കൊറോണ ട്രംപിനെ പാപ്പരാക്കി, തുടർച്ചയായ മൂന്നാം വർഷവും സമ്പന്നൻ ജെഫ് ബെസോസ് തന്നെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോബ്‌സിന്റെ സമ്പന്നരായ അമേരിക്കക്കാരുടെ പട്ടികയിൽ തുടർച്ചയായ മൂന്നാം വർഷവും ആമസോൺ ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് ബെസോസ് ഒന്നാമതെത്തി. കൊറോണ വൈറസ് മഹാമാരി തന്റെ ഓഫീസ് കെട്ടിടങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയ്ക്ക് തിരിച്ചടിയായതോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റാങ്കിംഗ് കുറഞ്ഞു. എന്നിരുന്നാലും ഫോബ്‌സ് 400 പട്ടികയിലെ മൊത്തം സമ്പത്ത് റെക്കോർഡ് നിരക്കാ 3.2 ട്രില്യൺ ഡോളറായി ഉയർന്നു.

 

അമേരിക്കയിലെ സമ്പന്ന‍ർ

അമേരിക്കയിലെ സമ്പന്ന‍ർ

കൊറോണ പ്രതിസന്ധികൾക്കിടയിലും സമ്പന്നരായ അമേരിക്കക്കാർ മികച്ച പ്രകടനം തുടരുകയാണ്. പകർച്ചവ്യാധി സമ്പദ്‌വ്യവസ്ഥയെ തകർത്തതിനെ തുടർന്ന് ഫെബ്രുവരിയിൽ ഉണ്ടായിരുന്നതിനേക്കാൾ 11 ദശലക്ഷം ജോലികൾ കുറവാണ് ഇപ്പോൾ. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന രീതി വ്യാപകമായി മാറിയതോടെ സൂം വീഡിയോ കമ്മ്യൂണിക്കേഷൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എറിക് യുവാൻ പട്ടികയിൽ പുതുമുഖങ്ങളായ 18 പേരിൽ ഒരാളായി മാറി. 11 ബില്യൺ ഡോളർ ആസ്തിയാണ് ഇയാൾക്കുള്ളത്.

ട്രംപിനെതിരെ വിമർശനവുമായി ബിൽ ഗേറ്റ്സ്; ഇത് അപകടകരം, പകരം വയ്ക്കാനാകില്ല

ട്രംപ് പിന്തള്ളപ്പെട്ടു

ട്രംപ് പിന്തള്ളപ്പെട്ടു

ട്രംപിന്റെ റാങ്കിംഗ് കഴിഞ്ഞ വർഷത്തെ 275 ൽ നിന്ന് 352-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 3.1 ബില്യൺ ഡോളറിൽ നിന്ന് അദ്ദേഹത്തിന്റെ ആസ്തി 2.5 ബില്യൺ ഡോളറായി കുറഞ്ഞു. പകർച്ചവ്യാധിയുടെ സമയത്ത് ഓഫീസ് കെട്ടിടങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ നേരിട്ട പ്രതിസന്ധിയാണ് നഷ്ടത്തിന് കാരണം. തന്റെ നികുതി രേഖകൾ പുറത്തുവിടാൻ ട്രംപ് വിസമ്മതിച്ചു.

മഹാമാരിയിൽ കാശ് വാരുന്ന ബിസിനസുകാർ ആരൊക്കെ? ആസ്തിയിൽ വൻ വർദ്ധനവ്

ഫോബ്സ് പട്ടിക

ഫോബ്സ് പട്ടിക

രാജ്യത്തെ സമ്പന്നരെ കണ്ടെത്താനുള്ള മാർഗമായി വാർഷിക പട്ടിക സഹായകമാകുമെന്ന് ഫോബ്‌സിലെ അസിസ്റ്റന്റ് മാനേജിംഗ് എഡിറ്റർ കെറി ഡോലൻ റോയിട്ടേഴ്‌സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു സമൂഹമെന്ന നിലയിൽ, ഏറ്റവും വലിയ കമ്പനികൾക്ക് പിന്നിൽ ആരാണെന്നും അവരുടെ പണം ഉപയോഗിച്ച് അവർ എന്താണ് ചെയ്യുന്നതെന്നും നാമെല്ലാവരും അറിയണമെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 2026-ഓടെ ട്രില്യണയര്‍ ആവും: ഫോര്‍ബ്‌സ്‌

English summary

Corona affects Trump's wealth, For the third year in a row Jeff Bezos is still richest in US | കൊറോണ ട്രംപിനെ പാപ്പരാക്കി, തുടർച്ചയായ മൂന്നാം വർഷവും സമ്പന്നൻ ജെഫ് ബെസോസ് തന്നെ

For the third year in a row, Amazon chief executive Jeff Bezos has topped Forbes' list of richest Americans. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X