ചൈനയിൽ ഐസ്ക്രീം സാമ്പിളുകളിൽ കൊറോണ വൈറസ് കണ്ടെത്തി. വടക്കൻ ടിയാൻജിൻ മുനിസിപ്പാലിറ്റിയിലാണ് ഐസ്ക്രീമിൽ കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തതെന്ന് ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്തു. വൈറസ് കണ്ടെത്തിയ ഐസ്ക്രീമുകൾ ടിയാൻജിൻ ഡാകിയോഡാവോ ഫുഡ് കമ്പനിയാണ് നിർമ്മിച്ചതെന്നും ലൈവ് ഹിന്ദുസ്ഥാൻ പറയുന്നു.
ഐസ്ക്രീമിന്റെ 2,089 ബോക്സുകൾ കമ്പനിക്ക് നശിപ്പിക്കേണ്ടി വന്നു. 4,836 ഓളം ബോക്സുകൾ ഉപയോഗശൂന്യമായതായി അധികൃതർ പറഞ്ഞു. ഐസ്ക്രീം വാങ്ങിയ ഉപഭോക്താക്കളെ ആരോഗ്യ അധികൃതർ കണ്ടെത്തി വരികയാണ്. ടിയാൻജിൻ ഡാകിയോഡാവോ ഫുഡ് കമ്പനിയിലെ 1,600 ജീവനക്കാരെ ക്വാറന്റീനിലാക്കി.
കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് തട്ടിപ്പ്, 20 ലക്ഷം കോടിയില്‍ ചെലവിട്ടത് പത്ത് ശതമാനം!!
കൊവിഡ് -19 പരിശോധനയിൽ അവരിൽ 700 ജീവനക്കാരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി. രോഗം ബാധിച്ച ഒരാളിലൂടെയാണ് വൈറസ് ഐസ്ക്രീമിലെത്തിയതെന്ന് അധികൃതർ പറയുന്നു. അതേസമയം, ചൈന 109 പുതിയ കൊവിഡ് -19 കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. അതിൽ മൂന്നിൽ രണ്ട് ഭാഗവും വടക്കൻ പ്രവിശ്യയായ ബീജിംഗിലാണ്. മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹെബെയ് പ്രവിശ്യയിൽ 72 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അണുബാധയുടെ വർദ്ധനവിനെ പ്രതിരോധിക്കാൻ സർക്കാർ 9,500 മുറികളുള്ള ആശുപത്രികൾ നിർമ്മിക്കുന്നുണ്ടെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. 2019ൽ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത്.