കൊറോണ പ്രതിസന്ധി: ചൈനയിൽ ജോലി നഷ്ടപ്പെട്ടത് 8 കോടി പേർക്ക്, ഇന്ത്യയിലെ സ്ഥിതി എങ്ങോട്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്ത മഹാമാരി ഈ വർഷം മാസങ്ങളോളം ചൈന അടച്ചുപൂട്ടാൻ കാരണമായി. ഇതിനെ തുടർന്ന് രാജ്യത്ത് എത്രപേർക്ക് ജോലി നഷ്‌ടപ്പെട്ടു എന്നതിന്റെ പൂർണ്ണമായ വിവരങ്ങൾ വരെ ലഭിക്കാൻ പ്രയാസമാണ്. ബീജിംഗിൽ നിന്നുള്ള വിവരങ്ങളും കൃത്യമല്ല. ഔദ്യോഗിക തൊഴിലില്ലായ്മാ നിരക്ക് - നഗരപ്രദേശങ്ങളിലെ തൊഴിലില്ലാത്തവരുടെ എണ്ണം മാത്രം കണക്കാക്കിയുള്ളതാണ്.

തൊഴിലില്ലായ്മ നിരക്ക്
 

തൊഴിലില്ലായ്മ നിരക്ക്

എന്നാൽ ഇപ്പോൾ ഔദ്യോഗിക കണക്കുകൾ പോലും ഉയരാൻ തുടങ്ങി. മാർച്ചിലെ നഗര പ്രദേശങ്ങളിലെ മാത്രം തൊഴിലില്ലായ്മ 5.9 ശതമാനമായിരുന്നു, ഒരു മാസം മുമ്പ് റിപ്പോർട്ട് ചെയ്ത 6.2 ശതമാനത്തിനേക്കാൾ കുറവാണിത്. സർക്കാർ ഡാറ്റ ഉപയോഗിച്ചുള്ള സി‌എൻ‌എന്നിന്റെ കണക്കുകൂട്ടൽ പ്രകാരം ഇത് 27 മില്യണിലധികം ആളുകളുടെ ജോലി നഷ്ട്ടപ്പെട്ടതായി വ്യക്തമാക്കുന്നു. യഥാർത്ഥ കണക്കുകൾ പുറത്തു വിടാൻ ചൈന ഇതുവരെ തയ്യാറായിട്ടുമില്ല.

ശരിയായ കണക്ക്

ശരിയായ കണക്ക്

ബീജിംഗ് ഡാറ്റയിൽ ഗ്രാമീണ സമൂഹങ്ങളിലെ ആളുകളോ നിർമാണം, ഉൽപ്പാദനം, മറ്റ് കുറഞ്ഞ വേതനം നേടുന്ന ആളുകളുൾപ്പെടുന്ന 290 ദശലക്ഷം കുടിയേറ്റ തൊഴിലാളികളിൽ വലിയൊരു വിഭാഗം ഉൾപ്പെടുന്നില്ല. ഇവരെക്കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ, മാർച്ച് അവസാനത്തോടെ 80 ദശലക്ഷം ആളുകൾക്ക് ജോലിക്ക് നഷ്ടമായ കണക്കുകൾ പുറത്താകുമായിരുന്നവെന്ന് ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ഷാങ് ബിൻ കഴിഞ്ഞ മാസം എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു.

തൊഴിൽ വിപണി

തൊഴിൽ വിപണി

മറ്റ് വിദഗ്ധർ പറയുന്നത് 80 ദശലക്ഷം എന്ന കണക്ക് യാഥാർത്ഥ്യവുമായി വളരെ അടുത്തുള്ളതാണെന്നാണ്. തൊഴിൽ വിപണിയിൽ കോവിഡ് -19 ആഘാതം വളരെ വലുതാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. കഴിഞ്ഞ മാസം സംസാരിച്ച ചൈനയിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ വക്താവ് തൊഴിൽ വിപണി വളരെയധികം സമ്മർദ്ദത്തിലാണെന്ന് സമ്മതിച്ചെങ്കിലും മൊത്തത്തിലുള്ള തൊഴിൽ സുസ്ഥിരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

