ആമസോണിന് വെല്ലുവിളി, ആഗോള ഭീമനെ നിരോധിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയില്‍ നിരോധന ഭീഷണിയുടെ മുനമ്പില്‍ ആഗോള ഓണ്‍ലൈന്‍ വ്യാപാര കുത്തക ഭീമനായ ആമസോണ്‍. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ആമസോണിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് രംഗത്ത് വന്നിരിക്കുന്നത്.

 

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന വ്യവസ്ഥകള്‍ മറികടക്കുന്നതിനായി ആമസോണ്‍ ഇന്ത്യന്‍ പ്ലാറ്റ്‌ഫോമിലുളള ഒരു കൂട്ടം വില്‍പ്പനക്കാര്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ നല്‍കി അവരെ ഉപയോഗപ്പെടുത്തുകയാണ് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആമസോണിന്റെ തന്നെ ചില രേഖകളെ ഉദ്ധരിച്ച് കൊണ്ടാണ് റോയിട്ടേഴ്‌സ് വാര്‍ത്ത.

ആമസോണിന് വെല്ലുവിളി, ആഗോള ഭീമനെ നിരോധിക്കണമെന്ന്  കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്

ആമസോണ്‍ പ്ലാറ്റ്‌ഫോമിലുളള 35 വില്‍പ്പനക്കാര്‍ക്കാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്തയില്‍ പറയുന്നു. ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മൂന്നില്‍ രണ്ട് എന്ന നിരക്കിലാണ് ഈ വില്‍പ്പനക്കാരെ ആമസോണ്‍ പരിഗണിക്കുന്നത്. ഇവയില്‍ രണ്ട് കമ്പനികളില്‍ ആമസോണിന് പരോക്ഷ നിക്ഷേപം ഉണ്ടെന്നും റോയിട്ടേഴ്‌സ് പറയുന്നു. മാത്രമല്ല രാജ്യത്തെ ഭരണകൂടത്തിന് യാതൊരു വിലയും നല്‍കാത്ത തരത്തിലാണ് ഇന്ത്യയില്‍ ആമസോണിന്റെ പ്രവര്‍ത്തനങ്ങളെന്നും വാര്‍ത്തയിലുണ്ട്.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ആമസോണിനെതിരെ നിരോധനം അടക്കമുളള നടപടികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്. ആമസോണ്‍ ഇത്തരത്തില്‍ കച്ചവടം നടത്തുന്നത് ന്യായീകരിക്കാവുന്നതല്ലെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് വ്യക്തമാക്കുന്നത്. അതേസമയം റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് ആമസോണ്‍ തള്ളിക്കളഞ്ഞു. റോയിട്ടേഴ്‌സ് വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തത് ആണെന്നും സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ചാണ് ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് എന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

English summary

Confederation of All India Traders demands ban on Amazon

Confederation of All India Traders demands ban on Amazon
Story first published: Thursday, February 18, 2021, 22:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X