കൊറോണ വൈറസ്: 20 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് 30,000 കോടി രൂപയുടെ പരിരക്ഷ പ്രഖ്യാപിച്ച് ഓല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസ് ബാധിച്ചാല്‍ ശൃംഖലയിലെ രജിസ്റ്റര്‍ ചെയ്ത 20 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ ക്യാബ് കമ്പനിയായ ഓല. 30,000 കോടി രൂപയാണ് ഇതിന് വേണ്ടി കമ്പനി മാറ്റി വെച്ചത്. ഡ്രൈവര്‍മാര്‍ക്കോ അവരുടെ പങ്കാളികള്‍ക്കോ കൊറോണ ബാധിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാകും. കോവിഡ് 19 പരിശോധനയില്‍ പോസറ്റീവ് റിസള്‍ട്ട് വന്ന ശേഷമുള്ള ദിവസം മുതല്‍ 21 ദിവസം വരെ 1000 രൂപ നഷ്ടപരിഹാരമായി ലഭിക്കുമെന്ന് ഓല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അംഗീകരിച്ച യോഗ്യതയുള്ള ഒരു ആരോഗ്യ വിദഗ്ധന്‍ അസുഖം സാക്ഷ്യപ്പെടുത്തണം. ഉചിതമായ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയ ശേഷം ഡ്രൈവര്‍മാര്‍ക്ക് സ്വയമോ പങ്കാളികള്‍ക്ക് വേണ്ടിയോ നഷ്ടപരിഹാര തുക ക്ലെയിം ചെയ്യാം. ഈ പരിരക്ഷ പദ്ധതി ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും. ഓല ബൈക്ക്, ഓല ഓട്ടോ, ഓല റെന്റ്, ഓല ഔട്ട് സ്‌റ്റേഷന്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള ഇന്ത്യയിലെ ഡ്രൈവര്‍മാര്‍ക്കും ഈ സൗകര്യം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

കൊറോണ വൈറസ്; സ്‌പൈസ് ജെറ്റും അന്താരാഷ്ട്ര സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

കൊറോണ വൈറസ്: 20 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് 30,000 കോടി രൂപയുടെ പരിരക്ഷ പ്രഖ്യാപിച്ച് ഓല

പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ആപ്പായ എംഫൈനുമായി ഓല ഇതിനോടകം പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഡ്രൈവര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ വൈദ്യ സഹായം നല്‍കാനാണ് ഇത്തരത്തിലൊരു നീക്കം. നോവല്‍ കൊറോണ വൈറസ് തങ്ങളുടെ ഡ്രൈവര്‍മാര്‍ അടക്കമുള്ള ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ആരോഗ്യത്തെയും ഉപജീവന മാര്‍ഗത്തെയും ബാധിച്ചതായി ഓല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യത്തിലൂടെ ഡ്രൈവര്‍മാരെയും പങ്കാളികളെയും സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. കോവിഡ് 19 സ്ഥിരീകരിച്ചാല്‍ സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് ഓല വക്താവ് ആനന്ദ് സുബ്രഹ്മണ്യം പറഞ്ഞു. 250 ഓളം ഇന്ത്യന്‍ നഗരങ്ങളില്‍ നിലവില്‍ ഓല സര്‍വീസ് നടത്തുന്നുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ക്യാബുകളില്‍ ഷെയറിംഗ് സേവനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഓല താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. ഡ്രൈവര്‍മാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയാണ് പ്രധാനമെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഷെയര്‍ സേവനം ഉണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു. പൗരന്മാര്‍ തമ്മില്‍ കൃത്യമായ സാമൂഹിക അകലം കാത്തുസൂക്ഷിക്കാനാണ് ഓല ഷെയര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുന്നത്. മൈക്രോ, മിനി, പ്രൈം, വാടക, ഔട്ട് സ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഇന്ത്യയിലുടനീളം ഇനിയും നല്‍കുമെന്നും കമ്പനി പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

Read more about: coronavirus ola ഓല
English summary

കൊറോണ വൈറസ്: 20 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് 30,000 കോടി രൂപയുടെ പരിരക്ഷ പ്രഖ്യാപിച്ച് ഓല | Coronavirus: Ola claims Rs 30,000 crore protection for 20 lakh drivers

Coronavirus: Ola claims Rs 30,000 crore protection for 20 lakh drivers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X