തൊഴിൽ പ്രതിസന്ധി രൂക്ഷമാകും

തൊഴിൽ പ്രതിസന്ധി രൂക്ഷമാകും

വരും മാസങ്ങളിൽ ബീജിംഗിൽ തൊഴിൽ പ്രതിസന്ധി രൂക്ഷമാകും. കാരണം ഈ വർഷം റെക്കോർഡ് ആളുകൾ സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടുന്നത്. ഇത് തൊഴിൽ വിപണിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും. 2020 ൽ സമ്പദ്‌വ്യവസ്ഥ നേരിയ വളർച്ച കൈവരിച്ചേക്കാമെങ്കിലും, പൂർണമായ വീണ്ടെടുക്കലിലേക്കുള്ള വഴി വളരെ നീണ്ടതായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആശങ്ക ജിഡിപി വളർച്ചയല്ല, തൊഴിൽ

ആശങ്ക ജിഡിപി വളർച്ചയല്ല, തൊഴിൽ

സമ്പദ്‌വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവരിക - തൊഴിലില്ലായ്മ നിരക്ക് നിയന്ത്രണാതീതമായി കൂടുന്നത് തടയുക എന്നിവയാണ് അടുത്ത മാസങ്ങളിൽ ചൈനയിൽ കൂടുതൽ നിർണായകമാകുന്നത്. ഏപ്രിലിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ, ഉന്നത ഭരണസമിതി, എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും തൊഴിൽ സുരക്ഷയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും മറ്റെന്തിനെക്കാളും മുൻഗണന നൽകണമെന്ന് സംസ്ഥാന വാർത്താ ഏജൻസിയായ സിൻ‌ഹുവ അഭിപ്രായപ്പെട്ടു. ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോംഗ് പ്രൊഫസർ ലാമിന്റെ അഭിപ്രായത്തിൽ തൊഴിലില്ലായ്മയുടെ ഒരു തരംഗം സാമൂഹിക അസ്വസ്ഥതകളിലേക്ക് നയിക്കുമെന്ന് അധികാരികൾ ഭയപ്പെടുന്നതിനാൽ ആളുകളെ ജോലിയിലേക്ക് തിരികെ കൊണ്ടുവരുന്നത് പ്രധാനമാണ്. ബീജിംഗിന്റെ ഏറ്റവും വലിയ ആശങ്ക ജിഡിപി വളർച്ചയല്ല, തൊഴിലാണെന്നും അദ്ദേഹം പറഞ്ഞു.

മത്സരം മുറുകും

മത്സരം മുറുകും

ചൈനയിലെ ഏറ്റവും വലിയ തൊഴിൽ സൈറ്റുകളിലൊന്നായ ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്‌മെന്റ് റിസർച്ചും ഷാവോപിൻ ഡോട്ട് കോമും അടുത്തിടെ നടത്തിയ സർവേയിൽ 2020 ലെ ആദ്യ മൂന്ന് മാസങ്ങളിൽ തൊഴിൽ ഒഴിവുകൾ 28 ശതമാനം ഇടിഞ്ഞതായി വ്യക്തമാക്കുന്നു. അതേസമയം, മത്സരം കടുത്തു തുടങ്ങി. തൊഴിലന്വേഷകരുടെ എണ്ണം ആദ്യ പാദത്തിൽ 9% ഉയർന്നതായി സർവേ വ്യക്തമാക്കുന്നു. ഈ വർഷം 8.7 ദശലക്ഷം ആളുകൾ കോളേജുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും ബിരുദം നേടുമെന്ന് ബീജിംഗ് പ്രതീക്ഷിക്കുന്നു. ഇത് ജോലിക്കായുള്ള മത്സരം കൂടുതൽ കടുപ്പിക്കും.

ഇന്ത്യയിലെ സ്ഥിതി

ഇന്ത്യയിലെ സ്ഥിതി

കൊവിഡ് -19 മഹാമാരിയുടെ വ്യാപനത്തെ ചെറുക്കുന്നതിനായി രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ഇതിനെ തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ സ്തംഭിക്കുകയും ചെയ്തതോട ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയർന്നു. മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ 27.11 ശതമാനമായാണ് നിരക്ക് ഉയർന്നത്. മാർച്ച് 15 ന് അവസാനിച്ച ആഴ്ചയിലെ 6.74 ശതമാനത്തിൽ നിന്നാണ് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയാണ് (സിഎംഐഇ) കണക്കുകൾ പുറത്തു വിട്ടത്.

English summary

Coronation crisis: 80 million people lost jobs in China | കൊറോണ പ്രതിസന്ധി: ചൈനയിൽ ജോലി നഷ്ടപ്പെട്ടത് 8 കോടി പേർക്ക്, ഇന്ത്യയിലെ സ്ഥിതി എങ്ങോട്ട്?

Data from Beijing is not accurate. Official unemployment rate - Estimated only for the urban unemployed. Read in malayalam.
Story first published: Saturday, May 9, 2020, 16:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X