുന്ന തുകയിലും കുറവുണ്ടാകുമെന്നര്ഥം. രാജ്യത്തെ പ്രധാന ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നിലവില്‍ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പാ പലിശ നിരക്കുകള്‍ നമുക്കൊന്ന് പരിശോധിക്കാം.

യൂകോ ബാങ്കില്‍ 8.45 ശതമാനമാനം മുതലാണ് വ്യക്തിഗത വായ്പാ പലിശ നിരക്കുകള്‍ ആരംഭിക്കുന്നത്. 15 ലക്ഷം രൂപ വരെ ഉപയോക്താക്കള്‍ക്ക് വായ്പയായി ലഭിക്കും. 1 ലക്ഷം രൂപ വായ്പയായെടുത്താല് നല്‍കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 8,720 രൂപയായിരിക്കും. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലും 8.45 ശതമാനം മുതലാണ് വ്യക്തിഗത വായ്പകള്‍ക്കായുള്ള പലിശ നിരക്ക്. 20 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1 ലക്ഷം രൂപ വായ്പയായെടുത്താല് നല്‍കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 8,720 രൂപയായിരിക്കും.
8.90 ശതമാനം മുതലാണ് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക്. 20 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1 ലക്ഷം രൂപ വായ്പയായെടുത്താല് നല്‍കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 8,741 രൂപയായിരിക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 8.95 ശതമാനം മുതലാണ് വ്യക്തിഗത വായ്്പകളുടെ പലിശ നിരക്ക്. 1 ലക്ഷം രൂപ വായ്പയായെടുത്താല് നല്‍കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 8,743 രൂപയായിരിക്കും.
ഇന്‍ഡ്യന്‍ ബാങ്കില്‍ 9.05 ശതമാനം മുതലാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ ആരംഭിക്കുന്നത്. 10 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1 ലക്ഷം രൂപ വായ്പയായെടുത്താല് നല്‍കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 8,747 രൂപയായിരിക്കും. ഐഡിബിഐ ബാങ്കില്‍ 9.50 ശതമാനം മുതലാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ ആരംഭിക്കുന്നത്. 5 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1 ലക്ഷം രൂപ വായ്പയായെടുത്താല് നല്‍കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 8,747 രൂപയായിരിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 9.60 ശതമാനം മുതലാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ ആരംഭിക്കുന്നത്. 20 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1 ലക്ഷം രൂപ വായ്പയായെടുത്താല് നല്‍കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 8,773 രൂപയായിരിക്കും. ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കില്‍ 10.30 ശതമാനം മുതലാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ ആരംഭിക്കുന്നത്. 25 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1 ലക്ഷം രൂപ വായ്പയായെടുത്താല് നല്‍കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 8,806 രൂപയായിരിക്കും.
ഫെഡറല്‍ ബാങ്കില്‍ 10.49 ശതമാനം മുതലാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ ആരംഭിക്കുന്നത്. 25 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1 ലക്ഷം രൂപ വായ്പയായെടുത്താല് നല്‍കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 8,814 രൂപയായിരിക്കും. ബാങ്ക് ഓഫ് ബറോഡയില്‍ 10.50 ശതമാനം മുതലാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ ആരംഭിക്കുന്നത്. 10 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1 ലക്ഷം രൂപ വായ്പയായെടുത്താല് നല്‍കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 8,815 രൂപയായിരിക്കും.
കൊഡാക് മഹീന്ദ്ര ബാങ്കില്‍ 10.50 ശതമാനം മുതലാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ ആരംഭിക്കുന്നത്. 30 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1 ലക്ഷം രൂപ വായ്പയായെടുത്താല് നല്‍കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 8,815 രൂപയായിരിക്കും. ഐസിഐസിഐ ബാങ്കില്‍ 10.50 ശതമാനം മുതലാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ ആരംഭിക്കുന്നത്. 25 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1 ലക്ഷം രൂപ വായ്പയായെടുത്താല് നല്‍കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 8,815 രൂപയായിരിക്കും.