ഇന്ത്യൻ ഓഹരി വിപണിയും യുഎസ് ഓഹരി വിപണിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ഓഹരി വിപണി ഒരൊറ്റ ഓഹരിയെ അമിതമായി ആശ്രയിക്കുമ്പോൾ യുഎസ് വിപണിയിലെ ഒന്നിലധികം മികച്ച ഓഹരികൾ വിപണിയെ ആരോഗ്യകരമാക്കുന്നു. മാ‍ർച്ച് 23ലെ ഇന്ത്യൻ വിപണിയുടെ കനത്ത ഇടിവ് മുതൽ വിപണി മൂല്യം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 164 ശതമാനം കുതിച്ചുയ‍ർന്നു. ബിഎസ്ഇ സെൻസെക്സ് ഇന്ഡക്സിന്റെ വ‍‍ർദ്ധനവിന്റെ 43 ശതമാനം വരും ഇത്.

റിലയൻസ് ഓഹരികൾ
 

റിലയൻസ് ഓഹരികൾ

ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണ കമ്പനിയായ റിലയൻസ് ഡിജിറ്റൽ, ഇ-കൊമേഴ്‌സ് മേഖലകളിലേയ്ക്ക് കൂടി തിരിഞ്ഞതോടെ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ‌‌‌‌‌ഈ വർഷം കമ്പനിയുടെ വിപണി മൂല്യം ഇരട്ടിയായി ഏകദേശം 200 ബില്യൺ ഡോളറായി ഉയർന്നു. ഗൂഗിൾ, ഫേസ്ബുക്ക് മറ്റ് സിലിക്കൺ വാലി ഭീമന്മാർ എന്നിവ‍ർ റിലയൻസിൽ നിക്ഷേപം നടത്തിയിരുന്നു.

രാവിലത്തെ നേട്ടം മായ്ച്ചു; സെൻസെക്സിൽ 98 പോയിന്റ് ഇടിവ്, നിഫ്റ്റി 11,450 ന് താഴെ

റിലയൻസിന്റെ നേട്ടം

റിലയൻസിന്റെ നേട്ടം

സെൻസെക്സ് സൂചികയിൽ റിലയൻസിന് ഇപ്പോൾ 17% വെയ്റ്റിംഗ് ഉണ്ട്, ഒരു വർഷം മുമ്പ് ഇത് 10% ആയിരുന്നു, മാർച്ച് മാസത്തെ താഴ്ന്ന നിലയ്ക്ക് ശേഷം ഇത് 50% വർദ്ധിപ്പിച്ചു. ഒരൊറ്റ ഓഹരി കൈവശം വയ്ക്കുന്നതിനുള്ള നിയന്ത്രണ പരിധിയിലെത്തുമ്പോൾ റിലയൻസിന്റെ വെയ്റ്റിംഗ് രാജ്യത്തിന്റെ സജീവമായി മാനേജുചെയ്യുന്ന ഫണ്ടുകൾക്കും ഒരു പ്രശ്‌നമായി മാറി. ഇതിനർത്ഥം ഫണ്ട് മാനേജർമാർക്ക് റിലയൻസ് പോലുള്ള വർദ്ധിച്ചുവരുന്ന ഓഹരികൾ ചേർക്കാൻ കഴിയില്ല, അതിനാൽ വിപണിയെ മറികടക്കാൻ റിസ്ക് ഉണ്ടെന്ന് കൊട്ടക് അസറ്റ് മാനേജ്‌മെന്റ് കമ്പനി പറയുന്നു.

സെൻസെക്സ് 300 പോയിന്റ് ഉയർന്നു, നിഫ്റ്റി 11,550 ന് മുകളിൽ; എച്ച്സി‌എൽ ടെക്കിന് മികച്ച നേട്ടം

യുഎസ്  വിപണി

യുഎസ് വിപണി

ബ്ലൂംബെർഗ് സമാഹരിച്ച ഡാറ്റ അനുസരിച്ച്, യുഎസിലെ FAANG ഓഹരികൾ എസ് & പി 500 ന്റെ കുതിച്ചുചാട്ടത്തിന്റെ 22% വരും. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ, അമേരിക്കൻ ഇക്വിറ്റികളുടെ എണ്ണം ചുരുങ്ങിയതല്ല. ഐഫോൺ നിർമ്മാതാവിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 2 ട്രില്യൺ ഡോളർ കടന്നതിനാൽ യുഎസിലെ ഏറ്റവും വലിയ ഓഹരി ആപ്പിൾ ഇൻകോ‍ർപ്പറേഷനാണ്. മാർച്ച് മുതൽ എസ് ആന്റ് പി 500 ന്റെ കുതിപ്പിന് 11% സംഭാവനയാണ് ആപ്പിൾ നൽകിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് കോർപ്പറേഷൻ, ആമസോൺ.കോം ഇങ്ക്, ഫേസ്ബുക്ക് ഇങ്ക് എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് ഓഹരികൾ.

ബിഗ് ബസാര്‍ അംബാനി കൈക്കലാക്കുമ്പോള്‍ തിരശ്ശീല വീഴുന്നത് മറ്റൊരു ബിസിനസ് സാമ്രാജ്യത്തിന്

English summary

Comparison Between Indian Stock Market And US Stock Market | ഇന്ത്യൻ ഓഹരി വിപണിയും യുഎസ് ഓഹരി വിപണിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്ത്?

While the Indian stock market is overly dependent on a single stock, multiple outstanding stocks in the US market are making the market healthier. Read in malayalam.
Story first published: Wednesday, September 16, 2020, 9:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X