കൊറോണ വൈറസ് നിങ്ങളുടെ പണം നഷ്‌ടപ്പെടുത്തുന്നത് എങ്ങനെ? സൂക്ഷിക്കുക, ഈ തട്ടിപ്പിൽ വീഴരുത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ലോകമെമ്പാടും പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച് തിങ്കളാഴ്ച 3,235 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 31 പ്രവിശ്യകളിലായി 64 പേർ ഇന്നലെ മരിച്ചു. മറ്റ് രാജ്യങ്ങളിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ മൂന്ന് വൈറസ് കേസുകൾ കേരളത്തിലാണ് ബാധിച്ചിരിക്കുന്നത്.

 

തട്ടിപ്പുകാർ

തട്ടിപ്പുകാർ

ഈ വൈറസ് ബാധിച്ചിട്ടില്ലെങ്കിലും നിങ്ങൾക്ക് ചിലപ്പോൾ പണം നഷ്‌ടപ്പെട്ടേക്കാം. കാരണം കൊറോണ വൈറസ് ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ. അതുകൊണ്ട് തന്നെ വൈറസ് സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായി ആളുകൾ വാർത്താ ലേഖനങ്ങളും പ്രതിരോധ നുറുങ്ങുകളും മറ്റ് അനുബന്ധ കാര്യങ്ങളും സോഷ്യൽ മീഡിയകളിലും മറ്റും പങ്കിടുന്നുണ്ട്. എന്നാൽ തട്ടിപ്പുകാരിൽ ചിലർ ആളുകളിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള അവസരമായാണ് ഇത് ഉപയോഗിക്കുന്നത്.

ഓൺലൈൻ തട്ടിപ്പ്

ഓൺലൈൻ തട്ടിപ്പ്

ആളുകളെ ആകർഷിക്കുന്നതിനായി, ഓൺലൈൻ തട്ടിപ്പുകാർ കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ലേഖനങ്ങളാണെന്നും അവ തടയുന്നതിനുള്ള നുറുങ്ങുവഴികളും ചികിത്സയും ഉണ്ടെന്നും പറയുന്ന ലിങ്കുകൾ ഷെയർ ചെയ്യും. ഇതിന് പണവും ആവശ്യപ്പെടും. യുപിഐ ട്രാൻസ്ഫർ അംഗീകാര ലിങ്കുകൾ അല്ലെങ്കിൽ ഹാക്കിംഗ് കോഡുകളാണ് പണം തട്ടിയെടുക്കാൻ ഉപയോഗിക്കുന്നത്. ആളുകൾ‌ അവരുടെ പിൻ നമ്പർ നൽകിയാൽ ഉടൻ അക്കൌണ്ടിൽ നിന്ന് പണം നഷ്‌ടപ്പെടും.

ബാങ്ക് തട്ടിപ്പ്: മുൻ മാരുതി എംഡി ജഗദീഷ് ഖട്ടറിനെതിരെ സിബിഐ കേസെടുത്തു

തട്ടിപ്പ് നടത്തിയത് ഇങ്ങനെ

തട്ടിപ്പ് നടത്തിയത് ഇങ്ങനെ

വസന്ത് വിഹാർ നിവാസിയായ മനസ് ചൌധരിക്ക് തിങ്കളാഴ്ച "കൊറോണ വൈറസിന് മരുന്ന് കണ്ടെത്തി! വിവരങ്ങൾ അറിയാൻ ക്ലിക്കുചെയ്യുക" എന്ന അടിക്കുറിപ്പുള്ള ഒരു ലിങ്ക് ലഭിച്ചു. ഇത് സത്യമാണെന്ന് കരുതി, അത് പണ കൈമാറ്റ അംഗീകാര ലിങ്കാണെന്ന് അറിയാതെ അദ്ദേഹം അതിൽ ക്ലിക്കുചെയ്തു. അദ്ദേഹം ലിങ്കിൽ ക്ലിക്കുചെയ്‌ത ഉടൻ തന്നെ 25,000 രൂപ അയാളുടെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെട്ടു. ചില ഹാക്കർമാർ കൊറോണ വൈറസ് പരിഭ്രാന്തി പരത്തി ആളുകൾക്ക് ഹാക്കിംഗ് കോഡുകളും അയച്ച് നൽകുന്നുണ്ട്. ഈ തന്ത്രങ്ങൾ ഉപയോഗിച്ച്, ആളുകളിൽ നിന്ന് സാമ്പത്തിക വിവരങ്ങൾ നേടാനും അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കാനും തട്ടിപ്പുകാർക്ക് കഴിയും.

സൂക്ഷിക്കുക

സൂക്ഷിക്കുക

നിങ്ങൾക്ക് അത്തരം ലിങ്കുകളോ ഫയലുകളോ ലഭിക്കുന്നുണ്ടെങ്കിൽ, ശ്രദ്ധിക്കുക. ഫയലോ ലിങ്കോ തുറക്കുന്നതിന് മുമ്പ്, URL ശരിയായി വായിക്കുക. സംശയാസ്പദമായ എന്തെങ്കിലും നിങ്ങൾ കണ്ടെത്തിയാൽ അയച്ചയാളെ സൈബർ പോലീസിൽ റിപ്പോർട്ട് ചെയ്യുക. നിങ്ങൾക്ക് പണം നഷ്‌ടപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടുകയും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുകയും വേണം.

ജൻ ധൻ അക്കൌണ്ടുള്ളവർ സൂക്ഷിക്കുക, തട്ടിപ്പ് വ്യാപകം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കണ്ടെത്തൽ

കണ്ടെത്തൽ

കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പിഡിഎഫ്, എം‌പി 4, ഡോക്‍സ് ഫയലുകൾ എന്നിവയുടെ മറവിൽ ലഭിക്കുന്ന ഇത്തരം ഫയലുകൾ സൈബർ സുരക്ഷ സ്ഥാപനമായ കാസ്പെർസ്‌കിയിലെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇത്തരം ഫയലുകളിൽ പേരുകൾ അവയിൽ വൈറസിൽ നിന്ന് എങ്ങനെ പരിരക്ഷിക്കപ്പെടാം, വൈറസ് ഭീഷണിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ, വൈറസ് കണ്ടെത്തൽ നടപടിക്രമങ്ങൾ എന്നിവയാണ് അടങ്ങിയിരുന്നത്.

എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്; അക്കൌണ്ടിലുള്ള കാശു പോകാതെ സൂക്ഷിക്കുക

English summary

Coronavirus can lose your hard-earned money beware of fraudsters and scammers | സൂക്ഷിക്കുക! കൊറോണ വൈറസ് നിങ്ങളുടെ പണം നഷ്‌ടപ്പെടുത്തുന്നത് എങ്ങനെ? തട്ടിപ്പിൽ വീഴരുത്

You may lose some money even if this virus is not infected. Because while coronavirus concerns are on the rise. So people are sharing news articles, prevention tips and other related things on social media to raise awareness about the virus. But some of the fraudsters use it as an opportunity to extort money from people. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X