എയർ ഇന്ത്യ ജീവനക്കാരുടെ അലവൻസുകൾ വെട്ടിക്കുറച്ചു, ഇനി ശമ്പളം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർ ഇന്ത്യയുടെ ഓഫീസ് ഉത്തരവ് പ്രകാരം ദേശീയ ഫ്ലൈറ്റ് കാരിയർ ജീവനക്കാരുടെ അലവൻസ് 20 ശതമാനം മുതൽ 50 ശതമാനം വരെ കുറയ്ക്കും. കമ്പനി നിർദ്ദേശ പ്രകാരം പുതുക്കിയ അലവൻസുകൾ 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഒരു മാസത്തിലെ യഥാർത്ഥ ഫ്ലൈയിംഗ് സമയം അനുസരിച്ച് പൈലറ്റുമാർക്ക് ഫ്ലൈയിംഗ് അലവൻസുകൾ നൽകുമെന്നും ഉത്തരവിൽ പറയുന്നു.

 

താത്പര്യം കുറയും

താത്പര്യം കുറയും

ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷൻ തിങ്കളാഴ്ച നടത്തിയ പ്രസ്താവനയിൽ കൂടുതൽ വേതന വെട്ടിക്കുറവുകൾക്കെതിരെ നീരസം പ്രകടിപ്പിക്കുകയും ഇത് എയർ ഇന്ത്യയോടുള്ള താൽപ്പര്യത്തിന് കാരണമാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എയർ ഇന്ത്യ നടത്തുന്ന ഏകപക്ഷീയമായ മാറ്റം നിയമവിരുദ്ധവും ഈ നിർണായക ഘട്ടത്തിൽ ദേശീയ കാരിയറിനോടുള്ള താൽപ്പര്യത്തിന് കാരണമാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

എയർ ഇന്ത്യ വന്ദേ ഭാരത് വിമാന ടിക്കറ്റ് കൊള്ള; അമേരിക്കൻ വിമാന കമ്പനിയുടെ നിരക്ക് പകുതി മാത്രം

ശമ്പളം വെട്ടിക്കുറയ്ക്കൽ

ശമ്പളം വെട്ടിക്കുറയ്ക്കൽ

പകർച്ചവ്യാധികൾക്കിടയിൽ, പൈലറ്റുമാരുടെ മൊത്ത ശമ്പളത്തിൽ 60 ശതമാനം വെട്ടിക്കുറയ്ക്കാനും ശമ്പളമില്ലാതെ പൈലറ്റുമാരെയും എയർ ഹോസ്റ്റസുകളെയും ക്യാബിൻ ക്രൂ അംഗങ്ങളെയും നിർബന്ധിത അവധിയിൽ അയയ്ക്കാനും എയർലൈൻ നിർദ്ദേശിച്ചിട്ടുണ്ട്. പൈലറ്റ് യൂണിയനുകളായ ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷനും ഇന്ത്യൻ പൈലറ്റ്സ് ഗിൽഡും മുൻകാല അടിസ്ഥാനത്തിൽ പൈലറ്റുമാർക്ക് 60 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാൻ എയർലൈൻ മാനേജ്‌മെന്റ് നിർദ്ദേശിച്ചതായും ഉയർന്ന മാനേജ്‌മെന്റിന്റെ ശമ്പളത്തിൽ 3.5-4 ശതമാനം വെട്ടിക്കുറവ് നിർദ്ദേശിക്കുന്നതായും ആരോപിച്ചു. 2020 ഏപ്രിൽ മുതൽ പൈലറ്റുമാരുടെ വേതനത്തിന്റെ 70 ശതമാനം നൽകിയിട്ടില്ലെന്നും യൂണിയനുകൾ ആരോപിക്കുന്നു.

തുല്യമായിരിക്കണം

തുല്യമായിരിക്കണം

എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) രാജീവ് ബൻസലിന് അയച്ച കത്തിൽ ഇരു യൂണിയനുകളും നിലവിലെ വിപണി സാഹചര്യങ്ങൾക്കനുസൃതമായി ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് ചർച്ച നടത്താൻ തയ്യാറാണെങ്കിലും, ബോർഡിലുടനീളം അത് തുല്യമായിരിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നിരുന്നാലും, ശമ്പള വെട്ടിക്കുറവിന് നിർദ്ദേശം നൽകിയത് സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് എന്ന് എയർലൈൻ മാനേജ്മെന്റ് അവകാശപ്പെട്ടു.

എയർ ഇന്ത്യ വിൽപ്പന നീളുന്നു; താൽപ്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തിയതി വീണ്ടും നീട്ടി

പ്രതിഷേധം

പ്രതിഷേധം

നിർബന്ധിത അവധി പദ്ധതിയ്ക്കെതിരെ ക്യാബിൻ ക്രൂ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ഇത് പിൻവാതിലിലൂടെ ജീവനക്കാരെ ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. ഓൾ ഇന്ത്യ ക്യാബിൻ ക്രൂ അസോസിയേഷൻ (എ.ഐ.സി.സി.എ) മാനേജ്മെന്റിന് അയച്ച കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധി: ബാങ്കുകളിലും ശമ്പളം വെട്ടിക്കുറയ്ക്കൽ, ഇതുവരെ പ്രഖ്യാപിച്ചത് ഈ നാല് ബാങ്കുകൾ

English summary

Corona Crisis: Air India cuts employee's allowances | എയർ ഇന്ത്യ ജീവനക്കാരുടെ അലവൻസുകൾ വെട്ടിക്കുറച്ചു, ഇനി ശമ്പളം ഇങ്ങനെ

As per the Air India office order, the allowance for national flight carrier employees will be reduced from 20 per cent to 50 per cent. Read in malayalam.
Story first published: Thursday, July 23, 2020, 8:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X